'ആദ്യം മര്യാദ പഠിച്ചിട്ടു വരൂ; എന്നിട്ടു സംസാരിക്കാം': പിണറായിയുടെ കാർക്കശ്യം പ്രതിപക്ഷവും അറിഞ്ഞു; സഭയിൽ അടിയന്തര പ്രമേയ നോട്ടീസിനിടെ 'സ്ഥലജലവിഭ്രാന്തി'
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ ക്ഷോഭത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയാണു പ്രതിപക്ഷം പിണറായിയുടെ കാർക്കശ്യത്തിന്റെ ചൂടറിഞ്ഞത്. സർക്കാർ ജീവനക്കാരുടെ സ്ഥലമാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന കാട്ടി പി ടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി രോഷാകുലനായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എകെ. ബാലൻ ഇതുപോലെ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് തുടങ്ങിയത്. പി ടി തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പരാമർശത്തിൽ പ്രതിപക്ഷം ബഹളം വച്ചെങ്കിലും പിണറായി വീണ്ടും തുടർന്നു. 'സ്ഥലജല വിഭ്രമം എന്താണെന്ന് ആദ്യം പഠിക്കണം. എന്നിട്ട് വന്നാൽമതി. വെറുതെ ബഹളം വയ്ക്കാൻ മാത്രം പഠിച്ചാൽ പോര. ഇവിടെ പറഞ്ഞില്ലേ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന്, ആ മര്യാദ അങ്ങോട്ടും വേണം. ആദ്യം മര്യാദ ശീലിക്കൂ. എന്നിട്ട് സംസാ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ ക്ഷോഭത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയാണു പ്രതിപക്ഷം പിണറായിയുടെ കാർക്കശ്യത്തിന്റെ ചൂടറിഞ്ഞത്.
സർക്കാർ ജീവനക്കാരുടെ സ്ഥലമാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന കാട്ടി പി ടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി രോഷാകുലനായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എകെ. ബാലൻ ഇതുപോലെ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് തുടങ്ങിയത്. പി ടി തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പരാമർശത്തിൽ പ്രതിപക്ഷം ബഹളം വച്ചെങ്കിലും പിണറായി വീണ്ടും തുടർന്നു. 'സ്ഥലജല വിഭ്രമം എന്താണെന്ന് ആദ്യം പഠിക്കണം. എന്നിട്ട് വന്നാൽമതി. വെറുതെ ബഹളം വയ്ക്കാൻ മാത്രം പഠിച്ചാൽ പോര. ഇവിടെ പറഞ്ഞില്ലേ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന്, ആ മര്യാദ അങ്ങോട്ടും വേണം. ആദ്യം മര്യാദ ശീലിക്കൂ. എന്നിട്ട് സംസാരിക്കണം'- പിണറായി പറഞ്ഞു.
അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തി. ആർക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് ഈ സഭയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല തിരിച്ചടിച്ചു. മുഖ്യമന്ത്രിയിൽനിന്നും ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ സ്വാഭാവിക സ്ഥലമാറ്റമാണ് നടന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. രാഷ്ട്രീയമായ പ്രതികാരം ആരോടും തീർത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മറുപടിയിൽ പൂർണ തൃപ്തിയില്ലെങ്കിലും മുഖ്യമന്ത്രി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് വാക്ക് നൽകിയതിനാൽ ഇറങ്ങിപ്പോകുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.