യർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ വൺഡേ പിക്‌നിക് 'ഉല്ലാസ യാത്ര'എന്ന പേരിൽ ജൂലൈ 30 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഇത്തവണ അവധിക്ക് നാട്ടിൽ പോകാൻ സാധിക്കാത്ത ക്‌നാനായ കുടുംബാഗങ്ങൾക്ക് വേണ്ടിയാണ് ഒരു ദിവസം മുഴുവൻ നിണ്ടു നിൽക്കുന്ന ഈ ആഹ്‌ളാദപരിപാടി ഒരുക്കിയിരിക്കുന്നത്.

രാവിലെ 08.50 ന് ലൂക്കൻ ഡിവൈൻ മേഴ്‌സി ചർച്ചിൽ നിന്നും ആരംഭിച്ച് കൗണ്ടി വാട്ടർഫോഡിലെ ചരിത്രപരവും വിനോദപ്രധാനവുമായ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം തിരിച്ചെത്തുന്നു.

പുരാതന പാട്ടുകളും, നാടൻ പാട്ടുകളും പാടി ഈ ഉല്ലാസ യാത്ര ആനന്ദകരമാക്കുവാൻ എല്ലാ ക്‌നാനായ കുടുംബങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: കിസാൻതോമസ് : 0876288906, ജിജു ജോർജ്ജ് : 0860403633