- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യൻസ് ഹോക്കിയിൽ ചരിത്രനേട്ടം കൊയ്ത ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ ശ്രീജേഷിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം; പുത്തൻ നേട്ടങ്ങൾക്കു വിജയം പ്രചോദനമാകട്ടെ എന്നും പിണറായി
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഹോക്കിയിലെ സുപ്രധാന ടൂർണ്ണമെന്റുകളിൽ ഒന്നായ ചാമ്പ്യൻസ് ട്രോഫിയിൽ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ടീം ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഒരിക്കൽ ഇന്ത്യയുടെ കുത്തകയായിരുന്നു ലോക ഹോക്കിയിൽ ആ പ്രതാപകാലം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കൈവരുന്ന ഈ നേട്ടത്തിൽ മലയാളിയായ ശ്രീജേഷ് നായകനായി എന്നതും നമുക്ക് പ്രത്യേകം അഭിമാനിക്കാൻ വക നൽകുന്നുവെന്നു പിണറായി പറഞ്ഞു. ബ്രസീലിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡലോടെ പുത്തൻനേട്ടം കൊയ്യാമെന്ന പ്രതീക്ഷയ്ക്ക് ഈ വിജയം ശക്തി നൽകുന്നു. ഈ രംഗത്ത് പുതിയ തലമുറയിലെ കളിക്കാരെ വളർത്തിയെടുക്കുന്നതിന് ഇന്ത്യൻ ഹോക്കി അസോസിയേഷനും സർക്കാരുകളും പഴയ കാലത്തെപ്പോലെ താൽപര്യമെടുക്കേണ്ടതുണ്ട്. അതിനുള്ള പ്രചോദനം കൂടിയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഹോക്കിയിലെ സുപ്രധാന ടൂർണ്ണമെന്റുകളിൽ ഒന്നായ ചാമ്പ്യൻസ് ട്രോഫിയിൽ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.
ടീം ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഒരിക്കൽ ഇന്ത്യയുടെ കുത്തകയായിരുന്നു ലോക ഹോക്കിയിൽ ആ പ്രതാപകാലം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കൈവരുന്ന ഈ നേട്ടത്തിൽ മലയാളിയായ ശ്രീജേഷ് നായകനായി എന്നതും നമുക്ക് പ്രത്യേകം അഭിമാനിക്കാൻ വക നൽകുന്നുവെന്നു പിണറായി പറഞ്ഞു.
ബ്രസീലിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡലോടെ പുത്തൻനേട്ടം കൊയ്യാമെന്ന പ്രതീക്ഷയ്ക്ക് ഈ വിജയം ശക്തി നൽകുന്നു. ഈ രംഗത്ത് പുതിയ തലമുറയിലെ കളിക്കാരെ വളർത്തിയെടുക്കുന്നതിന് ഇന്ത്യൻ ഹോക്കി അസോസിയേഷനും സർക്കാരുകളും പഴയ കാലത്തെപ്പോലെ താൽപര്യമെടുക്കേണ്ടതുണ്ട്. അതിനുള്ള പ്രചോദനം കൂടിയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.