- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് പങ്കെടുത്തു; കാരണവന്മാരായി നിന്ന് മമ്മൂട്ടിയും സുരേഷ് കുമാറും സുരേഷ് ഗോപിയും; മധുരം വച്ചു നൽകിയും ആശംസകൾ നേർന്നും താരറാണിമാർ: രതീഷിന്റെ മകൾ പത്മയുടെ വിവാഹ വേദിയിൽ കണ്ടത് മലയാള സിനിമക്കൂട്ടായ്മയുടെ ദൃഢബന്ധം: വിവാഹ ചിത്രങ്ങൾ കാണാം..
കൊച്ചി: മലയാളികളോളം കൂട്ടായ്മകൾക്ക് പ്രാധാന്യം നൽകുന്ന മറ്റൊരു വിഭാഗം ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ഏതൊരു വിഭാഗത്തിനും കൂട്ടായ്മകൾ മലയാളികൾക്കിടയിലുണ്ട്. അതിന് മാത്രം വലിപ്പച്ചെറുപ്പങ്ങളില്ല. ഇങ്ങനെ മലയാള സിനിമാക്കൂട്ടായ്മയുടെ തേരിലേറി ഇന്നലെ നടന്ന ഒരു വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയ നടനായിരുന്ന മൺമറഞ്ഞ രതീഷിന്റെ മകൾ പത്മയുടെ വിവാഹമാണ് താരപ്പികിട്ടോടെ ഇന്നലെ നടന്നത്. മലയാളി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹം നടന്നത്. അക്ഷരാർത്ഥത്തിൽ മലയാള സിനിമാ കുടുംബത്തിന്റെ കൂട്ടായ്മയുടെ ദൃശ്യമായിരുന്നു ഈ വിവാഹ വേദിയിൽ ദൃശ്യമായത്. രതീഷിന്റെ ഓർമ്മകൾ നിറഞ്ഞുനിന്ന മുഹൂർത്തത്തിൽ ഇടപ്പള്ളി സ്വദേശി സഞ്ജീവാണ് പത്മയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹവേദിയിലെ കാരണവന്മാരായി നിന്നത് മലയാള സിനിമയിലെ തന്നെ കാരണവന്മാർ തന്നെയായിരുന്നു. നിർമ്മാതാവ് സുരേഷ് കുമാർ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരാണ് വിവാഹവേദിയിൽ നിന്നത്. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മ
കൊച്ചി: മലയാളികളോളം കൂട്ടായ്മകൾക്ക് പ്രാധാന്യം നൽകുന്ന മറ്റൊരു വിഭാഗം ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ഏതൊരു വിഭാഗത്തിനും കൂട്ടായ്മകൾ മലയാളികൾക്കിടയിലുണ്ട്. അതിന് മാത്രം വലിപ്പച്ചെറുപ്പങ്ങളില്ല. ഇങ്ങനെ മലയാള സിനിമാക്കൂട്ടായ്മയുടെ തേരിലേറി ഇന്നലെ നടന്ന ഒരു വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയ നടനായിരുന്ന മൺമറഞ്ഞ രതീഷിന്റെ മകൾ പത്മയുടെ വിവാഹമാണ് താരപ്പികിട്ടോടെ ഇന്നലെ നടന്നത്. മലയാളി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹം നടന്നത്. അക്ഷരാർത്ഥത്തിൽ മലയാള സിനിമാ കുടുംബത്തിന്റെ കൂട്ടായ്മയുടെ ദൃശ്യമായിരുന്നു ഈ വിവാഹ വേദിയിൽ ദൃശ്യമായത്.
രതീഷിന്റെ ഓർമ്മകൾ നിറഞ്ഞുനിന്ന മുഹൂർത്തത്തിൽ ഇടപ്പള്ളി സ്വദേശി സഞ്ജീവാണ് പത്മയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹവേദിയിലെ കാരണവന്മാരായി നിന്നത് മലയാള സിനിമയിലെ തന്നെ കാരണവന്മാർ തന്നെയായിരുന്നു. നിർമ്മാതാവ് സുരേഷ് കുമാർ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരാണ് വിവാഹവേദിയിൽ നിന്നത്. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും സുരേഷും വധുവിനെ കതിർമണ്ഡപത്തിലേക്ക് ആനയിച്ചു. താലവുമായി പാർവതിയും കീർത്തിയും രാധിക സുരേഷ് ഗോപിയും വധുവിനെ വരവേൽക്കുകയായിരുന്നു.
രതീഷിന്റേയും ഭാര്യ ഡയാനയുടേയും അകാലവേർപാടിനു ശേഷം അവരുടെ നാലു മക്കൾക്കും താങ്ങായി നിന്ന സഹപ്രവർത്തകർ തന്നെയാണ് വിവാഹ നടത്തിപ്പിനും മുന്നിൽ നിന്നത്. എറണാകുളം കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് ജി.സുരേഷ് കുമാറും ഭാര്യ നടി മേനകയുമാണ് മാതാപിതാക്കളുടെ സ്ഥാനത്തു നിന്നു വധുവിനെ മണ്ഡപത്തിലേക്ക് കൈപിടിച്ചു നടത്തിയത്. സംവിധായകൻ ജോഷി, നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരും കാരണവ സ്ഥാനത്ത് പന്തലിൽ നിരന്നു.
മമ്മൂട്ടി മോതിരം കൈമാറി. ജയറാം പൂച്ചെണ്ട് നൽകി. പാർവതിയും മേനകയും വധൂവരന്മാർക്ക് മധുരം പകർന്നു. നടീനടന്മാരായ ദിലീപും മഞ്ജു വാര്യവും ഒരുമിച്ച് പങ്കെടുത്ത വേദികൂടിയായി മാറി ഈ വിവാഹ ചടങ്ങ്. കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, മണിയൻപ്പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ്, തുടങ്ങിയ സിനിമാ രംഗത്തെ മറ്റ് പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. ക്രിക്കറ്റ് താരവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഇടപ്പള്ളി കണ്ണംത്തോടത്ത് ലെയിൻ സാഗറിൽ ശങ്കർമേനോന്റെ മകനായ സഞ്ജീവ് അബുദാബിയിൽ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്.
വിവാഹത്തിന്റെ ചിത്രങ്ങൾ കാണാം..
ചിത്രങ്ങൾക്ക് കടപ്പാട്: മാതൃഭൂമി