- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞ മുഖ്യമന്ത്രിയെ പരിഹസിച്ചു പിണറായി; കമ്മീഷനോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്നു {{സിപിഎം}} നേതാവ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനമുന്നയിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് അസഹിഷ്ണുതയെന്നു പിണറായി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ തിരിയുന്നത്. നിയമപരമായ നടപടി സ്വീകരിക്കുമ്പോൾ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു. സർക്കാർ കാണിച്ച തെറ്റായ കാര്യങ്ങൾ തിരുത്തുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്നും പിണറായി വിജയൻ കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ചരിത്രത്തിലാദ്യമായി ട്രയൽറൺ ഉദ്ഘാടനം ചെയ്ത ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. യുദ്ധവിമാനമിറക്കി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ വികസന വാദം പൊള്ളത്തരമാണെന്നും പിണറായി പറഞ്ഞു.
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനമുന്നയിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് അസഹിഷ്ണുതയെന്നു പിണറായി പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ തിരിയുന്നത്. നിയമപരമായ നടപടി സ്വീകരിക്കുമ്പോൾ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.
സർക്കാർ കാണിച്ച തെറ്റായ കാര്യങ്ങൾ തിരുത്തുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്നും പിണറായി വിജയൻ കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ചരിത്രത്തിലാദ്യമായി ട്രയൽറൺ ഉദ്ഘാടനം ചെയ്ത ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. യുദ്ധവിമാനമിറക്കി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ വികസന വാദം പൊള്ളത്തരമാണെന്നും പിണറായി പറഞ്ഞു.
Next Story