- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം വാർഷികം ആഘോഷമാക്കാനൊരുങ്ങി പിണറായി വിജയൻ സർക്കാർ; മെയ് 20 മുതൽ ജൂൺ അഞ്ച് സംസ്ഥാന വ്യാപകമായി ആഘോഷ പരിപാടികൾ; ഔദ്യോഗിക ഉദ്ഘാടനം മെയ് 25ന് തിരുവനന്തപുരത്ത്; പട്ടയം വിതരണം മുതൽ കൊച്ചി മെട്രോ ഉദ്ഘാടനം വരെ; വിദ്യഭ്യസ വായ്പാ സഹായ പധതി ഉൾപ്പെടെ നിരവധി ക്ഷേമ പധതികൾക്കും തുടക്കം കുറിക്കും
തിരുവനന്തപുരം : വിവാദങ്ങളും വിമർശനങ്ങളും ഒഴിയുന്നില്ലെങ്കിലും ഒന്നാം വാർഷികം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതു സർക്കാർ. 17 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തയ്യാറെടുക്കുന്നത്. മെയ് 20 മുതൽ ആഘോഷപരിപാടികൾക്ക് തുടക്കമാകും. മെയ് 25ന് തിരുവനന്തപുരത്താണ് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാകും ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുക. വിവിധ ക്ഷേമ പദ്ധതികളും സർക്കാർ പദ്ധതികളുടെ നിർവഹണത്തിൽ സജീവമായി പങ്കാളികളായ ജീവനക്കാരെ ആദരിക്കൽ തുടങ്ങിയ നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുക. മെയ് 20ന് റാന്നി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് റാന്നിയിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ഇടുക്കിയിലെ പട്ടയമേളയാണ് മെയ് 21 ലെ പ്രധാന ചടങ്ങ്. വർഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന ഹൈറേഞ്ചുകാർക്ക് ഏറെ ആശ്വാസം നൽകുന്ന പരിപാടിയാണിത്. മൂന്നാറിലേയും പാപ്പാത്തി ചോലയിലേയും കൈയേറ്റമൊഴിപ്പിക്കലും തുടർന്നുള്ള എം.എം.മണിയുടെ വിവാദ
തിരുവനന്തപുരം : വിവാദങ്ങളും വിമർശനങ്ങളും ഒഴിയുന്നില്ലെങ്കിലും ഒന്നാം വാർഷികം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതു സർക്കാർ. 17 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തയ്യാറെടുക്കുന്നത്. മെയ് 20 മുതൽ ആഘോഷപരിപാടികൾക്ക് തുടക്കമാകും. മെയ് 25ന് തിരുവനന്തപുരത്താണ് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാകും ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുക.
വിവിധ ക്ഷേമ പദ്ധതികളും സർക്കാർ പദ്ധതികളുടെ നിർവഹണത്തിൽ സജീവമായി പങ്കാളികളായ ജീവനക്കാരെ ആദരിക്കൽ തുടങ്ങിയ നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുക. മെയ് 20ന് റാന്നി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് റാന്നിയിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
ഇടുക്കിയിലെ പട്ടയമേളയാണ് മെയ് 21 ലെ പ്രധാന ചടങ്ങ്. വർഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന ഹൈറേഞ്ചുകാർക്ക് ഏറെ ആശ്വാസം നൽകുന്ന പരിപാടിയാണിത്. മൂന്നാറിലേയും പാപ്പാത്തി ചോലയിലേയും കൈയേറ്റമൊഴിപ്പിക്കലും തുടർന്നുള്ള എം.എം.മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരിലും ഇടുക്കിയിൽ നഷ്ടപ്പെട്ട് ഇമേജ് തിരിച്ചുപിക്കുകയാണ് ഈ പരിപാടി കൊണ്ട് സി.പി.എം ലക്ഷ്യമിടുന്നത്.
22 ന് വിദ്യാർത്ഥികൾക്കുള്ള കൈത്തറി യൂണിഫോം വിതരണം മുഖ്യമന്ത്രി നിർവഹിക്കും. 23 ന് കൊല്ലത്ത് ലൈഫ് മിഷന്റെ ഭാഗമായി ഭവന രഹിതർക്കായി നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം നടക്കും. 24 ന് ആർദ്രം പധതിയിൽ ഉൾപ്പെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ OP നവീകരണത്തിന്റെ ഉദ്ഘാടനം നടക്കുക.
25 നാണ് വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ, MLA മാർ MP മാർ തുടങ്ങിയവർ പങ്കെടുക്കും. നെയ്യാറിൽ നിന്നും അരുവിക്കരയിൽ വെള്ളമെത്തിക്കാൻ പ്രയത്‌നിച്ച തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടവും വാർഷികാഘോഷങ്ങൾക്കൊപ്പം നടത്തി മേനി കാട്ടാൻ തന്നെയാണ് സർക്കാർ നീക്കം.
ഒപറേഷൻ ഒളിമ്പ്യപധതി ,ആറന്മുള വരട്ടാർ പുനർജനി,സുജലം സുലഭം, വയനാട് ആദിവാസി ഗോത്ര ബന്ധു തുടങ്ങിയ സർക്കാർ പധതികളുടെ ഉദ്ഘാടനവും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും. തിരുർ ടൂറിസം പധതി ശിലാസ്ഥാപനം,മത്സ്യത്തൊഴിലാളികൾക്കുള്ള വിവിധ പധതി ഉദ്ഘാടനം, കുടുംബശ്രീ വാർഷികവും ഇതോടൊപ്പം നടക്കുന്നുണ്ട.
സംസ്ഥാന സർക്കാർ അഭിമാനത്തോടെ മുന്നോട്ടു വയ്ക്കുന്ന വിദ്യഭ്യസ വായ്പാ സഹായ പദ്ധതിയും വാർഷികാഘോഷങ്ങളുടെ ഭാഗമായി തുടങ്ങാനാണ് തീരുമാനം. വിഴിഞ്ഞം തുറമുഖത്തിലെ ബർത്ത് പൈലിങ് ഉദ്ഘാടനവും ഈ ദിവസ്സങ്ങളിൽ നടക്കും.
കേരളത്തെ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായുള്ള പ്രഖ്യാപനവും വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിക്കും. ജൂൺ അഢ്ചിന് കോഴിക്കോടാണ് വാർഷിക ആഘോഷം സമാപനം നടക്കുക. ഇതു കൂടാതെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 140 നിയമസഭാ മണ്ഡലങ്ങളിലും വിവിധ പധതികൾക്ക് തുടക്കം കുറിക്കും.