- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു; ഒരാഴ്ചത്തെ ക്വാറന്റീന് ശേഷം പൊതുരംഗത്ത് സജീവമാകും
കോഴിക്കോട്: കോവിഡ് മുക്തനായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടിൽ ഒരാഴ്ചത്തെ ക്വാറന്റീനുശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കം ഭർത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ