കൊച്ചി: ദിലീപിനു വേണ്ടി അധികാരകേന്ദ്രത്തിൽ വാദിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാൻ കഴിയാത്തതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണങ്ങളായിരുന്നു. അന്വേഷണത്തിൽ ഹൈക്കോടതി വിശ്വാസം രേഖപ്പെടുത്തുമ്പോൾ അത് കരുതലോടെയുള്ള നീക്കത്തിന്റെ ഫലമാണെന്നും വ്യക്തമാകുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ചർച്ചയാകുന്നത്.

മംഗളം സിനിമയിൽ പല്ലിശേരിയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകളെ കുറിച്ചെഴുതുന്നത്. ഏല്ലാവരും വിചാരിച്ചിട്ടും ദിലീപിനെതിരെ പൊലീസ് അന്വേഷണം മുന്നോട്ട് പോയത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മൂലമാണെന്ന് പല്ലിശേരി പറയുന്നു. ജനവികാരത്തിനു മുമ്പിൽ ദിലീപിനെതിരെ കിട്ടിയ തെളിവിനു മുന്നിൽ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കിൽ താനാണ് ദിലീപിനെ മോചിപ്പിക്കാൻ മുന്നിൽ നിന്നതെന്ന് ജനങ്ങൾ പറഞ്ഞാൽ നിഷേധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്നാണ് പല്ലിശേരി വിലയിരുത്തുന്നത്. കേസിൽ സിബിഐ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയും പല്ലിശേരി പങ്കുവയ്ക്കുന്നു.

അങ്ങനെ വന്നാൽ ഇത്രയും കാലം രാഷ്ട്രീയത്തിലുണ്ടാക്കിയ സൽപ്പേരാണ്, ഇരട്ടച്ചങ്കാണ് ഇല്ലാതാകുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒരു പാരലൽ അന്വേഷണം ആരംഭിച്ചു. ചില ഉദ്യോഗസ്ഥർ ദിലീപിന്റെ കേസ് എഴുതിത്ത്ത്തള്ളാനുള്ള ശ്രമങ്ങളൊരുക്കിയപ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പിയും ഐ.ജിയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ദിലീപ് വലപൊട്ടിച്ച് തെളിവുകൾ ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്ന് പല്ലിശേരി വിശദീകരിക്കുന്നു.

ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഉയർന്ന ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞാലും നിയമം നിയമത്തിന്റെ വഴിക്ക് എന്നു പറയുന്ന ക്ലീൻ ഇമേജിന്റെ പൊലീസ് ഓഫീസറാണ് എസ്‌പി. ജോർജ്ജ്. അദ്ദേഹം ഇടുക്കിയിൽ എസ്‌പി.യായിരിക്കുമ്പോൾ ചില സംഭവങ്ങൾ എനിക്കറിയം. അത്രയ്ക്കും വലിയ കർശനക്കാരൻ യാതൊരു തരത്തിലുമുള്ള പ്രലോഭനങ്ങൾക്കും വഴങ്ങാത്ത ആൾ. അതുകൊണ്ടാണല്ലോ ബുദ്ധിപരമായ അന്വേഷണത്തിലൂടെ പഴുതുകൾ അടച്ച് തെളിവുകൾ ശേഖരിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് പല്ലിശേരി പറയുന്നു.

ഇതിനിടയിൽ അന്വേഷണ സംഘംത്തിൽ നിന്നും എസ്‌പി ജോർജ്ജിനെ മാറ്റാൻ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. തൽക്കാലം മുഖ്യമന്ത്രി അതിനൊന്നും വഴങ്ങില്ല. വിശ്വസ്തരെന്നു വിചാരിച്ചിരുന്ന ക്ലീൻ ഇമേജുണ്ടെന്ന് സ്വയം വിശ്വസിച്ചിരുന്ന ചിലർ മുഖ്യമന്ത്രിയെ ചതിച്ചു. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ദിലീപ് വിഷയത്തിലെ ഇടപെടലെന്നാണ് പല്ലിശേരി പറയുന്നത്. ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി വിജയൻ സർക്കാരിന് കൈയടി ഉറപ്പാണ്. ഇതിന് പുതിയ തലം നൽകുന്നതാണ് പല്ലിശേരിയുടെ തുറന്നെഴുത്തും.

ജാമ്യം തള്ളിയത് ദിലീപിന് തിരിച്ചടിയാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. അത് നിർണായക ഘട്ടത്തിലാണ്. അപ്പുണി ഒളിവിലാണ്. അയാളെ അറസ്റ്റു ചെയ്യേണ്ടതുണ്ട്. സാഹചര്യ തെളിവുകളും മറ്റും കൂട്ടിയിണക്കേണ്ട ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. സ്ത്രീക്കെതിരെയുണ്ടായത് അതിക്രൂരമായ അതിക്രമമാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ പ്രബലനായ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു. ഉന്നതനായതിനാൽ തെളിവുകളും നശിപ്പിക്കപ്പെട്ടേക്കും. കേസ് ഡയറിയിൽ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്.

ശാസ്ത്രീയമായ തെളിവുകളും ദിലീപിന് എതിരാണ്. നടിയെ ആക്രമിച്ച ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്തേണ്ടതുണ്ട്. അഭിഭാഷകർ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യുഷൻ വാദം ഹൈക്കോടതി പൂർണ്ണമായും അംഗീകരിച്ചു.