- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി നമുക്ക് പന്നികളെ ആദരവോടെ സ്നേഹിക്കാം; പന്നികളുടെ ശരീരത്തിൽനിന്നും മനുഷ്യ അവയവങ്ങൾ വളർത്തിയെടുക്കുന്നത് വിജയിച്ചു; രക്ഷപ്പെടുന്നത് ആയിരങ്ങളുടെ ജീവൻ
മറ്റൊരാളെ അവഹേളിക്കാൻ ചിലപ്പോഴെങ്കിലും പന്നിയെന്ന് വിളിച്ചിട്ടുണ്ടെങ്കിൽ മനസ്സിൽ ക്ഷമ പറയുക. പന്നികളെ നാം ആദരവോടെ പരിപാലിക്കേണ്ട കാലമാണ് വരാൻ പോകുന്നത്. മനുഷ്യാവയവങ്ങൾ പന്നികളിൽ വളർത്തിയെടുക്കുന്നതിൽ ശാസ്ത്രലോകം വിജയം കണ്ടിരിക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയകളിൽ വലിയൊരു മുന്നേറ്റമാകും ഇത്തരം കൃത്രിമ അവയവങ്ങൾ ഉണ്ടാക്കുക. മനുഷ്യന്റെ വിത്തുകോശവും പന്നിയുടെ ഡിഎൻഎയും സംയോജിപ്പിച്ചാണ് പന്നികളിൽ മനുഷ്യാവയവം വികസിപ്പിച്ചെടുക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾ വ്യാപകമാവുകയും അതനുസരിച്ച് അവയവങ്ങൾ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കൃത്രിമാവയവങ്ങൾക്കായി ശാസ്ത്രലോകം തിരച്ചിൽ തുടങ്ങിയത്. പന്നിയുടെയും മനുഷ്യന്റെയും സങ്കരഭ്രൂണമാണ് നിലവിൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഈ കണ്ടെത്തൽ മനുഷ്യന്റെ അഭിമാനം മുറിപ്പെടുത്തുന്നതാണെന്നും ഭ്രാന്തൻ ശാസ്ത്രമാണിതെന്നും വിമർശകർ പറയുന്നു. ഏതായാലും ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത ഭ്രൂണത്തെ പെൺപന്നിയുടെ ഗർഭാശയത്തിൽ 28 ദിവസം വളരാൻ അന
മറ്റൊരാളെ അവഹേളിക്കാൻ ചിലപ്പോഴെങ്കിലും പന്നിയെന്ന് വിളിച്ചിട്ടുണ്ടെങ്കിൽ മനസ്സിൽ ക്ഷമ പറയുക. പന്നികളെ നാം ആദരവോടെ പരിപാലിക്കേണ്ട കാലമാണ് വരാൻ പോകുന്നത്. മനുഷ്യാവയവങ്ങൾ പന്നികളിൽ വളർത്തിയെടുക്കുന്നതിൽ ശാസ്ത്രലോകം വിജയം കണ്ടിരിക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയകളിൽ വലിയൊരു മുന്നേറ്റമാകും ഇത്തരം കൃത്രിമ അവയവങ്ങൾ ഉണ്ടാക്കുക.
മനുഷ്യന്റെ വിത്തുകോശവും പന്നിയുടെ ഡിഎൻഎയും സംയോജിപ്പിച്ചാണ് പന്നികളിൽ മനുഷ്യാവയവം വികസിപ്പിച്ചെടുക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾ വ്യാപകമാവുകയും അതനുസരിച്ച് അവയവങ്ങൾ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കൃത്രിമാവയവങ്ങൾക്കായി ശാസ്ത്രലോകം തിരച്ചിൽ തുടങ്ങിയത്.
പന്നിയുടെയും മനുഷ്യന്റെയും സങ്കരഭ്രൂണമാണ് നിലവിൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഈ കണ്ടെത്തൽ മനുഷ്യന്റെ അഭിമാനം മുറിപ്പെടുത്തുന്നതാണെന്നും ഭ്രാന്തൻ ശാസ്ത്രമാണിതെന്നും വിമർശകർ പറയുന്നു. ഏതായാലും ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത ഭ്രൂണത്തെ പെൺപന്നിയുടെ ഗർഭാശയത്തിൽ 28 ദിവസം വളരാൻ അനുവദിച്ചശേഷം ശാസ്ത്രജ്ഞർ നശിപ്പിച്ചുകളഞ്ഞു.
ഇത്തരം ഭ്രൂണത്തിൽനിന്ന് മനുഷ്യാവയവം വികസിപ്പിച്ചെടുക്കാനാകുമെന്ന ആശയമാണ് ശാസ്ത്രജ്ഞർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ അവയവമാറ്റ ശസ്ത്രക്രിയകളെ പുതിയ വഴിയിലേക്ക് തിരിച്ചുവിടാനും വരും. ഈ കണ്ടെത്തലിന്റെ സദാചാര മൂല്യം സംബന്ധിച്ച് ശാസ്ത്രലോകം രണ്ടുതട്ടിലാണെങ്കിലും വലിയൊരു മുന്നേറ്റമാണിതെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ സ്വരമാണ്.
ഓരോ അവയവത്തിനും അനുസരിച്ച് പന്നികളെ സൃഷ്ടിക്കുകയെന്നാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആശയം. ആ അവയവം ഉത്പാദിപ്പിക്കുന്ന ജീനിനെ പന്നിയുടെ ഭ്രൂണത്തിൽനിന്ന് നീക്കിയശേഷം മനുഷ്യരുടെ വിത്തുകോശവുമായി ഭ്രൂണം യോജിപ്പിക്കുന്നു. അതിനുശേഷം ഇത് പന്നിയുടെ ഗർഭായശയത്തിൽ നിക്ഷേപിക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന പന്നിയെ വളരാൻ അനുവദിക്കുമ്പോൾ, മനുഷ്യന്റെ പാൻക്രിയാസുമായാകും അത് വളരുക. എന്നാൽ, ഈ ആശയം എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിനുപോലും ഇപ്പോഴും സംശയം തീർന്നിട്ടില്ല.