തിരുവനന്തപുരം: നവകേരള മാർച്ചിനൊടുവിൽ ജാഥാക്യാപ്റ്റൻ പിണറായി വിജയൻ പറത്തിയ പ്രാവ് വേദിയിൽ വീണു ചത്തുവെന്ന തരത്തിൽ സൈബർ ലോകത്ത് ട്രോളുകൾ പ്രചരിച്ചിരുന്നു. പിണറായിയുടെ കൈയിൽ പെട്ട പ്രാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു സൈബർ ലോകത്തു കേട്ട തമാശ.

എന്നാൽ, ശരിക്കും ഈ പ്രാവിന് എന്താണു സംഭവിച്ചത്. ഇതാ ഈ വീഡിയോയിലുണ്ട് ആ കാഴ്ച. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിയിലാണ് പ്രാവിന്റെ ബാക്കി കഥ എത്തിയത്.

'ആത്മഹത്യചെയ്ത പ്രാവ്' ഏറെ താമസിയാതെതന്നെ പറന്നു പൊങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ കാണാം...

ചത്ത പ്രാവ് ദേ..പറക്കുന്നു..!!!

പിണറായി കൈതൊട്ടപ്പോഴേക്കും പ്രാവ് ചത്തു എന്ന് പ്രചരിപ്പിച്ച ആളുകള് കാണാൻ വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു.ലല്ലുവിന് നന്ദി .

Posted by CPIM Cyber Commune on Thursday, 18 February 2016