- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പിയാനോ പത്താം വാർഷികാഘോഷ സാഹിത്യ മത്സരത്തിനു രചനകൾ ക്ഷണിച്ചു
ഫിലഡൽഫിയ: പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓർഗനൈസേഷൻ (പിയാനോ) പത്താം വാർഷികാഘോഷം സെപ്റ്റംബർ 24നു ഫിലഡൽഫിയയിൽ ആഘോഷിക്കുന്നു. തദവസരത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കു സാഹിത്യ രചനകൾ ക്ഷണിച്ചു. സാഹിത്യ രചനാമത്സര വിജയികൾക്ക് കാഷ് അവാർഡും പ്രശംസാഫലകങ്ങളും സമ്മാനിക്കും. ഇന്ത്യൻ അമേരിക്കൻ നേഴ്‌സുമാരിൽ നിന്നാണു സാഹിത്യ രചനകൾ
ഫിലഡൽഫിയ: പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓർഗനൈസേഷൻ (പിയാനോ) പത്താം വാർഷികാഘോഷം സെപ്റ്റംബർ 24നു ഫിലഡൽഫിയയിൽ ആഘോഷിക്കുന്നു. തദവസരത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കു സാഹിത്യ രചനകൾ ക്ഷണിച്ചു. സാഹിത്യ രചനാമത്സര വിജയികൾക്ക് കാഷ് അവാർഡും പ്രശംസാഫലകങ്ങളും സമ്മാനിക്കും. ഇന്ത്യൻ അമേരിക്കൻ നേഴ്‌സുമാരിൽ നിന്നാണു സാഹിത്യ രചനകൾ ക്ഷണിക്കുന്നത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ വേറിട്ട് രചനാ മത്സരമുണ്ട്. ആയിരം വാക്കുകളിൽ കവിയാത്ത രചനകളാണു വേണ്ടത്.
പ്രബന്ധ വിഷയം : 'അമേരിക്കയിലെ മലയാളി നഴ്‌സുമാരുടെ സേവന ഗാഥയെ മാനിക്കുന്നതിൽ മലയാളി സമൂഹം നീതി പുലർത്തിയിട്ടുണേ്ടാ? വസ്തുതകളും പാഴ്‌മൊഴികളും'. 'Does the Malayaale communtiy maintain justice in appreciating the services and cotnributions of Indian American Nurses? Related facts and hollow words'. ചെറുകഥയ്ക്കുള്ള ആശയം (തീം): 'വേദനകൾ മായ്ക്കുന്ന കരങ്ങൾ'. "Soothing Hands" കവിതയ്ക്കുള്ള ആശയം (തീം): 'കണ്ണുനീരും പനിനീർപൂവും' "Tears and Roses"
മത്സര വിഭാഗത്തിലല്ലാതെയും സുവനീറിലേക്ക് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ലേഖനങ്ങൾ ക്ഷണിക്കുന്നു. 'അമേരിക്കയിൽ എന്റെ സംസ്ഥാനത്തിലെ (സംസ്ഥാനത്തിന്റെ പേര്) മലയാളി നഴ്‌സുമാരുടെ കുടിയേറ്റ ചരിത്രം', 'മലയാളിനഴ്‌സുമാർ കേരളത്തിലും ഇന്ത്യയിലും ഗൾഫിലും നേരിടുന്ന ചൂഷണങ്ങൾക്ക് പ്രതിവിധി', 'കേരളത്തിലെ അപകടകരമായ ശുചിത്വശീലം തിരുത്താൻ അമേരിക്കൻ മലയാളിനഴ്‌സുമാർക്ക് എന്തു ചെയ്യാനാവും?' എന്നീ വിഷയത്തിൽ അമേരിക്കൻ മലയാളി നേഴ്‌സുമാർ രചിക്കുന്ന ലേഖനങ്ങളാണ് ക്ഷണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പിയാനോ സുവനീറിൽ പ്രസിദ്ധീകരിക്കും. ലേഖകർക്ക് പ്രശംസാ പത്രങ്ങൾ സമ്മാനിക്കും.
രചനകൾ പിഡിഎഫ് ഫോർമാറ്റിൽ sapabraham@yahoo.com എന്ന ഇ മെയിൽ അഡ്രസ്സിൽ ജൂൺ 30-ാം തിയതിക്കകം ലഭിക്കണം. Lila Mathew, President PIANO, 9748 Morefield,Philadelphia, PA19115,215 673 9805 എന്ന വിലാസത്തിൽ എത്തിച്ചാലും മതിയാകും.
രചയിതാവിന്റെ പേരും അഡ്രസും ഫോൺ നമ്പറും ഈമെയിൽ അഡ്രസും രചനയ്‌ക്കൊപ്പം വയ്ക്കണം. പ്രശസ്തരായ സാഹിത്യകാരന്മാർ മൂല്യനിർണയം ചെയ്ത് സമ്മാനാർഹമായ കൃതികൾ നിശ്ചയിക്കും. രചനകൾ പിയാനോ സുവനീറിൽ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: Souvenir Editor: Mary Abraham (Santhy), 16108502246, sapabraham@yahoo.com, Lila Mathew, President PIANO, 215 673 9805 FREE, lilamathew@aol.com; Education Chair: Bridget Parappurath (Sophy), sophy1965@hotmail.com, Vice President: Saramma Ipe , Ipesa88@yahoo.com; Secretary: Merly Palathinkal, merly_jose63@yahoo.com, Jt. Secretary: Leelamma Samuel, leelamma.K@rediffmail.com, Treasurer: Valsa Thatarkunnel, valsathatt@gmail.com, Conveners: Bridget Vincent, bridgetvincent@aol.com, Mariamma Abraham(Ammini), ,mabraham.abraham@gmail.com; Public Relations: Susan Sabu (Suja).
റിപ്പോർട്ട്: ജോർജ് നടവയൽ



