- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ വാർഷിക പിക്നിക് ഒക്ടോബർ 2ന്
ഡാളസ് : ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാർഷിക പിക്നിക് സംഘടിപ്പിക്കുന്നു.ഒക്ടോബർ 2ന് കേരള അസോസിയേഷൻ പരിസരത്തുവച്ചായിരിക്കും പിക്നിക് . പിക്നിക്കിനോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കും യുവജനങ്ങൾക്കും മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന വിവിധ സ്പോർട്സ് ഇനങ്ങൾ , കാന്താരി, കപ്പ , ഹോട്ടഡോഗ് തുടങ്ങി നിരവധി ഭക്ഷ്യപദാർത്ഥങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.
ആയിരത്തിലധികം മെമ്പർമാരുള്ള അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും പിക്നിക്കിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡാനിയേൽ കുന്നേൽ, സെക്രട്ടറി പ്രദീപ് നാഗനൂലിൽ എന്നിവർ അറിയിച്ചു.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞ വർഷം പിക്നിക് നടത്താനായില്ല. ഈ വർഷം പരമാവധി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതെന്നു സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ഡാനിയേൽ കുന്നേൽ 469 274 3456, പ്രദീപ് നാഗനൂലിൽ 469 449 1905.