- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിണറായി സർക്കാറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് സോഷ്യൽ മീഡിയാ പ്രചരണത്തിന്റെ പേരിൽ ഖജനാവിൽ നിന്നും വൻ ധൂർത്ത്! നേതാവിന്റെ മകനുമായി ബന്ധമുള്ള സ്ഥാപനത്തിന് സൈബർ പ്രചരണത്തിന്റെ പേരിൽ നൽകിയത് 42 ലക്ഷം രൂപ! കരാർ നൽകിയത് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്
കോഴിക്കോട്: മലയാളം സൈബർ ലോകത്തെ സംഘടിതമായി പ്രചരണം നടത്തുന്ന രണ്ട് കൂട്ടരാണ്. ഒന്ന്, സി.പി.എം സൈബർ സഖാക്കളും മറ്റൊന്ന് ബിജെപിയുടെ സൈബർ പ്രവർത്തകരും. പരസ്പ്പരം മേധാവിത്വം നേടാൻ വേണ്ടി ഇക്കൂട്ടർ നടത്തുന്ന പ്രചരണം പലപ്പോഴും കേസുകളിൽ കലാശിക്കുകയും കോടതി കയറുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങിയ വേളയിൽ മുതൽ തുടങ്ങിയ പ്രചരണങ്ങൾ പിന്നീട് ഓരോ ഘട്ടത്തിലും നടത്തുന്നവുണ്ട്. എന്നാൽ, ഇങ്ങനെ സംഘടിതമായി സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്ന സഖാക്കൾക്ക് സി.പി.എം പണം കൊടുക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും പാർട്ടി സ്‌നേഹം കൊണ്ട് സർക്കാറിനെ പിന്തുണക്കുന്ന നിരവധി പേർ സൈബർ ലോകത്ത് ആക്ടീവാണ്. ഇങ്ങനെ ആക്ടീവാകുന്നവരെ നിരാശരാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാർട്ടി സ്‌നേഹം കൊണ്ട് ഇവർ ചെയ്യുന്ന അതേ പ്രവർത്തിക്ക് പണം വാങ്ങി സി.പി.എം നേതാക്കളുടെ മക്കളുടെ സ്ഥാപനം ചെയ്യുന്നു എന്നതാണ് സൈബർ സഖാക്കളെ വേദനിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന
കോഴിക്കോട്: മലയാളം സൈബർ ലോകത്തെ സംഘടിതമായി പ്രചരണം നടത്തുന്ന രണ്ട് കൂട്ടരാണ്. ഒന്ന്, സി.പി.എം സൈബർ സഖാക്കളും മറ്റൊന്ന് ബിജെപിയുടെ സൈബർ പ്രവർത്തകരും. പരസ്പ്പരം മേധാവിത്വം നേടാൻ വേണ്ടി ഇക്കൂട്ടർ നടത്തുന്ന പ്രചരണം പലപ്പോഴും കേസുകളിൽ കലാശിക്കുകയും കോടതി കയറുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങിയ വേളയിൽ മുതൽ തുടങ്ങിയ പ്രചരണങ്ങൾ പിന്നീട് ഓരോ ഘട്ടത്തിലും നടത്തുന്നവുണ്ട്. എന്നാൽ, ഇങ്ങനെ സംഘടിതമായി സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്ന സഖാക്കൾക്ക് സി.പി.എം പണം കൊടുക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.
എന്തായാലും പാർട്ടി സ്‌നേഹം കൊണ്ട് സർക്കാറിനെ പിന്തുണക്കുന്ന നിരവധി പേർ സൈബർ ലോകത്ത് ആക്ടീവാണ്. ഇങ്ങനെ ആക്ടീവാകുന്നവരെ നിരാശരാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാർട്ടി സ്‌നേഹം കൊണ്ട് ഇവർ ചെയ്യുന്ന അതേ പ്രവർത്തിക്ക് പണം വാങ്ങി സി.പി.എം നേതാക്കളുടെ മക്കളുടെ സ്ഥാപനം ചെയ്യുന്നു എന്നതാണ് സൈബർ സഖാക്കളെ വേദനിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന് സമൂഹമാധ്യമങ്ങൾ വഴി പ്രചരണം നടത്താൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിലെ സാമ്പത്തി നേട്ടം കൊണ്ടുപോയത് കോഴിക്കോട്ടെ ഒരു സ്ഥാപനമാണ്. പ്രമുഖ സി.പി.എം നേതാവിന്റെ മകനുമായി ബന്ധമുള്ള സ്ഥാപനത്തിന് സർക്കാർ ഖജനാവിൽ നിന്നും ഇതിനായി ചിലവഴിച്ചത് 42 ലക്ഷം രൂപയാണ്.
തെരഞ്ഞെടുപ്പ് കാലം മുതൽ എൽഡിഎഫിന് വേണ്ടി പ്രചരണ രംഗത്തുണ്ടായിരുന്ന കമ്പനി ഇപ്പോഴും സർക്കാറിന്റെ പി ആർ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇവർക്ക് വേണ്ടി കോടുകള്ാണ് മുടക്കുന്നതും. ഇതിനിടെയാണ് സോഷ്യൽ മീഡിയാ പ്രചരണങ്ങളുടെ പേരിൽ 42 ലക്ഷം സ്വകാര്യ കമ്പനിക്ക് നൽകിയത്. നമുക്ക് ഒന്നിച്ച് മുന്നേറാം സർക്കാർ ഒപ്പമുണ്ടെന്ന പരസ്യവാചകത്തിന് പിന്നിൽ പൊടിഞ്ഞത് കോടികളാണെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ മാത്രം നടത്തിയ ചെലവിന്റെ കണക്കാണ് നാൽപത്തി രണ്ട് ലക്ഷത്തി നാൽപത്തിയേഴായിരത്തി 812 രൂപ എന്നത്. ഫേസ്‌ബുക്ക്, വാട്‌സ് അപ്പ് വഴിയുള്ള പ്രചാരണത്തിന് മാത്രമാണ് ഇത്രയും തുക ചിലവഴിച്ചത്. തുകയുടെ അൻപത് ശതമാനമായ .21, 4000രൂപ കമ്പനിക്ക് നൽകി കഴിഞ്ഞു. ഇനിയാണ് കരാറിന്റെ ഉള്ളുകളികൾ. കോഴിക്കോട് നടക്കാവിലുള്ള ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിനാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട കരാർ നൽകിയത്. പിആർഡിയുടെ എംപാനൽഡ് ഏജൻസിയാണ് ഈ കമ്പനിയെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്റെ മൂത്തമകൻ ജൂലിയസ് മിർഷാദ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. വാട്‌സ് പ്രൊഫൈൽ ചിത്രത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തവുമാണ്. മറ്റൊരു സ്ഥാപനവും കരാറിനായി സർക്കാരിനെ സമീപിച്ചെങ്കിലും ഏകപക്ഷീയമായി ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജീസിന് കരാർ ലഭിക്കുകയായിരുന്നു. മറ്റ് മാധ്യമങ്ങൾക്ക് പരസ്യം നൽകുന്നതിന് മാനദണ്ഡങ്ങൾ ഉള്ളപ്പോൾ നവമാധ്യമപ്രചാരണത്തിന് എന്ത് മാനദണ്ഡമാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമല്ല.
സർക്കാർ പരസ്യങ്ങൾ സ്വകാര്യ ഏജൻസിക്ക് നൽകാനാണ് നീക്കങ്ങൾ നേരത്തെ മുതൽ സജീവമായിരുന്നു. ഇതിന്റെ ഭാഗമായാണ് എംപാനൽഡ് കമ്പനികളുടെ കടന്നുവരവ്. പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി നൂറു ദിവസം പിന്നിട്ടപ്പോൾ ഭരണ നേട്ടങ്ങളും ആദ്യ കാല പദ്ധതികളും പൊതു ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികമായിട്ടും പിആർഡിക്കാണ്. വലിയ ആത്മാർതതയോടെയാണ് ജീവനക്കാർ ഇതിനായി ശ്രമിച്ചിരുന്നതും. എന്നാൽ ഒരു വർഷം പൂർത്തിയാകുന്ന ഘട്ടം വന്നപ്പോഴേക്കും കാര്യങ്ങൽ മാറി. ഈ അവസരത്തിൽ സർക്കാർ പി ആർഡി പരസ്യങ്ങൾ തയ്യാറാക്കിയത് പോലും എംപാനൽഡ് ഏജൻസികളായിരുന്നു.