മുതിർന്ന മന്ത്രിയായതു കൊണ്ട് തെറ്റുപറ്റാതിരിക്കാൻ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രിക്ക് പോയിന്റുകൾ പറഞ്ഞു കൊടുത്ത് എ കെ ബാലൻ! കലികയറി അനങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ ആക്രോശം: നിയമസഭാ മൈക്കിലൂടെ കേട്ട തർക്കം എംഎൽഎമാരെ ചിരിപ്പിച്ചത് ഇങ്ങനെ
തിരുവനന്തപുരം: പൊതുവെ ക്ഷിപ്രകോപിയെന്ന ഇമേജാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. അതുകൊണ്ട് തന്നെ ഇല്ലതും ഇല്ലാത്തതുമായ കാര്യങ്ങൾ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് എഴുതി പിടുപ്പിച്ചിട്ടുണ്ട്. ഏതു സമയത്താണ് പിണറായിക്ക് ദേഷ്യം വരിക എന്ന് പറയാനും വയ്യ. എന്താലും മുഖ്യമന്ത്രിയുടെ ദേഷ്യത്തിന് ഇന്നലെ ഒരു ഇരയെ കൂടിയായി. മറ്റാരുമല്ല, മന്ത്രി എ കെ ബാലനാണിത്. പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്ക് ചില പോയിന്റുകൾ പറഞ്ഞു കൊടുത്തതാണ് ബാലന് വിനയായത്. ഇന്നലെ പല ചൂടേറിയ വിഷയങ്ങളും സഭയിൽ എത്തിയിരുന്നു. അതുകൊണ്ട തന്നെ അൽപ്പം ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതിനിടെയാണ് എ കെ ബാലനും പണി കിട്ടിയത്. നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു ചില കാര്യങ്ങൾ നിരന്തരം പറഞ്ഞു കൊടുത്തു. ഇതോടെ മുഖ്യമന്ത്രിക്ക് ദേഷ്യം കൂടുകയും ചെയ്തു. മന്ത്രി എ.കെ.ബാലനോട് ' ഹാ, അനങ്ങാതിരിക്കൂന്ന്' എന്നു പറയുകയും ചെയ്തു. ഈ സമയം മൈക്ക് ഓൺ ചെയ്തിരിക്കയായിരുന്നു. മൈക്കിലൂടെ ഈ ശകാരം എല്ലാവരും കേട്ടതോടെ സ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പൊതുവെ ക്ഷിപ്രകോപിയെന്ന ഇമേജാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. അതുകൊണ്ട് തന്നെ ഇല്ലതും ഇല്ലാത്തതുമായ കാര്യങ്ങൾ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് എഴുതി പിടുപ്പിച്ചിട്ടുണ്ട്. ഏതു സമയത്താണ് പിണറായിക്ക് ദേഷ്യം വരിക എന്ന് പറയാനും വയ്യ. എന്താലും മുഖ്യമന്ത്രിയുടെ ദേഷ്യത്തിന് ഇന്നലെ ഒരു ഇരയെ കൂടിയായി. മറ്റാരുമല്ല, മന്ത്രി എ കെ ബാലനാണിത്. പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്ക് ചില പോയിന്റുകൾ പറഞ്ഞു കൊടുത്തതാണ് ബാലന് വിനയായത്.
ഇന്നലെ പല ചൂടേറിയ വിഷയങ്ങളും സഭയിൽ എത്തിയിരുന്നു. അതുകൊണ്ട തന്നെ അൽപ്പം ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതിനിടെയാണ് എ കെ ബാലനും പണി കിട്ടിയത്. നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു ചില കാര്യങ്ങൾ നിരന്തരം പറഞ്ഞു കൊടുത്തു. ഇതോടെ മുഖ്യമന്ത്രിക്ക് ദേഷ്യം കൂടുകയും ചെയ്തു. മന്ത്രി എ.കെ.ബാലനോട് ' ഹാ, അനങ്ങാതിരിക്കൂന്ന്' എന്നു പറയുകയും ചെയ്തു.
ഈ സമയം മൈക്ക് ഓൺ ചെയ്തിരിക്കയായിരുന്നു. മൈക്കിലൂടെ ഈ ശകാരം എല്ലാവരും കേട്ടതോടെ സഭ ഒരു നിമിഷം എംഎൽഎമാരെല്ലം ചിരിയിൽ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണു സംഭവം. മരണമടഞ്ഞ എൻജിനീയറിങ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിനിടയിലാണു മന്ത്രി ബാലൻ ഇടപെട്ട് ഓരോ കാര്യങ്ങളായി പറഞ്ഞത്. മുഖ്യമന്ത്രിയോടു മുന്നിലെ മൈക്കിലൂടെ ബാലൻ പറയുന്നതും സഭയ്ക്കാകെ കേൾക്കാമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സർക്കാർ ചെയ്യുന്നതൊന്നും പുതിയ കാര്യങ്ങളല്ല എന്ന് ഇടയ്ക്കു ചൂണ്ടിക്കാട്ടി.
ബാലൻ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയിൽ അവതരിപ്പിക്കരുത്. ഇതെല്ലാം ഏതു സർക്കാരും ചെയ്യുന്ന കാര്യമാണ് ചെന്നിത്തല പറഞ്ഞു. ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടർന്നപ്പോഴും ബാലൻ തന്റെ 'ഇടപെടലുകൾ' നിർത്തിയില്ല. ഇതോടെയാണു ലേശം ഈർഷ്യയോടെ ആ പരിപാടി അവസാനിപ്പിക്കാൻ സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞത്. ചിരിയോടെ അന്തരീക്ഷം ലഘൂകരിക്കാനും തുടർന്നു മുഖ്യമന്ത്രി ശ്രമിച്ചു.