ടെക്‌സാസിലെ അമാരില്ലോ മൃഗശാലയുടെ സമീപത്ത് കണ്ട വിചിത്ര രൂപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.മൃഗശാലയുടെ മുന്നിലൂടെയായിരുന്നു അർധരാത്രിയിൽ ഈ രൂപം സഞ്ചരിച്ചത്. രണ്ടുകാലിൽ നടക്കുന്ന ജീവിക്ക് കൂർത്ത ചെവികളാണുണ്ടായിരുന്നത്. മെയ് 21ന് വെളുപ്പിന് 1.25നാണ് ഈ ജീവിയെ മൃഗശാല പരിസരത്ത് കണ്ടത്.

അമാരില്ലോ മൃഗശാല അധികൃതർ തന്നെയാണ് ഈ ചിത്ര പങ്കുവെച്ചത്.അമാരില്ലോ നഗരത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് ഈ ജീവിയുടെ ചിത്രം പങ്കുവച്ചത്. തലയിൽ വ്യത്യസ്തമായ ആകൃതിയിലുള്ള തൊപ്പിയണിഞ്ഞ് ആരെങ്കിലും നടന്നതാണോ? അതോ വിചിത്ര സത്വമാണോ, ആർക്കെങ്കിലും ഇതെന്താണെന്ന് ധാരണയുണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കിട്ടത്.

അതേസമയം ഈ രൂപം പ്രത്യക്ഷപ്പെട്ട ദിവസം മൃഗശാലയിലെ മൃഗങ്ങൾക്കു നേരെയോ പ്രദേശവാസികൾക്കോ ഏതെങ്കിലും രീതിയിലുള്ള അക്രമം നടന്നിട്ടില്ല. സമീപ പ്രദേശങ്ങളിലൊന്നും മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർക്ക് ഡയറക്ടർ വ്യക്തമാക്കി.