- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ; കഴിഞ്ഞ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി; പുതിയ പ്രതിപക്ഷ നേതാവിൽ പ്രതീക്ഷയെന്നും മറുപടി
തിരുവനന്തപുരം: പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെ കുറിച്ച് അഭിപ്രായം എന്ത് എന്ന ചോദ്യത്തിനോട് അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത സമ്മേളനത്തിലെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ പ്രതിപക്ഷ നേതാവ് സർക്കാറിന് ക്രിയാത്മകമായ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ സമയം അങ്ങ് രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോൾ എങ്ങനെയാണ്, മുൻപുള്ള പ്രതിപക്ഷ നേതാവിനെ വിലയിരുത്തുന്നത് എന്നായിരുന്നു ചോദ്യം, ചിരിച്ചുകൊണ്ട് മറുപടി നൽകിയ മുഖ്യമന്ത്രി 'അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ' എന്നാണ് മറുപടി നൽകിയത്.
അതേ സമയം വിഡി സതീശന്റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോൾ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അതേ സമയം നേരത്തെ പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിർദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ.
കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു