- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി ഡാ.. നേരത്തെ പൊളിച്ചു; സൈബർ ഭക്തജനസംഘങ്ങളെ ട്രോളി ഉരുക്കു സതീശൻ ഡാ..! 86 ാം ദിവസം മാളത്തിൽ നിന്നിറങ്ങി സർക്കാരിന് ജയ് വിളിച്ച സൈബർ സഖാക്കളെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ; ഫ്രാങ്കോ ഓ കെ, ഇനി പി ശശിക്ക് വേണ്ടി തുടങ്ങുവല്ലേന്ന ചോദ്യവും സജീവമായി; വിമർശനം ഏറ്റുവാങ്ങി കോടിയേരിയുടെ ദുരുദ്ദേശ പരാമർശവും
തിരുവനന്തപുരം: ഒരു കന്യാസ്ത്രീ അതിശക്തനായ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി പൊലീസിൽ നൽകുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു. ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ച് ഒടുവിൽ ഗത്യന്തരമില്ലാതെ അറസ്റ്റു ചെയ്യേണ്ടി വന്നു എന്ന നിലയാണ് ഉണ്ടായിരിക്കുന്നത്. പരാതി കിട്ടി 86ാം ദിവസമാണ് ബിഷപ്പിനെ അറസ്റ്റു ചെയ്തത്. ബിഷപ്പിനെ രക്ഷിക്കാൻ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ സർക്കാറിന് മേൽ ഉണ്ടായിരുന്നുവെങ്കിലും അവസാനം അറസ്റ്റു ചെയ്യേണ്ടി വന്നത് കന്യാസ്ത്രീകൾ പരസ്യമായി സമര രംഗത്തേക്ക് കടന്നതോടു കൂടിയാണ്. സൈബർ ലോകവും അകമഴിഞ്ഞ പിന്തുണ നൽകി. ഇപ്പോൾ സൈബർ ലോകത്ത് സിപിഎം അനുഭാവികൾക്ക് വലിയ ആഹ്ലാദമൊന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ല. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പിണറായി ഡാ.. എന്നു വിളിക്കാനുള്ള അവസരം നേരത്തെ തന്നെ സിപിഎം വിരുദ്ധർ പൊളിച്ചിരുന്നു. പിണറായിഡാ വിളികൾക്ക് വേണ്ടിയാണ് അറസ്റ്റു നീട്ടിയതെന്നും കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് സൈബർ ലോക്ക് ട്രോളുകൾ. ബിഷപ്പ
തിരുവനന്തപുരം: ഒരു കന്യാസ്ത്രീ അതിശക്തനായ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി പൊലീസിൽ നൽകുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു. ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ച് ഒടുവിൽ ഗത്യന്തരമില്ലാതെ അറസ്റ്റു ചെയ്യേണ്ടി വന്നു എന്ന നിലയാണ് ഉണ്ടായിരിക്കുന്നത്. പരാതി കിട്ടി 86ാം ദിവസമാണ് ബിഷപ്പിനെ അറസ്റ്റു ചെയ്തത്. ബിഷപ്പിനെ രക്ഷിക്കാൻ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ സർക്കാറിന് മേൽ ഉണ്ടായിരുന്നുവെങ്കിലും അവസാനം അറസ്റ്റു ചെയ്യേണ്ടി വന്നത് കന്യാസ്ത്രീകൾ പരസ്യമായി സമര രംഗത്തേക്ക് കടന്നതോടു കൂടിയാണ്. സൈബർ ലോകവും അകമഴിഞ്ഞ പിന്തുണ നൽകി.
ഇപ്പോൾ സൈബർ ലോകത്ത് സിപിഎം അനുഭാവികൾക്ക് വലിയ ആഹ്ലാദമൊന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ല. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പിണറായി ഡാ.. എന്നു വിളിക്കാനുള്ള അവസരം നേരത്തെ തന്നെ സിപിഎം വിരുദ്ധർ പൊളിച്ചിരുന്നു. പിണറായിഡാ വിളികൾക്ക് വേണ്ടിയാണ് അറസ്റ്റു നീട്ടിയതെന്നും കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് സൈബർ ലോക്ക് ട്രോളുകൾ.
ബിഷപ്പിനെ അറസ്റ്റു ചെയ്യുമ്പോൾ എങ്ങനെയാകും സൈബർ പോരാളികൾ പ്രതികരിക്കുക എന്നു മുന്നിൽ കണ്ടായിരുന്നു സൈബർ ലോകത്തിന്റെ പ്രതികരണം. അറസ്റ്റു വൈകുന്ന ഘട്ടം മുതലാണ് ട്രോളുകൾ തുടങ്ങിയത്. ഞങ്ങളെല്ലാം പിണറായിഡാ.. വിളികൾക്ക് കാത്തിരിക്കയാണെന്ന് പറഞ്ഞു തുടങ്ങിയ ട്രോളുകൾ പലവിധത്തിൽ നീണ്ടുപോയി. 'ഇനി ബിഷപ്പല്ല മാർപ്പാപ്പയായാലും പിടിച്ചകത്തിടും.കാരണം ഇരട്ടചങ്കുള്ള സഖാവ് ഭരിക്കുന്ന കേരളമാണിത്.(ഒരാഴ്‌ച്ചയായി എഴുതിവെച്ചിട്ട് തള്ളാൻ) എന്നു പറഞ്ഞാണ് ട്രോളുകൾ.
പിണറായി ഡാ പൊളിഞ്ഞതോടെ പിന്നാലെ വീണ്ടും ട്രോളുകളെത്തി. ഉരുക്കു സതീശൻ ഡാ..! എന്നു പറഞ്ഞായിരുന്നു ഈ ട്രോളുകൾ. ഇത് കൂടാതെ ഫ്രാങ്കോ ഓ കെ, ഇനി പി ശശിക്ക് വേണ്ടി തുടങ്ങുവല്ലേന്ന ചോദ്യവും സൈബർ ലോക്ത് ഉയർന്നു കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിനെതിരെയും വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു.
ഇതിനിടെ ചില സൈബർ സഖാക്കൾ സംശയമൊന്നുമില്ല ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ് ബിഷപ്പിനെ അറസ്റ്റു ചെയ്തതെന്നാണ് ചില ഇടതു അനുഭാവികൾ പറഞ്ഞത്. അതുകൊണ്ടു തന്നെ ഈ അഭിപ്രായം രേഖപ്പെടുത്തിയവരും ട്രോളിംഗിന് ഇരയായി.