- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് ഇഫക്ടിൽ അമേരിക്കയിലേയ്ക്ക് യാത്രക്കാരില്ല; പാക്കിസ്ഥാൻ എയർലൈൻസ് യു എസ് സർവ്വീസ് നിർത്തുന്നു; ലാഭകരമല്ലാത്തതിനാൽ ന്യൂയോർക്കിലേയ്ക്കുള്ള മുൻകൂർ ബുക്കിംഗിങ്ങുകൾ സ്വീകരിക്കുന്നത് നിർത്തി
ഇസ്ലാമാബാദ്: അമേരിക്കയിലേക്കുള്ള എല്ലാ വിമാന സർവീസുകൾ അടുത്ത വർഷത്തോടെ നിർത്താൻ പാക് ദേശീയ വിമാനക്കമ്പനി പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി മ്ുൻകൂർ ബുക്കിംഗുകൾ സ്വീകരിക്കുന്നത് പിഐഎ നിർത്തിവച്ചു. നിലവിൽ ആഴ്ചയിൽ രണ്ടു തവണ ന്യൂയോർക്കിലേയ്ക്കുള്ള സർവ്വീസുകളാണുള്ളത്. ലാഹോർ - ന്യൂയോർക്ക്, കറാച്ചി - ലാഹോർ - ന്യൂയോർക്ക് സർവീസുകൾ ഡിസംബർ 31 വരെ തുടരും. ജനുവരി മാസത്തേയ്ക്കുള്ള ബുക്കിങ്ങുകൾ നിലവിൽ സ്വീകരിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. യു എസിൽ അഞ്ചുലക്ഷത്തോളം പാക്കിസ്ഥാൻ സ്വദേശികൾ് ഉണ്ടെന്നാണ് കണക്കുകൾ. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ മുസ്‌ളിം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ രാജ്യം പ്രോത്സാഹിപ്പിക്കാറില്ല. എട്ടു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഇതിൽ പാക്കിസ്ഥാൻ ഉൾപ്പെടുന്നില്ലെങ്കിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ രാജ്യത്തിൽ നിന്നെത്തുന്നവർക്ക് യുഎസിൽ നേരിടേണ്ടിവരിക. അതുകൊണ്ടുതന്നൈ യാത്രക്കാര
ഇസ്ലാമാബാദ്: അമേരിക്കയിലേക്കുള്ള എല്ലാ വിമാന സർവീസുകൾ അടുത്ത വർഷത്തോടെ നിർത്താൻ പാക് ദേശീയ വിമാനക്കമ്പനി പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി മ്ുൻകൂർ ബുക്കിംഗുകൾ സ്വീകരിക്കുന്നത് പിഐഎ നിർത്തിവച്ചു.
നിലവിൽ ആഴ്ചയിൽ രണ്ടു തവണ ന്യൂയോർക്കിലേയ്ക്കുള്ള സർവ്വീസുകളാണുള്ളത്. ലാഹോർ - ന്യൂയോർക്ക്, കറാച്ചി - ലാഹോർ - ന്യൂയോർക്ക് സർവീസുകൾ ഡിസംബർ 31 വരെ തുടരും. ജനുവരി മാസത്തേയ്ക്കുള്ള ബുക്കിങ്ങുകൾ നിലവിൽ സ്വീകരിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.
യു എസിൽ അഞ്ചുലക്ഷത്തോളം പാക്കിസ്ഥാൻ സ്വദേശികൾ് ഉണ്ടെന്നാണ് കണക്കുകൾ. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ മുസ്‌ളിം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ രാജ്യം പ്രോത്സാഹിപ്പിക്കാറില്ല. എട്ടു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഇതിൽ പാക്കിസ്ഥാൻ ഉൾപ്പെടുന്നില്ലെങ്കിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ രാജ്യത്തിൽ നിന്നെത്തുന്നവർക്ക് യുഎസിൽ നേരിടേണ്ടിവരിക. അതുകൊണ്ടുതന്നൈ യാത്രക്കാരുടെ എണ്ണം സ്വാഭാവികമായി കുറഞ്ഞു. 1961ലാണ് പാക്കിസ്ഥാൻ യുഎസ് സർവ്വീസ് ആരംഭിക്കുന്നത്. തുടർന്ന് ഷിക്കാഗോ, ഹൂസ്റ്റൺ, വാഷിങ്ടൺ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും സർവ്വീസ് നടത്തിയിരുന്നു. ക്രമേണ അതും നിർത്തി.
യാത്രക്കാരുടെ എണ്ണം കുറവായതാണ് സർവീസുകൾ നിർത്തിവെക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. പി.ഐ.എയുടെ സാമ്പത്തിക നിലമെച്ചപ്പെട്ടശേഷം സർവീസുകൾ പുനരാരംഭിക്കുമെന്നാണ് അവകാശവാദം. വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ലാഭകരമല്ലാത്ത പല സർവീസുകളും നടത്താൻ ബുദ്ധിമുട്ടാണെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു.
ഭീകര സംഘടനകൾക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരിൽ ഡൊണാൾഡ് ട്രംപ് നടത്തിയ രൂക്ഷ വിമർശം യു.എസ്- പാക് ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കാനുള്ള തീരുമാനം. എന്നാൽ, സർവീസുകൾ നിർത്തിവെക്കുന്നത് സംബന്ധിച്ച മാധ്യമ വാർത്തകൾ വിമാനക്കമ്പനി അധികൃതർ പിന്നീട് നിഷേധിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ഐ.എ അധികൃതർ പറഞ്ഞു.