- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലോകത്തിലെ വലിയ ശക്തിയായി ചൈന വളരുകയാണ്; ചൈനക്കെതിരെ വിശാല സൈനിക സഖ്യം രൂപീകരിക്കാനുള്ള ഇടപെടലിലാണ് അമേരിക്ക; അമരിക്കയുടെ താത്പര്യമനുസരിച്ചുള്ള വിദേശ നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്'; ചൈന വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന് പിൻതുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: ചൈന വിഷയത്തിൽ സിപിഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിൻതുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വലിയ ശക്തിയായി ചൈന വളരുകയാണ്. അതുകൊണ്ടു തന്നെ ചൈനക്കെതിരെ വിശാല സൈനിക സഖ്യം രൂപീകരിക്കാനുള്ള ഇടപെടലിലാണ് അമേരിക്ക. അമേരിക്കയുടെ തന്ത്രപരമായ സഖ്യ കക്ഷിയായി ഇന്ത്യ മാറി കഴിഞ്ഞു. ഇനിയൊരു ലോക യുദ്ധമുണ്ടായാൽ അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെ വിമാനത്താവളങ്ങളും അമേരിക്കയുടെ യുദ്ധ കപ്പലുകൾ ഇന്ത്യയിലെ തുറമുഖങ്ങളും ഉപയോഗിക്കും. അമരിക്കയുടെ താത്പര്യമനുസരിച്ചുള്ള വിദേശ നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ആർ.എസ്. എസ് ആഗ്രഹിക്കുന്നത് ഇന്ത്യ- അമേരിക്ക- ഇസ്രയേൽ അച്ചു തണ്ടാണ്. ബിജെപി.യെ പ്രതിരോധിക്കാൻ ശരിയായ നയപരിപാടികൾ രൂപപ്പെടുത്തി കൊണ്ടുള്ള ബദലിനെ സാധിക്കുകയുള്ളൂ. ബിജെപി.യെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കയാണ്. ഏതെങ്കിലും ഏച്ചുകെട്ടിയ സഖ്യത്തിലൂടെ ബിജെപി.യെ പര
കണ്ണൂർ: ചൈന വിഷയത്തിൽ സിപിഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിൻതുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വലിയ ശക്തിയായി ചൈന വളരുകയാണ്. അതുകൊണ്ടു തന്നെ ചൈനക്കെതിരെ വിശാല സൈനിക സഖ്യം രൂപീകരിക്കാനുള്ള ഇടപെടലിലാണ് അമേരിക്ക. അമേരിക്കയുടെ തന്ത്രപരമായ സഖ്യ കക്ഷിയായി ഇന്ത്യ മാറി കഴിഞ്ഞു.
ഇനിയൊരു ലോക യുദ്ധമുണ്ടായാൽ അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെ വിമാനത്താവളങ്ങളും അമേരിക്കയുടെ യുദ്ധ കപ്പലുകൾ ഇന്ത്യയിലെ തുറമുഖങ്ങളും ഉപയോഗിക്കും. അമരിക്കയുടെ താത്പര്യമനുസരിച്ചുള്ള വിദേശ നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ആർ.എസ്. എസ് ആഗ്രഹിക്കുന്നത് ഇന്ത്യ- അമേരിക്ക- ഇസ്രയേൽ അച്ചു തണ്ടാണ്. ബിജെപി.യെ പ്രതിരോധിക്കാൻ ശരിയായ നയപരിപാടികൾ രൂപപ്പെടുത്തി കൊണ്ടുള്ള ബദലിനെ സാധിക്കുകയുള്ളൂ. ബിജെപി.യെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കയാണ്.
ഏതെങ്കിലും ഏച്ചുകെട്ടിയ സഖ്യത്തിലൂടെ ബിജെപി.യെ പരാജയപ്പെടുത്താൻ കഴിയില്ല. അതിനാൽ മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ചു നിൽക്കണം. കോൺഗ്രസ്സുമായി ഒരു തരത്തിലുള്ള ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കികൊണ്ടാകരുതെന്നാണ് സിപിഐ.(എം) ന്റെ നയം. ഈ നയമനുസരിച്ചുള്ള തെരഞ്ഞെടുപ്പ് അടവുകൾ രൂപീകരിക്കേണ്ടി വരും. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ കേന്ദ്രീകരിക്കാനുള്ള നീക്കം വേണമെന്നും പിണറായി പറഞ്ഞു.
എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വീണ്ടും ചൈനയെ പിന്തുണച്ച് കോടിയേരി പ്രസ്താവന നടത്തിയത്. സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്നായിരുന്നു കോടിയേരിയുടെ പരാമർശം. ചൈന ഇന്ന് ലോകത്തെ പ്രധാനപ്പെട്ട സാന്പത്തിക ശക്തിയായിയാണെന്നും ചൈനയുടെ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് പ്രതീക്ഷ പകരുന്നുവെന്നും കോടിയേരി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
കോടിയേരിയുടെ ചൈനീസ് അനുകൂല പ്രസംഗം
അമേരിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ ശക്തിയായി ചൈന മാറിക്കഴിഞ്ഞു. 2020-ഓടെ ലോകത്തെ ഒന്നാമത്തെ ശക്തിയായി മാറാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തെയും ഇടപെടാൻ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയിരിക്കുന്നത്. ചൈനീസ് പാർട്ടി കോൺഗ്രസ് പ്രഖ്യാപനത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ചൈനക്കെതിരേ സാമ്രാജ്യത്വത്തിന്റെ ഒരു കേന്ദ്രീകരണം നടന്നുവരികയാണ്. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അച്ചുതണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന പാർട്ടിയല്ല സിപിഎം. അതിനുമുമ്പ് സോവിയറ്റ് നിയന്ത്രിത പാർട്ടി എന്നായിരുന്നു കുറ്റപ്പെടുത്തൽ. ചേരിചേരാ നയം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്ന പാർട്ടിയെ രാജ്യദ്രോഹികളായി ഒറ്റപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ല. ചൈനയിലേയും കൊറിയയിലേയും മറ്റും കമ്യൂണിസ്റ്റ് പാർട്ടികളോട് സിപിഎമ്മിനുള്ള ആഭിമുഖ്യം അവർ സ്വീകരിക്കുന്ന സാമ്രാജ്യത്വ നിലപാടുകൊണ്ടുമാത്രമാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾക്കനുസരിച്ച്, ഇവിടത്തെ വിപ്ലവ പാത പാർട്ടി തീരുമാനിക്കും.
ഇന്ത്യയും ചൈനയും തമ്മിൽ തർക്കമുണ്ടായപ്പോൾ കൂടിയാലോചനകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഞങ്ങൾ പറഞ്ഞത്. അന്ന് ഇ.എം.എസിനെ ചൈനീസ് ചാരൻ എന്നാണ് ആക്ഷേപിച്ചത്. സിപിഎം. നേതാക്കളെ ജയിലിലടയ്ക്കാനും നീക്കങ്ങളുണ്ടായി. അഭിപ്രായം തുറന്നുപറഞ്ഞവരെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. ചൈനീസ് ഏജന്റെന്ന് മുദ്രകുത്താനുള്ള ശ്രമം ഇനി നടക്കില്ലെന്നും കോടിയേരി പറഞ്ഞു.