'ദൈവത്തിന്റെ പ്രതിനിധിയിൽ നിന്നുണ്ടായത് മഹാ അപരാധം'; എത്ര ഉന്നതാനായാലും കുറ്റവാളി തന്നെ'; കൊട്ടിയൂർ ബലാത്സംഗ കേസിലെ വൈദികനെതിരെ പിണറായി; സെൻകുമാറിനെ മാറ്റാൻ കാരണം ജിഷ കേസിലെ വീഴ്ച്ചയല്ലെന്ന് പറഞ്ഞ് മലക്കം മറിച്ചിലും
തിരുവനന്തപുരം: കൊട്ടിയൂർ പീഡന കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി വൈദികനെതിരെ വിമർശനം ഉന്നയിച്ചത്. ക്രിമിനൽ മനസുള്ള വൈദികനാണ് പിടിയിലായത്. നെടുമ്പാശേരി മുഖേന വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൈവത്തിന്റെ പ്രതിനിധിയിൽ നിന്നുണ്ടായത് മഹാ അപരാധമാണെന്നും പിണറായി പരിഹസിച്ചു. പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെയാണ്. വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികൾ ആരായാലും പുറത്തുകൊണ്ടുവരുമെന്നും സ്ത്രീപീഡകരുടെ രജിസ്റ്റർ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാറിലെ പീഡനത്തിൽ പ്രതികൾക്കെതിരെ പോക്സോ ചുമത്തും. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയത് ജിഷ കൊലപാതകക്കേസിലെ വീഴ്ചയല്ലെന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലാത്തയാളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചെയ്തികൾ ഇതിന് തെളിവാണെന്നും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കൊട്ടിയൂർ പീഡന കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി വൈദികനെതിരെ വിമർശനം ഉന്നയിച്ചത്. ക്രിമിനൽ മനസുള്ള വൈദികനാണ് പിടിയിലായത്. നെടുമ്പാശേരി മുഖേന വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൈവത്തിന്റെ പ്രതിനിധിയിൽ നിന്നുണ്ടായത് മഹാ അപരാധമാണെന്നും പിണറായി പരിഹസിച്ചു.
പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെയാണ്. വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികൾ ആരായാലും പുറത്തുകൊണ്ടുവരുമെന്നും സ്ത്രീപീഡകരുടെ രജിസ്റ്റർ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാറിലെ പീഡനത്തിൽ പ്രതികൾക്കെതിരെ പോക്സോ ചുമത്തും. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയത് ജിഷ കൊലപാതകക്കേസിലെ വീഴ്ചയല്ലെന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലാത്തയാളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചെയ്തികൾ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വാളയാറിലെ കുട്ടികളുടെ മരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.