ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവക യുവജനസഖ്യം സെപ്റ്റംബർ 29 നു ശനിയാഴ്ച ടെക്‌സസിലെ ഗ്ലെൻ റോസിലേക്കു (Glen Rose) ലേക്കു വിനോദയാത്ര സംഘടിപ്പിച്ചു. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ നേതൃത്വത്തിൽ യുവജനസഖ്യംഗങ്ങളും മുൻകാല യുവജനസഖ്യം പ്രവർത്തകരുമടങ്ങിയ 106 പേരടങ്ങുന്ന സംഘം യാത്രയിൽ പങ്കെടുത്തു.


ഗ്ലെൻ റോസിലെ സുപ്രസിദ്ധമായ ആംഫി തീയേറ്ററിൽ നടത്തപ്പെടുന്ന ' ദി പ്രോമിസ് ' (The Promise) എന്ന ക്രിസ്തീയ സംഗീത നാടകം, നൂറിൽ പരം കലാകാരന്മാരെയും, കലാകാരികളെയും പലതരം മൃഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടും അത്യന്തം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടും നടത്തപ്പെടുന്നു. യേശുക്രിസ്തുവിന്റെ ജനനം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നീ സംഭവങ്ങളെ സംഗീതാത്മകമായി അവതരിപ്പിക്കുന്ന മൂന്നു മണിക്കൂർ ദൈർഘ്യമേറിയ ഈ നാടകം കാണുവാനുള്ള അവസരം ലഭിച്ചതിൽ സംഘാംഗങ്ങൾ തങ്ങളുടെ സന്തോഷം പങ്കുവച്ചു. പാട്ടുകളും നർമ്മവും നിറഞ്ഞ ഹൂസ്റ്റണിൽ നിന്നുള്ള 6 മണിക്കൂർ നീണ്ട ബസ് യാത്ര തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തം ആയിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

യാത്രയുടെ സുഗമമായ നടത്തിപ്പിനായി യുവജനസഖ്യം വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ, സെക്രട്ടറി വിജു വർഗീസ്, ലേഡി സെക്രട്ടറി വിജി മാത്യു, ട്രഷറർ അനിത് ഫിലിപ്പ്, യുവജനസഖ്യം കമ്മറ്റി അംഗങ്ങൾ എന്നിവർ പ്രവർത്തിച്ചു.


റിപ്പോർട്ട്: ജീമോൻ റാന്നി.