- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുണ്ടുടുത്ത മോദിയേക്കാൾ മികച്ചത് മുണ്ടുടുത്ത മുസോളനിയെന്ന് തിരിച്ചറിഞ്ഞ് സിപിഐ; പിണറായിയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് മുസോളനിയുമായി താരതമ്യം ചെയ്ത്; അഹങ്കാരത്തിന്റെ ആൾരൂപമായി സ്വരാജിനേയും വിശേഷിപ്പിച്ച് പാർട്ടി സമ്മേളനം
കൊച്ചി: അധികാരത്തിലെത്തിയപ്പോൾ പിണറായി വിജയനെ കോൺഗ്രസ് വിശേഷിപ്പിച്ചത് മുണ്ടുടുത്ത മോദിയെന്നായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കേരളാ പതിപ്പാണ് പിണറായി എന്നായിരുന്നു വിമർശനം. അതുക്കും മേലെ പോയി പുതിയ പേര് പിണറായിക്ക് നൽകുകയാണ് ഇടത് മുന്നണിയിലെ രണ്ടാമനായ സിപിഐ. മുഖ്യമന്ത്രി പിണറായി വിജയൻ മുണ്ടുടുത്ത മുസോളിനിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശനം. സുപ്പർ മുഖ്യമന്ത്രി ചമയുകയാണ് പിണറായിയെന്നും സ്വന്തം മന്ത്രിമാരെ പോലും പിണറായി വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ. ചന്ദ്രശേഖരനും വേദിയിലിരിക്കെയായിരുന്നു വിമർശനം. സിപിഐയും സിപിഎമ്മും തമ്മിലുള്ള അകൽച്ചയുടെ ഏറ്റവും വലിയ തെളിവായി ഈ പരാമർശം. കേരളാ കോൺഗ്രസ് മാണിയെ ഇടതു മുന്നണിയിലെടുത്താൽ സിപിഐ മുന്നണി മാറുമെന്ന സൂചനകൾക്കിടയിലാണ് മുസോളനി വിശേഷണം. നേരത്തെ, തൃപ്പൂണിത്തുറ എംഎൽഎ എം. സ്വരാജിനെതിരെയും മറ്റ് എംഎൽഎമാർക്കെതിരെയും സിപിഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശന
കൊച്ചി: അധികാരത്തിലെത്തിയപ്പോൾ പിണറായി വിജയനെ കോൺഗ്രസ് വിശേഷിപ്പിച്ചത് മുണ്ടുടുത്ത മോദിയെന്നായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കേരളാ പതിപ്പാണ് പിണറായി എന്നായിരുന്നു വിമർശനം. അതുക്കും മേലെ പോയി പുതിയ പേര് പിണറായിക്ക് നൽകുകയാണ് ഇടത് മുന്നണിയിലെ രണ്ടാമനായ സിപിഐ. മുഖ്യമന്ത്രി പിണറായി വിജയൻ മുണ്ടുടുത്ത മുസോളിനിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശനം.
സുപ്പർ മുഖ്യമന്ത്രി ചമയുകയാണ് പിണറായിയെന്നും സ്വന്തം മന്ത്രിമാരെ പോലും പിണറായി വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ. ചന്ദ്രശേഖരനും വേദിയിലിരിക്കെയായിരുന്നു വിമർശനം. സിപിഐയും സിപിഎമ്മും തമ്മിലുള്ള അകൽച്ചയുടെ ഏറ്റവും വലിയ തെളിവായി ഈ പരാമർശം. കേരളാ കോൺഗ്രസ് മാണിയെ ഇടതു മുന്നണിയിലെടുത്താൽ സിപിഐ മുന്നണി മാറുമെന്ന സൂചനകൾക്കിടയിലാണ് മുസോളനി വിശേഷണം.
നേരത്തെ, തൃപ്പൂണിത്തുറ എംഎൽഎ എം. സ്വരാജിനെതിരെയും മറ്റ് എംഎൽഎമാർക്കെതിരെയും സിപിഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അഹങ്കാരത്തിന്റെ പ്രതിരൂപമാണ് സ്വരാജെന്നായിരുന്നു സിപിഐയുടെ വിമർശനം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇവർക്ക് സിപിഐയുടെ വോട്ട് വേണമെന്നും എന്നാൽ പാർട്ടിയെ അംഗീകരിക്കാൻ സ്വരാജിന് പ്രയാസമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്ന ഇടതുപക്ഷത്തെ അനൈക്യമാണ്. പിണറായിയെ മുസോളനിയോട് വിളിച്ചതിനെ ഗൗരവത്തോടെ തന്നെ സിപിഎമ്മും എടുക്കും.
സിപിഐയും സിപിഎമ്മും തമ്മിൽ ഏറ്റവും ഭിന്നതയുള്ളത് എറണാകുളത്താണ്. സിപിഎം പുറത്താക്കിയവരെ സിപിഐ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഈ പാർട്ടി സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കാനും സിപിഐ ശ്രമിച്ചിരുന്നു. എന്നാൽ സിപിഎം നേതൃത്വം വിലക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുസോളനി പ്രയോഗവും ചർച്ചയാക്കുന്നത്. ജില്ലയിൽ സിപിഎം-സിപിഐ ഭിന്നതയ്ക്ക് പുതു മാനം നൽകുന്നതാണ് സംഭവം.