- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് മുഖ്യമന്ത്രി; കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ബിജെപിക്കാരും അഭിനയിക്കുകയാണോ? എംപി ഫണ്ട് ചെലവഴിക്കാൻ മാക്രിക്കൂട്ടം തടസം നിൽക്കുന്നുവെന്നത് എന്തുതരം ഭാഷയെന്നും പിണറായിയുടെ ചോദ്യം
തിരുവനന്തപുരം: കേരളത്തിലെ നേതാക്കൾ എംപി ഫണ്ട് വിനിയോഗത്തിനു തടസം നിൽക്കുകയാണെന്ന നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ആരോപണത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാക്രിക്കൂട്ടം തടസം നിൽക്കുന്നുവെന്ന സുരേഷ് ഗോപിയുടെ പരാമർശം എന്തുതരം ഭാഷയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ വികസനകാര്യത്തിൽ എംപിയുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ പക്വതയും പ്രതിജ്ഞബദ്ധതയും ഉണ്ടാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. എംപി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളിൽ ദുരനുഭവമുണ്ടായോ എന്നു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന
തിരുവനന്തപുരം: കേരളത്തിലെ നേതാക്കൾ എംപി ഫണ്ട് വിനിയോഗത്തിനു തടസം നിൽക്കുകയാണെന്ന നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ആരോപണത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാക്രിക്കൂട്ടം തടസം നിൽക്കുന്നുവെന്ന സുരേഷ് ഗോപിയുടെ പരാമർശം എന്തുതരം ഭാഷയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ വികസനകാര്യത്തിൽ എംപിയുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ പക്വതയും പ്രതിജ്ഞബദ്ധതയും ഉണ്ടാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. എംപി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളിൽ ദുരനുഭവമുണ്ടായോ എന്നു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കണ്ണൂരിലെ സമാധാനശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ, സമാധാന ചർച്ചയിൽ പങ്കാളികളായ ബിജെപി കേരളനേതൃത്വം അഭിനയിക്കുകയാണ് എന്നാണോ സുരേഷ് ഗോപി ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എംപി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പിണറായി ഫേസ്‌ബുക്കിൽ കുറിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന് ആർജവമില്ലെന്നാണ് സുരേഷ് ഗോപി ഇന്നലെ മുംബൈയിൽ ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സമാധാന ശ്രമങ്ങൾ നാടകമാണോ എന്ന് സംശയിക്കണം. കണ്ണൂരിലെ അക്രമങ്ങൾ എല്ലാ പാർട്ടികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകൂ. ഇതുവരെ താൻ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നില്ല. എന്നാലിപ്പോൾ തനിക്ക് ചില കാര്യങ്ങളിൽ സംശയമുണ്ട്. പിണറായി വിജയന്റെ പാർട്ടിക്കാർ സംയമനം പാലിച്ചാൽ കണ്ണൂരിൽ സംഘർഷത്തിന് അയവ് വരും. മാത്രമല്ല തന്റെ എംപി ഫണ്ട് ചിലവഴിക്കാൻ ഇടതു-വലതു കക്ഷികൾ ഒരുപോലെ തടസ്സം നിൽക്കുകയാണെന്നും സുരേഷ് ഗോപി മുംബൈയിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. എംപി ഫണ്ടായി ലഭിച്ച 5 കോടിയിൽ 1 കോടി രൂപയിൽ താഴെ മാത്രമാണ് സുരേഷ് ഗോപി ചിലവഴിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ തന്റെ ഫണ്ട് ചെലവഴിക്കാൻ ഇടതുപക്ഷവും പലതുപക്ഷവും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്.