ഫോട്ടോയിൽ കാണുന്ന സുന്ദരിയെ പരിചയമുണ്ടോ? ലോകമെമ്പാടുമുള്ളവർക്ക് സ്‌നേഹത്തിന്റേയും കരുണയുടേയും മൂർത്തിഭാവമായി മാറിയ ഈ സുന്ദരി മറ്റാരുമല്ല, സാക്ഷാൻ മദർ തെരേസ തന്നെ. മദർ തെരേസയുടെ പതിനെട്ടാമത്തെ വയസിലുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡികളിൽ വൈറലായിരിക്കുന്നത്. മദറിന് പതിനെട്ടു വയസ് പൂർത്തിയായപ്പോഴുള്ള ചിത്രമാണിത്.

മദർ തെരേസയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ ജന്മം കൊണ്ട് അൽബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും വിശ്വാസം കൊണ്ട് കത്തോലിക്കാ സന്യാസിനിയുമായ മദർ 1997 സെപ്റ്റംബർ അഞ്ചിനാണ് ഈ ലോകവാസം വെടിഞ്ഞത്. 1910-ൽ അൽബേനിയയിൽ ജനിച്ച ആഗ്നസ് ഗോൺസാ ബോജാസ്യൂ ആണ് പിന്നീട് നിരാലംബർക്കും രോഗികൾക്കും ആശ്രയമായി മാറിയ മദർ തെരേസയായത്.

മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനി സഭ സ്ഥാപിച്ച് ചാരിറ്റി പ്രവർത്തനം ആരംഭിച്ച മദർ തെരേസ പാവപ്പെട്ടവരുടേയും അനാഥരുടേയും രോഗികളുടെയും കണ്ണീരൊപ്പാൻ കൊൽക്കത്തയിലെത്തുകയായിരുന്നു. മദറിന്റെ പ്രവർത്തനങ്ങളെ അംഗീകാരമായി 1979-ൽ നോബേൽ പുരസ്‌ക്കാരം നൽകി ആദരിക്കുകയും ചെയ്തു. 45 വർഷത്തോളം
മദർ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഇപ്പോൾ 133 രാജ്യങ്ങളിലായി 4500 ഓളം സന്യാസിനിമാർ സന്നദ്ധപ്രവർത്തനം നടത്തിവരുന്നുണ്ട്. 2002-ൽ മദർ തെരേസയെ കൊൽക്കത്തയുടെ വാഴ്‌ത്തപ്പെട്ടവൾ എന്ന പേരിൽ മദർ തെരേസയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു.