- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യേറിയ ശേഷം പതിച്ചു വാങ്ങിയാൽ എപ്പോൾ വേണമെങ്കിലും വിൽപ്പന നടത്താം; സർക്കാർ ദാനം നൽകുന്ന ഭൂമി എപ്പോൾ വേണമെങ്കിലും മറിച്ചു വിൽക്കാം; സർക്കാർ ഭൂമി ദാനമായി കിട്ടാൻ വരുമാന പരിധി ബാധകമല്ല; സർക്കാരിന്റെ ഭൂമി ഇഷ്ടക്കാർക്ക് കൈവശപ്പെടുത്താൻ നിയമങ്ങൾ അപ്പാടെ പൊളിച്ചെഴുതാൻ പിണറായി സർക്കാർ: ഒന്നും മിണ്ടാതെ പ്രതിപക്ഷവും
തിരുവനന്തപുരം: മദ്യവർജ്ജനമെന്ന മുദ്രവാക്യവുമായെത്തിയ പിണറായി സർക്കാർ സംസ്ഥാനത്തെങ്ങും ബാറുകൾ തുറക്കാൻ അവസരമൊരുക്കുകയാണ്. ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും തൊട്ടടുത്ത് ഇനി ഫോർ സ്റ്റാർ ബാറുകളാകാം. ദേശീയപാതയിലെ ദുരപരിധിക്കും ഇടപെടൽ നടത്തി. അങ്ങനെ ബാറു മുതലാളിമാരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച പിണറായി സർക്കാർ കൈയേറ്റക്കാർക്ക് ഒപ്പമാണെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിയമങ്ങൾ പൊളിച്ചെഴുതി കൈയറ്റങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഏതായാലും എല്ലാവർക്കും ഒപ്പമുള്ള സർക്കാർ ഭൂ നിയമങ്ങൾ പൊളിച്ചെഴുതും. മൂന്നാറിലും വയനാട്ടിലും ഭൂമിയിൽ കണ്ണുവച്ചിരിക്കുന്ന വൻകിടക്കാർക്ക് ഗുണകരമാകുന്നതാണ് പുതിയ നീക്കം. ഇതിന് പിന്നിൽ മാഫിയ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. സാധാരണക്കാരെ സഹായിക്കാനെന്ന വ്യാജേന മാഫിയാ താൽപ്പര്യമാണ് പുതിയ തീരുമാനങ്ങളിലുള്ളത്. ഇതിനെ പ്രതിപക്ഷവും ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നില്ല. മദ്യ നയത്തിലെ മാറ്റങ്ങളിൽ പോലും കോൺഗ്രസ് നേതൃത്വത്തിൽ വി എം സുധീരനാണ് എതിർ നിലപാട
തിരുവനന്തപുരം: മദ്യവർജ്ജനമെന്ന മുദ്രവാക്യവുമായെത്തിയ പിണറായി സർക്കാർ സംസ്ഥാനത്തെങ്ങും ബാറുകൾ തുറക്കാൻ അവസരമൊരുക്കുകയാണ്. ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും തൊട്ടടുത്ത് ഇനി ഫോർ സ്റ്റാർ ബാറുകളാകാം. ദേശീയപാതയിലെ ദുരപരിധിക്കും ഇടപെടൽ നടത്തി. അങ്ങനെ ബാറു മുതലാളിമാരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച പിണറായി സർക്കാർ കൈയേറ്റക്കാർക്ക് ഒപ്പമാണെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിയമങ്ങൾ പൊളിച്ചെഴുതി കൈയറ്റങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഏതായാലും എല്ലാവർക്കും ഒപ്പമുള്ള സർക്കാർ ഭൂ നിയമങ്ങൾ പൊളിച്ചെഴുതും.
മൂന്നാറിലും വയനാട്ടിലും ഭൂമിയിൽ കണ്ണുവച്ചിരിക്കുന്ന വൻകിടക്കാർക്ക് ഗുണകരമാകുന്നതാണ് പുതിയ നീക്കം. ഇതിന് പിന്നിൽ മാഫിയ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. സാധാരണക്കാരെ സഹായിക്കാനെന്ന വ്യാജേന മാഫിയാ താൽപ്പര്യമാണ് പുതിയ തീരുമാനങ്ങളിലുള്ളത്. ഇതിനെ പ്രതിപക്ഷവും ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നില്ല. മദ്യ നയത്തിലെ മാറ്റങ്ങളിൽ പോലും കോൺഗ്രസ് നേതൃത്വത്തിൽ വി എം സുധീരനാണ് എതിർ നിലപാട് എടുത്തത്. ചെറുവള്ളി എസ്റ്റേറ്റ് വിലകൊടുത്ത് വാങ്ങി ഏരുമേലി വിമാനത്താവളം നിർമ്മിക്കാനും ആലോചന തകൃതിയാണ്. ഈ വിഷയത്തിലും പ്രതിപക്ഷം മൗനത്തിലാണ്. അതുകൊണ്ട് തന്നെ ഭൂ നിയമങ്ങൾ പൊളിച്ചെഴുതിയാലും പ്രതിപക്ഷം എതിർപ്പുയർത്തില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇടതുമുന്നണിയിലെ ഘടകകക്ഷികളും ഇക്കാര്യത്തിൽ യോജിച്ച നിലപാടിലാണ്.
സർക്കാരിൽനിന്ന് പതിച്ചുകിട്ടിയ ഭൂമി 25 വർഷത്തേക്ക് കൈമാറ്റം ചെയ്യാനാകില്ലെന്ന വ്യവസ്ഥ ഭേദഗതിചെയ്യുന്നത് നിരവധി പേർക്ക് തുണയാകും. പതിച്ചുകിട്ടി 12 വർഷമായാൽ ഭൂമി കൈമാറ്റം ചെയ്യാനാകും. അതായത് സ്വാധീനമുണ്ടെങ്കിൽ ഭൂമി സർക്കാരിൽ നിന്ന് സ്വന്തമാക്കുക. അതിന് ശേഷം അവ ലക്ഷങ്ങൾക്ക് മറിച്ചു വിറ്റ് ലാഭമുണ്ടാക്കാം. ഇതാണ് പുതിയ ഭേദഗതിയിലൂടെ ഉണ്ടാകുന്ന പ്രധാന മാറ്റം. പതിച്ചുലഭിക്കുന്ന ഭൂമിയിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്താനാണെന്ന വിശദീകരണവുമായണ് ഇത്. ഇതുസംബന്ധിച്ച ശുപാർശകൾ റവന്യൂവകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സിപിഐയുടെ ഇ ചന്ദ്രശേഖരനാണ് റവന്യൂമന്ത്രി. മൂന്നാറിലെ കൈയേറ്റ വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച ചന്ദ്രശേഖരന്റെ വകുപ്പ് പുതിയ നീക്കത്തിന് പച്ചക്കൊടി നൽകുന്നത് പാർട്ടി തീരുമാന പ്രകാരമാണെന്നാണ് സൂചന.
ഭൂമി പതിവ് ചട്ടങ്ങളിലാണ് ഭേദഗതിവരുത്തുക. നിലവിൽ കൈവശമുള്ള ഭൂമി പതിച്ചുകിട്ടിയാൽ എപ്പോൾ വേണമെങ്കിലും കൈമാറ്റം ചെയ്യാൻ വ്യവസ്ഥയുണ്ട്. അതായത് കൈയേറിയ വസ്തു കൈയിലുള്ളവർക്ക് കോളടിച്ചു. കൈയേറ്റ വസ്തു സർക്കാരിൽ നിന്ന് എങ്ങനെയെങ്കിലും പതിച്ചു വാങ്ങാനായാൽ അപ്പോൾ തന്നെ അത് വിറ്റ് കാശാക്കാം. അങ്ങനെ കോടികളുണ്ടാക്കാം. പുതിയതായി ഭൂമി പതിച്ചുലഭിക്കുമ്പോൾ 25 വർഷത്തേക്ക് കൈമാറ്റം ചെയ്യാനാകില്ലെന്നായിരുന്നു വ്യവസ്ഥ. ഇതാണ് 12 വർഷമായി ചുരുക്കുന്നത്. പന്ത്രണ്ട് വർഷവും കണ്ണടച്ച് തുറക്കും മുമ്പ് കഴിയും. സാധാരണ വ്യവസായ ആവശ്യങ്ങൾക്കും നിരാലംബർക്കുമാണ് ഭൂമി സർക്കാർ പതിച്ചു നൽകുക. വ്യാജ പദ്ധതികൾ സമർപ്പിച്ച് ഭൂമി പതിച്ചു വാങ്ങി വൽക്കാനുള്ള അവസരമാകും പുതിയ ഭേദഗതിയി ഉണ്ടാക്കുക. ഇതിനെ പരിസ്ഥിതി വാദികൾ എതിർക്കും.
ചട്ടങ്ങളിലെ സങ്കീർണതമൂലം പലർക്കും ഭൂമി പതിച്ചുകിട്ടാനും പതിച്ചുകിട്ടിയ ഭൂമി പൂർണാവകാശത്തിൽ ഉപയോഗിക്കുന്നതിനും തടസ്സം നേരിട്ടിരുന്നു. ഇത് പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മാർച്ച് 27-ന് യോഗം ചേർന്നു. ഈ യോഗത്തിലാണ് വിവാദ തീരുമാനം ഉണ്ടായത്. ഭൂമി പതിച്ചുലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തുമെന്നതാണ് ഇതിൽ പ്രധാനം. വാർഷികവരുമാനം 30,000 രൂപയിൽ കുറവോ സമതലങ്ങളിൽ ഒരേക്കർ, അല്ലാത്തിടത്ത് രണ്ടേക്കർ എന്നിവയിൽ കുറവോ ആണ് ഭൂമി പതിച്ചുകിട്ടാൻ നിലവിലുള്ള അർഹത. 30,000 രൂപ എന്ന വരുമാനപരിധി ഒഴിവാക്കാനാണ് നിർദ്ദേശം. വരുമാനപരിധി തെറ്റായി വ്യാഖ്യാനിച്ച് എല്ലാ കേസുകളിലും ബാധകമാക്കുന്നുവെന്ന പരാതിയെ തുടർന്നാണിത്. 30,000 രൂപയെന്ന പരിധി നിലവിൽ കാലഹരണപ്പെടുകയും ചെയ്തു. ഇതോടെ പരിധിയില്ലാതെയാകും. ഫലത്തിൽ ആർക്കും ഭൂമി നൽകാൻ സർക്കാരിനാകും.
പതിച്ചുകിട്ടുന്ന ഭൂമി വായ്പയെടുക്കാനായി പണയപ്പെടുത്താം. സർക്കാരിലും ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും റബ്ബർ ബോർഡിലും ഭവനനിർമ്മാണം, കൃഷി, സ്ഥലത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി പണയപ്പെടുത്താം. നേരത്തേ ബാങ്കുകളിലുംമറ്റും പതിച്ചുകിട്ടിയ ഭൂമി പണയപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഇത് കർഷകർക്ക് ഗുണകരമാകുന്ന വ്യവസ്ഥയാണ്. എന്നാൽ ഭൂമി മറിച്ചു വിൽക്കാനുള്ള അവകാശം നൽകൽ ദൂരവ്യാപക പ്രശ്‌നങ്ങളുണ്ടാകും. സർക്കാർ ഭൂമിയെല്ലാം ഭൂ മാഫിയയുടെ കൈയിലെത്താനേ ഇത് ഉപകരിക്കൂ.
ഇതിനൊപ്പം കൈവശഭൂമി പതിച്ചു നൽകാനും കൈവശമില്ലാത്ത ഭൂമി പതിച്ചുകിട്ടാനും വെവ്വേറെ ഫോറങ്ങൾ ഏർപ്പെടുത്താനും തീരുമാനമുണ്ട്. നിലവിൽ രണ്ടിനുംകൂടി ഒരു ഫോറമാണ്. ഈ തീരുമാനങ്ങൾക്കൊപ്പമാണ് സർക്കാർ ഭുമി മാഫിയയ്ക്ക് സ്വന്തമാകുന്ന തരത്തിലെ ഒളിച്ചു കളിയും ഉള്ളത്.