- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ബഹ്റിനിൽ
മനാമ: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ബഹ്‌റൈനിൽ എത്തും. മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ ബഹ്‌റൈൻ സന്ദർശനമാണിത്. ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിക്കായി ബഹ്‌റൈൻ വിദേശമന്ത്രി ഷേഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ വിരുന്നൊരുക്കും. വൈകിട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9.30ന് അദ്ദേഹം തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ ബാബ്ല് ബഹ്‌റൈൻ സൂഖ് സന്ദർശിക്കും. തുടർന്ന് ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയും സന്ദർശിക്കും. വൈകിട്ട് ആയിരങ്ങൾ പങ്കെടുക്കുന്ന പൗരസ്വീകരണവുമുണ്ട്. വൈകിട്ട് അഞ്ചിനാണ് പൗരസ്വീകരണം. ബഹ്‌റൈൻ കേരളീയസമാജത്തിൽ നടക്കുന്ന പൊതുസ

മനാമ: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ബഹ്‌റൈനിൽ എത്തും. മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ ബഹ്‌റൈൻ സന്ദർശനമാണിത്. ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിക്കായി ബഹ്‌റൈൻ വിദേശമന്ത്രി ഷേഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ വിരുന്നൊരുക്കും. വൈകിട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9.30ന് അദ്ദേഹം തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ ബാബ്ല് ബഹ്‌റൈൻ സൂഖ് സന്ദർശിക്കും. തുടർന്ന് ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയും സന്ദർശിക്കും. വൈകിട്ട് ആയിരങ്ങൾ പങ്കെടുക്കുന്ന പൗരസ്വീകരണവുമുണ്ട്.
വൈകിട്ട് അഞ്ചിനാണ് പൗരസ്വീകരണം. ബഹ്‌റൈൻ കേരളീയസമാജത്തിൽ നടക്കുന്ന പൊതുസ്വീകരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. രാത്രി ഏഴിന് മുഖ്യമന്ത്രി ബഹ്‌റൈൻ മ്യൂസിയം സന്ദർശിക്കും.
ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ബിസിനസ് സംഗമത്തിൽ പങ്കെടുക്കും. പ്രവാസി വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, വർഗീസ് കുര്യൻ തുടങ്ങിയവർ പങ്കെടുക്കും

