കാൻബെറ: വിമാനം പറക്കുമ്പോൾ ജാഗ്രതയോടെയിരിക്കേണ്ട പൈലറ്റ് കോക്ക് പിറ്റിലിരുന്ന് കൂർക്കം വലിച്ചുറങ്ങി. എന്നാൽ രസകരമായ സംഗതി അതല്ല. ഏറെ നേരം വിമാനം അപ്രത്യക്ഷമായെങ്കിലും ലക്ഷ്യ സ്ഥാനത്ത് നിന്നും 50 കിലോ മീറ്റർ അകലെ വിമാനം ലാൻഡ് ചെയ്തു. എങ്ങനെയാണ് ഇത്തരത്തിൽ റൂട്ട് മാറി സഞ്ചരിച്ചതെന്ന കാര്യത്തിൽ ഏവർക്കും സംശയം ഏറിയിരിക്കുകയാണ്. ഈ മാസം എട്ടിനായിരുന്നു നാടിനെ മുൾമുനയിലാക്കിയ സംഭവം അരങ്ങേറിയത്.

ഓസ്‌ട്രേലിയയിലുള്ള ദെവോൻപോർട്ടിൽ നിന്നും പുറപ്പെട്ട വാഹനമാണ് ഇത്തരത്തിൽ റൂട്ട് മാറി സഞ്ചരിച്ചത്. ഇത് ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന വിമാനമാണെന്നാണ് വിവരം. സംഭവത്തിൽ ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റ് പിന്നീട് വിമാനം 50 കിലോമീറ്റർ അകലെ സുരക്ഷിതമായി എങ്ങനെ ഇറക്കി എന്നതിനെക്കുറിച്ച് അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം കിങ് ദ്വീപിലേക്കുള്ള ഒരു വിമാനം അപകടത്തിൽപ്പെട്ട് അഞ്ചു പേർ മരിച്ചിരുന്നു.