- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് പിക്നിക് നടത്തി
കുവൈറ്റ്: സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ വാർഷിക പിക്നിക് അഹമ്മദി ഗാർഡനിൽ വെച്ച് വെള്ളിയാഴ്ച നടത്തപ്പെട്ടു. ഇടവക വികാരി റവ. സജി എബ്രഹാം രാവിലെ 8 മണിക്ക് പിക്നിക് ഉത്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ, യുവജനങ്ങൾ, സേവിനി സമാജം, മുതിർന്നവർ എന്നിങ്ങനെ തരം തിരിച്ചു വിവിധങ്ങളായ കായിക വിനോദ മത്സരങ്ങൾ നടത്തപ്പെടുകയുണ്ടായി. അവസാന കായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരം വളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്‌നിക്കിൽ സംബന്ധിച്ചവർക്കു സെക്രട്ടറി ബോണി കെ എബ്രഹാം സ്വാഗതവും പിക്‌നിക് കൺവീനർ കുരുവിള ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് റവ. സജി എബ്രഹാം അബ്രഹാമും കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

Next Story