മുംബൈ: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബോളിവുഡ് ചിത്രം പിഹുവിന്റെ ട്രെയിലർ. യഥാർത്ഥ കഥയെ അധികരിച്ച് വിനോദ് കാപ്രി ഒരുക്കിയ ചിത്രം ഒരു ബഹുനില ഫ്‌ളാറ്റിൽ ഒറ്റപ്പെട്ടുപോയ രണ്ട് വയസുകാരിയുടെ കഥയാണ് പറയുന്നത്.

ഗോവ ചലച്ചിത്രമേളയിൽ ഏറെ പ്രശംസ നേടിയ സിനിമ ചിത്രീകരിക്കാൻ സംവിധായകൻ നേരിട്ടത് വലിയ വെല്ലുവിളികളും വാർത്തയായിരുന്നു. രണ്ടു വയസ്സുകാരി മീറ വിശ്വകർമ്മയുടെ ഭാവങ്ങൾ മൂന്ന് ക്യാമറകൾ വച്ചാണ് പകർത്തിയത്.

കുഞ്ഞിനെ വച്ച് ദിവസം രണ്ട് മണിക്കൂർ ചിത്രീകരണം മാത്രമാണ് സാധ്യമായിരുന്നത്. നവംബർ 16ന് തീയറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.