- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ശരണം വിളിച്ചത് പഴയ കാര്യങ്ങൾ ഇപ്പോൾ ഓർമ്മ വന്നതുകൊണ്ട്; പ്രതിപക്ഷ നേതാവ് പറയുന്നത് പച്ച നുണയെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റൻ വിളിയിൽ ആശയം കുഴപ്പമുണ്ടാക്കാൻ കഴിയില്ലെന്ന് പിണറായി
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് ശരണം വിളിച്ചത് പഴയ കാര്യങ്ങൾ ഇപ്പോൾ ഓർമ്മ വന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ ഇവിടെ വന്ന കാര്യങ്ങൾ ഇപ്പോഴാണ് ഓർമ്മ വന്നത് അതുകൊണ്ടാണ് കേരളത്തിൽ വന്ന് ഇങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. മിതമായ ഭാഷയിൽ പച്ച നുണ തന്നെയാണ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ മുസ് ലിം ലീഗിന്റെ കൊടി പിടിക്കാത്തത് അവരുടെ കാര്യമാണ്. ഇതു സംബന്ധിച്ച വാർത്തകൾ വന്നിട്ടുണ്ട് ചുരുട്ടി പിടിക്കുന്ന ചിത്രം എല്ലാവരും കണ്ടതല്ലേ പിന്നെ കേസു കൊണ്ട് എന്താണ് കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
വൈദ്യുതി കരാറിന്റെ വിശദ വിവരങ്ങൾ കെ.എസ്.ഇ.ബി അധികൃതർ വാർ. ത്താക്കുറിപ്പിൽ പറഞ്ഞതാണ്. പിന്നീടതും വിശ്വസിക്കാതെ നുണ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് നിരക്കുന്നതല്ല.പ്രധാനമന്ത്രി കേരളത്തിൽ വന്ന് ബിജെപിക്കായി പ്രചാരണം നടത്തുമ്പോൾ കഴിഞ്ഞ മൂന്ന് പ്രളയകാലത്തും കേരളത്തിന് അർഹമായ സഹായം നിഷേധിച്ചതാണ് ജനങ്ങൾക്ക് ഓർമ്മ വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചില രാജ്യങ്ങൾ സഹായം നൽകാമെന്നു പറഞ്ഞിട്ടും കേരളത്തിനെ അതു വാങ്ങാൻ പോലും വിട്ടിട്ടില്ല പ്രളയത്തിന് കേന്ദ്രസേന ഇവിടെ വന്ന് ദുരിതാശ്വാസ പ്രവർത്തനം നടത്തിയെങ്കിലും പിന്നീട് ഭീമമായ ബിൽ തന്ന സർക്കാരാണ് മോദിയുടെ തെന്ന് ഓർക്കണമെന്നും പിണറായി പറഞ്ഞു ക്യാപ്റ്റൻവിളിയെ കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങൾ അങ്ങനെ പലതും വിളിക്കുമെന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാൻ നോക്കെണ്ടെന്നും അദ്ദേഹം പറഞ്ഞു.