- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത ശാരീരിക പീഡനം; പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിൽ പരാജയപ്പെട്ടു; വിവാഹ മോചനത്തിന് ഒരുങ്ങി സിഐഡി പരമ്പരയിലൂടെ ശ്രദ്ധേയയായ സീരിയൽ താരം വൈഷ്ണവി ധൻരാജ്
സോണി ടിവിയിലെ സിഐഡി പരമ്പരയിലൂടെ ശ്രദ്ധേയയായ സീരിയൽ നടി വൈഷ്ണവി ധൻരാജ് വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുത്ത ശരീരിക പീഡനത്തെതുടർന്നാണ് വിവാഹമോചനത്തിന് തയ്യാറായത് എന്നാണ് താരം വ്യക്തമാക്കിയത്. അടുത്തിടെയാണ് ഭർത്താവ് നിഥിനുമായി വൈഷ്ണവി പിരിഞ്ഞത്. അന്ന് അത് വലിയ വാർത്തയായിരുന്നു. പിരിഞ്ഞു താമസിക്കാൻ ഉണ്ടായ കാരണം അന്വഷിച്ച് പാപ്പരാസികൾ കുറേ അലഞ്ഞു തിരിഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. നിഥിനോട് അടുത്ത് നിൽക്കാൻ തന്നെ ഞാൻ ശ്രമിച്ചു, എന്നാൽ ഞങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല, തുടക്കം മുതൽ ഉള്ള ബന്ധം സംബന്ധിച്ച് ടൈംസ് ലേഖകൻ ചോദിച്ച് എങ്കിലും അത് താൻ പറയേണ്ടതില്ലെന്നും, അത് ഇപ്പോൾ എല്ലാർക്കും അറിയാം എന്നുമാണ് താരം പറയുന്നത്. തന്നെ ശാരീരികമായി ഏറെ പീഡിപ്പിച്ചിരുന്നു നിഥിൻ എന്നാണ് വൈഷ്ണവി പറയുന്നത്. എന്നാൽ എല്ലാം ക്ഷമിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് പൊലീസ് വഴി ക്രിമിനൽ കേസ് നടപ
സോണി ടിവിയിലെ സിഐഡി പരമ്പരയിലൂടെ ശ്രദ്ധേയയായ സീരിയൽ നടി വൈഷ്ണവി ധൻരാജ് വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കടുത്ത ശരീരിക പീഡനത്തെതുടർന്നാണ് വിവാഹമോചനത്തിന് തയ്യാറായത് എന്നാണ് താരം വ്യക്തമാക്കിയത്. അടുത്തിടെയാണ് ഭർത്താവ് നിഥിനുമായി വൈഷ്ണവി പിരിഞ്ഞത്. അന്ന് അത് വലിയ വാർത്തയായിരുന്നു. പിരിഞ്ഞു താമസിക്കാൻ ഉണ്ടായ കാരണം അന്വഷിച്ച് പാപ്പരാസികൾ കുറേ അലഞ്ഞു തിരിഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
നിഥിനോട് അടുത്ത് നിൽക്കാൻ തന്നെ ഞാൻ ശ്രമിച്ചു, എന്നാൽ ഞങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല, തുടക്കം മുതൽ ഉള്ള ബന്ധം സംബന്ധിച്ച് ടൈംസ് ലേഖകൻ ചോദിച്ച് എങ്കിലും അത് താൻ പറയേണ്ടതില്ലെന്നും, അത് ഇപ്പോൾ എല്ലാർക്കും അറിയാം എന്നുമാണ് താരം പറയുന്നത്.
തന്നെ ശാരീരികമായി ഏറെ പീഡിപ്പിച്ചിരുന്നു നിഥിൻ എന്നാണ് വൈഷ്ണവി പറയുന്നത്. എന്നാൽ എല്ലാം ക്ഷമിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് പൊലീസ് വഴി ക്രിമിനൽ കേസ് നടപടികൾ എടുക്കാത്തത് എന്ന് നടി പറയുന്നു.