- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈലറ്റുമാരുടെ സമരം; ഒറ്റദിവസം ലുഫ്താൻസ റദ്ദാക്കിയത് 750 സർവീസുകൾ; സമരം പെൻഷൻ പരിഷ്ക്കാരങ്ങളെ ചൊല്ലി
ബെർലിൻ: പെൻഷൻ സംബന്ധിച്ച പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ലുഫ്താൻസ പൈലറ്റുമാർ വീണ്ടും പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച ആരംഭിച്ച രണ്ടു ദിവസത്തെ പണിമുടക്കിൽ ലുഫ്താൻസയ്ക്ക് 750 സർവീസുകൾ റദ്ദാക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. ലുഫ്താൻസ പൈലറ്റുമാരുടെ സമരം 80,000 ത്തോളം വിമാനയാത്രക്കാർക്കാ
ബെർലിൻ: പെൻഷൻ സംബന്ധിച്ച പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ലുഫ്താൻസ പൈലറ്റുമാർ വീണ്ടും പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച ആരംഭിച്ച രണ്ടു ദിവസത്തെ പണിമുടക്കിൽ ലുഫ്താൻസയ്ക്ക് 750 സർവീസുകൾ റദ്ദാക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.
ലുഫ്താൻസ പൈലറ്റുമാരുടെ സമരം 80,000 ത്തോളം വിമാനയാത്രക്കാർക്കാണ് അസൗകര്യം സൃഷ്ടിച്ചത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയാണ് സമരം ഏറെ ബാധിച്ചത്. അതേസമയം ലുഫ്താൻസയുടെ സബ്‌സിഡിയറി സർവീസുകളായ ജെർമൻ വിങ്‌സ്, യൂറോ വിങ്‌സ്, സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ് എന്നിവയെ സമരം ബാധിച്ചില്ല. വ്യാഴാഴ്ച വരെ നീണ്ടു നിൽക്കുന്ന സമരം ദീർഘദൂര സർവീസുകളേയും കാർഗോ സർവീസിനേയും സാരമായി ബാധിക്കുമെന്ന് പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് അറിയിച്ചിട്ടുണ്ട്.
പെൻഷൻ സംബന്ധിച്ചുള്ള തർക്കങ്ങളാണ് അടിക്കടി പൈലറ്റുമാരുടെ സമരങ്ങൾക്ക് കാരണമായി പറയുന്നത്. ഒരു വർഷമായി തുടരുന്ന തർക്കത്തിൽ ഇത് പന്ത്രണ്ടാം തവണയാണ് പൈലറ്റുമാർ പണിമുടക്ക് നടത്തുന്നത്. നിലവിൽ 55 വയസ് ആകുമ്പോഴേയ്ക്കും ഒരു പൈലറ്റിന് വേണമെങ്കിൽ വിരമിക്കാം. 55 വയസിൽ വിരമിക്കുന്നയാൾക്ക് നിയമപ്രകാരമുള്ള റിട്ടയർമെന്റ് പ്രായമായ 65 വയസുവരെ ശമ്പളത്തിന്റെ 60 ശതമാനം വരെ ലഭിക്കുകയും ചെയ്യും. പൈലറ്റുമാരുടെ ട്രാൻസിഷണൽ പെൻഷൻ അറേഞ്ച്‌മെന്റ് എന്നുപേരുള്ള ഈ പദ്ധതി പരിഷ്‌ക്കരിക്കാനാണ് മാനേജ്‌മെന്റ് ശ്രമം. ഇതിനെതിരേയാണ് പൈലറ്റുമാർ സമരം ചെയ്യുന്നത്.
അടിക്കടി പൈലറ്റുമാരുടെ സമരം മൂലം 2014-ൽ കമ്പനിക്ക് ഉണ്ടായ നഷ്ടം 232 മില്യൺ യൂറോയാണ്.