- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ അമേരിക്ക പുറത്തുകാണിക്കാത്ത അതിവേഗ ചാരവിമാനം ഗൂഗിൾ എർത്തിന്റെ ക്യാമറ കണ്ണുകളിൽ കുടുങ്ങിയോ? മണിക്കൂറിൽ 7,400 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന വിമാനത്തിന്റെ ചിത്രം പുറത്തുവന്നു എന്ന് അവകാശപ്പെട്ട് ഗൂഢാലോചനാ വാദക്കാർ; ശബ്ദത്തിന്റെ ആറിരട്ടി വേഗത്തിൽ പറക്കുന്ന വിമാനമെന്നും വാദിച്ച് വീഡിയോ
ഫ്‌ളോറിഡ: അമേരിക്ക ഇതുവരെ രേഖാചിത്രങ്ങളിൽ മാത്രം പുറത്തുകാട്ടിയ അതിവേഗ, ഹൈപ്പർസോണിക് ചാരവിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി അവകാശവാദം. ഒരു റൺവേയ്ക്ക് സമീപം നിർത്തിയിട്ട നിലയിൽ ഫ്‌ളോറിഡയിൽ നിന്ന് ഗൂഗിൾ എർത്തിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ വിമാന സമാനമായ ഒരു വാഹനത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. ഇത് അമേരിക്കയുടെ ചാരവിമാനമാണെന്ന് ഗൂഢാലോചനാ വാദക്കാർ പറഞ്ഞതോടെ സംഭവം വലിയ ചർച്ചയായി. മണിക്കൂറിൽ 7,400 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ചാരവിമാനം അമേരിക്കയ്ക്ക് സ്വന്തമായുണ്ടെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. ഇതിന്റെ രേഖാചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആകാശക്കണ്ണിൽ ഇത്തരമൊരു വിമാനത്തിന്റെ ചിത്രം കുടുങ്ങുന്നത് ആദ്യമാണ്. അമേരിക്കയ്ക്കു വേണ്ടി പ്രമുഖ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് ഈ ചാരവിമാനം നിർമ്മിച്ചത്. ഈ രഹസ്യ ചാരവിമാനത്തിന്റെ രേഖാചിത്രം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനോട് സാമ്യമുള്ള രൂപമാണ് ഗൂഗിൾ എർത്തിന്റെ ക്യാമറയിൽ പതിഞ്ഞത്. ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ച് ടെയ്ലർ ഗ്ലോക്നർ എ
ഫ്‌ളോറിഡ: അമേരിക്ക ഇതുവരെ രേഖാചിത്രങ്ങളിൽ മാത്രം പുറത്തുകാട്ടിയ അതിവേഗ, ഹൈപ്പർസോണിക് ചാരവിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി അവകാശവാദം.
ഒരു റൺവേയ്ക്ക് സമീപം നിർത്തിയിട്ട നിലയിൽ ഫ്‌ളോറിഡയിൽ നിന്ന് ഗൂഗിൾ എർത്തിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ വിമാന സമാനമായ ഒരു വാഹനത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. ഇത് അമേരിക്കയുടെ ചാരവിമാനമാണെന്ന് ഗൂഢാലോചനാ വാദക്കാർ പറഞ്ഞതോടെ സംഭവം വലിയ ചർച്ചയായി.
മണിക്കൂറിൽ 7,400 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ചാരവിമാനം അമേരിക്കയ്ക്ക് സ്വന്തമായുണ്ടെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. ഇതിന്റെ രേഖാചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആകാശക്കണ്ണിൽ ഇത്തരമൊരു വിമാനത്തിന്റെ ചിത്രം കുടുങ്ങുന്നത് ആദ്യമാണ്.
അമേരിക്കയ്ക്കു വേണ്ടി പ്രമുഖ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് ഈ ചാരവിമാനം നിർമ്മിച്ചത്. ഈ രഹസ്യ ചാരവിമാനത്തിന്റെ രേഖാചിത്രം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനോട് സാമ്യമുള്ള രൂപമാണ് ഗൂഗിൾ എർത്തിന്റെ ക്യാമറയിൽ പതിഞ്ഞത്.
ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ച് ടെയ്ലർ ഗ്ലോക്നർ എന്നയാൾ യുട്യൂബ് ചാനലിൽ വിഡിയോ അപ്ലോഡ് ചെയ്തതോടെ ഇത് വൈറലായി. ഇതിനകം അഞ്ച് ലക്ഷത്തോളം തവണ ഈ വിഡിയോ യുട്യൂബിൽ കണ്ടുകഴിഞ്ഞു.
അമേരിക്കൻ ചാരവിമാനമായ എസ്ആർ 72വിനോട് സാമ്യമുള്ള രൂപമാണ് ഗൂഗിൾ എർത്തിൽ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വാദം. ശബ്ദത്തിന്റെ ആറിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഈ വിമാനം. 2000 മുതൽ തന്നെ ഇത്തരമൊരു അതിവേഗ ചാരവിമാനം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ലോക്ഹീഡ് മാർട്ടിൻ ആരംഭിച്ചിരുന്നു.
അതേസമയം, ഇത് ചാരവിമാനമൊന്നുമല്ലെന്നും അതിവേഗ ബോട്ടാണെന്നും എതിർവാദം ഉന്നയിച്ചും പലരും എത്തുന്നു. ചിത്രത്തിൽ കാണുന്ന വസ്തുവിന്റെ രൂപം ഹൈസ്പീഡ് ബോട്ടിനോട് തുല്യമാണെന്നാണ് ഇത്തരമൊരു വാദത്തിന് അടിസ്ഥാനം.
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറക്കുന്ന എസ്ആർ 71 ബ്ലാക്‌ബേഡ് ചാരവിമാനം പുതുരൂപത്തിലെത്തുമെന്ന് ലോക്ഹീഡ് മാർട്ടിൻ അറിയിച്ചിരുന്നു. കമ്പനി പറഞ്ഞ ആ വിമാനമാണിതെന്ന് വാദം ഉയരുമ്പോഴും അമേരിക്കൻ അധികൃതർ ഇക്കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ല.
വീഡിയോ ചുവടെ: