- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈന്തപ്പഴം അച്ചാർ
- പച്ച ഈന്തപ്പഴം- ½ കിലോ
- മുളക് പൊടി - 1 കപ്പ്
- കായം- 1 ടേ.സ്പൂൺ
- ഉലുവ- 2 ടേ.സ്പൂൺ
- മഞ്ഞൾപ്പൊടി- 2 ടീ.സ്പൂൺ
- വെളുത്തുള്ളി- 1 കുടം
- ഇഞ്ചി- ½ ഇഞ്ച്
- ഉപ്പ്- പാകത്തിന്
- കരിവേപ്പില- 5 കതിർപ്പ്
- നല്ലെണ്ണ- 1 കപ്പ്
- വിന്നാഗിരി- ½ കപ്പ്
- കടുക്- 2 ടീ.സ്പൂൺ
- ഉലുവ- 1 ടീ.സ്പൂൺ
പാകംചെയ്യൂന്ന രീതി
പച്ച ഈന്തപ്പഴം നന്നായി കഴുകി ,ഒന്നു നറുവെ കീറി, തിളച്ച വെള്ളത്തിൽ വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ രണ്ടായി മുറിച്ചും ഈന്തപ്പഴം ഇടാം. കായം വറുത്ത് പൊടിച്ച് വെക്കുക, അല്ലെങ്കിൽ കായം പൊടിയായും ചേർക്കാം. നല്ലെണ്ണ അടുപ്പത്തുവെച്ച് കടുകു പൊട്ടിച്ച് അതിലേക്ക് ആദ്യം പൊളിച്ച് അല്ലിയാക്കി വെച്ചിരിക്കുന്ന വെളുത്തുള്ളി, അരിഞ്ഞ ഇഞ്ചിയും വഴറ്റുക. തീ ഏറ്റവും കുറച്ച് വെച്ച് അതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, ഉലുവ പൊടി, ഉപ്പ് എന്നിവ ഇളക്കിച്ചേർക്കുക. വേവിച്ചു വെച്ചിരിക്കുന്ന ഈന്തപ്പഴവും ഇതിനോപ്പം ചേർത്ത് ഇളക്കുക്കുക. കൂടെ പൊടിച്ച കായവും ചേർത്തിളക്കുക. ഉപ്പിന്റെ അളവ് രുചിച്ചു നോക്കുക. ആവശ്യമെങ്കിൽ കൂടുതൽ കായവും ഉപ്പും ചേർക്കുക. വിന്നാഗിരി അത്രയും അളവ് വെള്ളവും കൂടിച്ചേർത്ത് ഇതിലേക്ക് ഒഴിച്ച് തിളക്കാൻ അനുവദിക്കുക. ഉപ്പ് കായം വിന്നാഗിരി എന്നിവ രുചിച്ചു നൊക്കി അളവ് കൃത്യമാക്കുക. നല്ലൊരു കണ്ണാടികുപ്പിയിലോ , ഭരണിയിലോ വായു കടക്കാതെ അടച്ചു വെക്കുക. 1 ആഴ്ചക്ക് ശേഷം ഉപയോഗിക്കാം.
മസ്ക്കറ്റില്‍ താമസിക്കുന്ന മലയാളത്തിലെ സുപരിചിതയായ ഒരു പ്രവാസ എഴുത്തുകാരിയാണ് സപ്ന അനു ബി ജോര്‍ജ്. കഥയും കവിതയും കോളങ്ങളും പാചക കുറിപ്പുകളും എഴുതി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സപ്ന മറുനാടനില്‍ എല്ലാ ബുധനാഴ്ചയും പാചക കുറിപ്പുകള്‍ എഴുതുന്നു.