- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ മോചിതനായ കനയ്യയ്ക്ക് സ്വീകരണം നൽകി ജെഎൻയു ഓഫീസിലെത്തിയ ചിത്രം പാക് എംബസിയാക്കി..! കനയ്യ കുമാറിനെയും മുഹ്‌സിനെയും ബർക്കയെയും പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരാക്കി; സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് പ്രയോഗം പൊളിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫോട്ടോഷോപ്പിൽ വ്യാജപ്രചരണം നടത്തുന്നവരാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ എന്ന ആക്ഷേപം ശക്തമാണ്. വിദേശത്തുള്ള സോളാർ പദ്ധതികൾ ഗുജറാത്തിലെ വികസനമാക്കി അവതരിപ്പിച്ചും മറ്റും പല വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നു. തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇത്തരത്തിൽ പ്രചരണം ശക്തമായി നടന്നത്. എന്നാൽ, രാഷ്ട്രീയ എതിരാളികളെ തകർക്കാനും സമാനമായ വിധത്തിൽ കുപ്രചരണങ്ങൾ നടത്തിയ സംഘപരിവാർ അനുയായികളെ സോഷ്യൽ മീഡിയ പൊളിച്ചടുക്കി. ജെഎൻയു പ്രക്ഷോഭത്തിന്റെ പേരിൽ സംഘപരിവാർ അനുയായികളുടെ കണ്ണിലെ കരടായ കനയ്യ കുമാറിനെതിരെ അവസരം കിട്ടിയാലൊക്കെ അധിക്ഷേപവുമായി രംഗത്തിറങ്ങുകയാണ് പരിവാർ അനുയായികൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി ഇവർ ഫോട്ടോഷോപ്പ് പ്രയോഗം നടത്തി കുപ്രചരണം നടത്തി. പാക്കിസ്ഥാൻ എംബസിയിൽ എത്തി പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരായാണ് കന്നയ്യ കുമാറിനെയും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെയും മാദ്ധ്യമപ്രവർത്തക ബർക്ക ദത്തിനെയും ഇവർ ചിത്രീകരിച്ചത്. ബിജെപി അനുഭാവിയായ ഹരിനാരായണൻ എന
തിരുവനന്തപുരം: ഫോട്ടോഷോപ്പിൽ വ്യാജപ്രചരണം നടത്തുന്നവരാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ എന്ന ആക്ഷേപം ശക്തമാണ്. വിദേശത്തുള്ള സോളാർ പദ്ധതികൾ ഗുജറാത്തിലെ വികസനമാക്കി അവതരിപ്പിച്ചും മറ്റും പല വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നു. തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇത്തരത്തിൽ പ്രചരണം ശക്തമായി നടന്നത്. എന്നാൽ, രാഷ്ട്രീയ എതിരാളികളെ തകർക്കാനും സമാനമായ വിധത്തിൽ കുപ്രചരണങ്ങൾ നടത്തിയ സംഘപരിവാർ അനുയായികളെ സോഷ്യൽ മീഡിയ പൊളിച്ചടുക്കി.
ജെഎൻയു പ്രക്ഷോഭത്തിന്റെ പേരിൽ സംഘപരിവാർ അനുയായികളുടെ കണ്ണിലെ കരടായ കനയ്യ കുമാറിനെതിരെ അവസരം കിട്ടിയാലൊക്കെ അധിക്ഷേപവുമായി രംഗത്തിറങ്ങുകയാണ് പരിവാർ അനുയായികൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി ഇവർ ഫോട്ടോഷോപ്പ് പ്രയോഗം നടത്തി കുപ്രചരണം നടത്തി. പാക്കിസ്ഥാൻ എംബസിയിൽ എത്തി പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരായാണ് കന്നയ്യ കുമാറിനെയും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെയും മാദ്ധ്യമപ്രവർത്തക ബർക്ക ദത്തിനെയും ഇവർ ചിത്രീകരിച്ചത്.
ബിജെപി അനുഭാവിയായ ഹരിനാരായണൻ എന്ന ഐഡിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു ഫോട്ടോഷോപ്പ് പ്രത്യക്ഷപ്പെട്ടത്. 2016 ഓഗസ്റ്റ് 14ന് ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിയിൽ പോയി പാക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന 'തന്തമാർ പലതായാൽ തള്ളയെ വരെ കൂട്ടികൊടുക്കാൻ മടിക്കാത്ത പാഴ്ജന്മങ്ങൾ' എന്ന് ആക്ഷേപിച്ചാണ് പോസ്റ്റ്. കനയ്യ കുമാറും പട്ടാമ്പി എംഎൽഎ മുഹ്‌സിനും ബർക്ക ദത്തുമുള്ള ചിത്രം വച്ചായിരുന്നു ഹരിനാരായണന്റെ കുപ്രചരണം. സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തി എന്ന നിലയിൽ ബിജെപി അണികളുടെ കണ്ണിൽ കരാടാണ് കനയ്യ കുമാർ. ആ കനയ്യയെയും അദ്ദേഹത്തിന്റെ കൂട്ടുകാരനുമായ പട്ടാമ്പി എംഎൽഎയെയും അധിക്ഷേപിച്ച് പോസ്റ്റിട്ടത്.
സംഘപരിവാർ അനുയായികൾ തന്നെ ഈ ഫോട്ടോഷോപ്പ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ അധികം വൈകാതെ തന്നെ സംഘപരിവാർ അനുയായികളുടെ ഫോട്ടോഷോപ്പ് പ്രചരണം പൊളിഞ്ഞു വീഴുകയും ചെയ്തു. തിഹാർ ജയിലിൽ നിന്ന് ഇറങ്ങി കനയ്യകുമാറും കൂട്ടരും 2016 മാർച്ച് മൂന്നിന് ഡൽഹി ജെ.എൻ.യു ഓഫീസിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ പാക് എംബസിയെന്ന വ്യാജേന ഇക്കൂട്ടർ പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയിലെ ഇടതു അനുഭാവികൾ തന്നെ രംഗത്തിറങ്ങി സംഘപരിവാറിന്റെ നുണപ്രചരണം പൊളിക്കുകയായിരുന്നു.
നേരത്തെ ജെഎൻയു സമരവേളയിൽ തന്നെ കന്നയ്യ കുമാർ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്ന വിധത്തിൽ വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്ന് വൈകാതെ ബോധ്യമാകുകയും ചെയ്തു. കനയ്യ കുമാർ തുടങ്ങിവച്ച വിദ്യാർത്ഥി പ്രക്ഷോഭം ദേശീയ തലത്തിൽ സംഘപരിവാർ അനുയായികളെ ചൊടിപ്പിക്കുകയും ദേശീയ തലത്തിൽ ഇടതു പ്രക്ഷോഭങ്ങൾക്ക് അനുകൂലമാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഘപരിവാറുകാരുടെ ഫോട്ടോഷോപ്പ് തന്ത്രം പൊളിഞ്ഞു വീണതും.