തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് ബിജെപി കൗൺസിലർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആശാ നാഥ് സൈന്യത്തിന്റെ യൂണിഫോം ധരിച്ചത്.

സഹോദരന്റെ യുണിഫോമാണ് ആശ ധരിച്ചിരിക്കുന്നത്.എന്നും അഭിമാനവും ആദരവും ആഗ്രഹവുമാണ് ഈ യുണിഫോമിനോട്.പ്രത്യേകിച്ച് എന്റെ സ്വന്തം അനുജന്റെ ആകുമ്പോൾ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.സഹോദരനൊപ്പമുള്ളതും തനിച്ചുള്ളതുമായി അഞ്ചോളം ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്

എന്നാൽ ഇത്തരം പ്രവൃത്തികൾ പ്രോട്ടോക്കോൾ ലംഘനമാണ്.ഇക്കാര്യം സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കി 2020ൽ കരസേന വാർത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. സൈന്യത്തിന്റെ യൂണിഫോം മറ്റുള്ളവർ ധരിക്കുന്നത് നിയമവിരുദ്ധമാണ്. ആശ ധരിച്ചിരിക്കുന്നത് സൈന്യത്തിൽ തൊഴിലെടുക്കുന്ന സഹോദരന്റെ യൂണിഫോമാണെന്നാണ് വിവരം. അതേസമയം സംഭവം വാർത്തയായതിന് പിന്നാലെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.