സ്വീഡൻ: ഭൗതിക ശാസ്ത്ര നോബൽ പ്രഖ്യാപിച്ചു. ആർതർ ആഷ്‌കിൻ, ജെറാർഡ് മൂറു, ഡോണാ സ്ട്രിക്ക് ലാൻഡ് എന്നിവര് ചേർന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വർഷത്തെ നോബൽ പങ്കിടുന്നത്. ലേസർ ഫിസിക്‌സിൽ നടത്തിയ കണ്ടുപിടിത്തത്തിനാണ് പുരസ്‌ക്കാരം. ഭൗതിക ശാസ്ത്രത്തിൽ നോബൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണാ സ്ട്രിക്ക് ലാൻഡ്.