- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിലും പുറത്തും വടി കൊണ്ട് അടിയേറ്റതിന്റെ മുറിപ്പാടുകൾ; മലം തീറ്റിച്ചും മൂത്രം കുടിപ്പിച്ചും രണ്ടാനമ്മയുടെ കൊടുംക്രൂരത; ഇപ്പോൾ കുട്ടി കാണുമ്പോഴേ പേടിയോടെ മുഖം തിരിക്കുന്നു; പറവൂരിൽ രണ്ടാനമ്മയുടെ കൊടുംക്രൂരതയിൽ ആറാം ക്ലാസുകാരിക്ക് രക്ഷകയായത് സ്വന്തം അമ്മ
പറവൂർ: പറവൂരിൽ ആറാം ക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. സംഭവത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കർ രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാട്ടുകര സ്വദേശിയെ രമ്യയെ കസ്റ്റഡിയിലെടുത്തത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസർജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതർ പറയുന്നത്.
കൈകളിലും പുറത്തും നിറയെ പരിക്കിന്റെ പാടുകളാണ്. കൂടുതലും വടികൊണ്ട് അടിയേറ്റതിന്റെ മുറിപ്പാടുകൾ. തോളെല്ലിന്റെ ഭാഗത്ത് ഒരു രൂപ നാണയത്തിലും വലിപ്പത്തിൽ പൂർണ്ണമായി ഉണങ്ങാത്ത മുറിവ്. കാണുമ്പോൾ ഭയപ്പാടോടെ മുഖം തിരിക്കുന്ന പ്രകൃതം. 11 കാരിയായ മകളുടെ ദയനീയ സ്ഥിതി തിരിച്ചറിഞ്ഞ് ഇടപെട്ടത് കുട്ടിയുടെ സ്വന്തം അമ്മയാണ്. എന്നാൽ, പരാതി നൽകിയിട്ടും നടപടി വൈകിച്ചെന്നും ആക്ഷേപം ഉണ്ട്.
ചിറ്റാട്ടുകരയിലെ ആശവർക്കർ രമ്യ, തന്റെ മകളോട് ചെയ്ത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയായിരുന്നെന്ന് കുട്ടിയുടെ ദേഹത്തെ പരിക്കുകൾ കണ്ടപ്പോഴാണ് അമ്മ തിരിച്ചറിയുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിംഗിലാണ് പെൺകുട്ടി താൻ അനുഭവിച്ച പീഡനത്തെ കുറിച്ച് സൂചിപ്പിച്ചത്. വിവരം അറിഞ്ഞ അമ്മ മകളെ കാണാൻ പലതവണ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നത്. ചൈൽഡ് ലൈൻ മൊഴി എടുത്തതോടെയാണ് പീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
തുടർന്ന് അമ്മ ഇടപെട്ട് കുട്ടിയുടെ താമസം ബന്ധുവിന്റെ വിട്ടിലേക്ക് മാറ്റി. ഇതിനിടയിൽ കുട്ടിയെ നേരിൽ കാണുന്നതിനും ഇവർക്ക് അവസരം ലഭിച്ചു. ഈ സമയത്താണ് മകളുടെ ശരീരത്തിലെ പരിക്കുകൾ ഇവർ കാണുന്നത്. വല്ലാത്ത മാനസിക വിഷമത്തോടെയാണ് ഇവർ ദിവസങ്ങൾ തള്ളി നീക്കിയത്.തുടർന്ന് രമ്യയെ നിയമത്തിന് മുന്നിലെത്തിക്കാൻ ശക്തമായ നിയമനടപടിയിലേക്ക് നീങ്ങി.
അതിനിടെ, ചൈൽഡ്ലൈൻ നൽകിയ പരാതി പ്രകാരം പറവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നടപടികൾ കാര്യമായി മുന്നോട്ടുപോയില്ല. ഏതാണ്ട് ഒരു മാസം പിന്നിട്ടപ്പോൾ ചൈൽഡ്ലൈൻ ഓഫീസിലെത്തി അമ്മ പരാതി ആവർത്തിച്ചു. മകൾക്ക് നീതി കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് പറവൂർ പൊലീസ് സ്റ്റേഷനിലും ഇവർ നേരിട്ടെത്തി മകൾ നേരിട്ട പീഡനങ്ങളെക്കുറിച്ചും നിലവിലെ ഭീതിജനകമായ ജീവിത സാഹചര്യത്തെക്കുറിച്ചുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നും തുടർന്ന് നടപടിയെക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. അൽപ്പം വൈകിയാണെങ്കിലും രമ്യയ്ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ഈ അമ്മ.
പ്ലസ് ടു വിദ്യാർത്ഥിനിയായ മൂത്തമകൾക്കു നേരെയും ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടാവാമെന്നും, പേടി മൂലം മകൾ ഇത് തുറന്നുപറയാത്തത് ആയിരിക്കുമെന്നും അമ്മ പറഞ്ഞു. പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് പിതാവ് മക്കളെ കൂടെ നിർത്തുകയായിരുന്നു. രമ്യ മകൾക്ക് നേരെ നടത്തിയ ദ്രോഹം അച്ഛൻ അറിഞ്ഞിട്ടുണ്ടാവുമെന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നതെന്നും ഇവർ പറഞ്ഞു.
കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്‌കൂളിലെ കൗൺസിലിങിൽ വ്യക്തമായത്. സംഭവം പുറത്ത് പറയാതിരിക്കാനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ് രമ്യ. നിരന്തരം മദ്യപാനിയാണ് അച്ഛൻ. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.