സ്എഎസ് പൈലറ്റുമാർ പണിമുടക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 11 മുതൽ ആണ് വേതന ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട് പൈലറ്റുമാർ സമരം നടത്തുക. ഇതോടെ നോർവേ, ഡാനിഷ് തുടങ്ങിയ സ്ഥലങ്ങളിൽ വിമാന സർവ്വീസുകൾ താളം തെറ്റുമെന്ന് ഉറപ്പായി.

ഏകദേശം 600 പൈലറ്റുകളാണ് സമരത്തിൽ പങ്കെടുക്കുക. സ്‌കന്റനേവിയൻ പൈലറ്റ് അസോസിയേഷനിലെ മൂന്നോളം സംഘടനകൾ സമരത്തിൽ പങ്കാളികളാകും. ഡാനിഷ് ആൻഡ് നോർവ്വേജിയൻ എസ്്എഎസ് പൈലറ്റുമാർ ആഹ്വാനം ചെയ്ത സമരത്തിൽ ദ ഡാനിഷ് പൈലറ്റ് അസോസിയേഷൻ, നോർവ്വീജിയൻ എസ്എഎസ് എയർവേയ്‌സ് അസോസിയേഷൻ, എസ്എഎസ് നോർവ്വേ പൈലറ്റ് അസോസിയേഷൻ എന്നീ സംഘടനകളും പങ്കെടുക്കും.

പൈലറ്റുമാർ ഏറെ നാളായി മുന്നോട്ട് വയക്ക്ുന്ന ലേബർ എഗ്രിമെന്റ് പുനപരിഷ്‌കരി ക്കണമെന്നാവശ്യം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. എസ്എഎസ് കമ്പനിയുടെ അമ്പത് ശതമാനത്തോളം അവകാശം ഡാനിഷ്. നോർവ്വീജിയൻ, സ്വീഡിഷ് രാജ്യങ്ങൾതക്കാണ്.