- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റവരുടെ കൊലപാതകം ഒറ്റയ്ക്ക് നടത്തിയതെന്ന മൊഴിയിൽ ഉറച്ച് സൗമ്യ; കസ്റ്റഡിയിലായ ചെറുപ്പക്കാരെ രക്ഷപ്പെടുത്താനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; രണ്ടു യുവാക്കൾക്കൊപ്പം നഗ്നയായി കിടപ്പറയിൽ കിടക്കുന്നത് മകൾ കണ്ടതാണ് കൊലപാതകപരമ്പരയുടെ തുടക്കമെന്നും പൊട്ടിക്കരഞ്ഞുകൊണ്ടുള്ള മൊഴി; പടന്നക്കരയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ കൂക്കിവിളി; സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തലശേരി കോടതി
കണ്ണൂർ: പിണറായി പഞ്ചായത്തിൽ ഒരേ കുടുംബത്തിലെ നാലുപേരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ, താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന മൊഴിയിൽ ഉറച്ച് സൗമ്യ. കേസിൽ കസ്റ്റഡിയിലായ മൂന്ന് ചെറുപ്പക്കാരെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന മൊഴികളൊന്നും പൊലീസിന് സൗമ്യയുടെ പക്കൽ നിന്ന് ലഭിച്ചിട്ടില്ല. ഇതോടെ, സൗമ്യ ഇവരെ രക്ഷപ്പെടുത്താനുള്ള തന്ത്രം പയറ്റുകയാണോയെന്ന് സംശയം പൊലീസിനുണ്ട്.നിരീക്ഷണത്തിലിരിക്കുന്ന യുവാക്കൾക്കെതിരെ ഒന്നും പറയാൻ സൗമ്യ തയ്യാറായിട്ടില്ല.കൊലപാതകം ആസൂത്രണം ചെയ്തതും, വിഷം വാങ്ങിയതുമെല്ലാം താൻ തനിച്ചാണെന്നാണ് സൗമ്യയുടെ മൊഴി. എന്നാൽ, പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. സൗമ്യയെ പടന്നക്കരയിലെ വീട്ടിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാൻ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്. നാട്ടുകാർ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു. കൊലപാതകങ്ങളുമായി ബന്
കണ്ണൂർ: പിണറായി പഞ്ചായത്തിൽ ഒരേ കുടുംബത്തിലെ നാലുപേരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ, താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന മൊഴിയിൽ ഉറച്ച് സൗമ്യ. കേസിൽ കസ്റ്റഡിയിലായ മൂന്ന് ചെറുപ്പക്കാരെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന മൊഴികളൊന്നും പൊലീസിന് സൗമ്യയുടെ പക്കൽ നിന്ന് ലഭിച്ചിട്ടില്ല. ഇതോടെ, സൗമ്യ ഇവരെ രക്ഷപ്പെടുത്താനുള്ള തന്ത്രം പയറ്റുകയാണോയെന്ന് സംശയം പൊലീസിനുണ്ട്.നിരീക്ഷണത്തിലിരിക്കുന്ന യുവാക്കൾക്കെതിരെ ഒന്നും പറയാൻ സൗമ്യ തയ്യാറായിട്ടില്ല.കൊലപാതകം ആസൂത്രണം ചെയ്തതും, വിഷം വാങ്ങിയതുമെല്ലാം താൻ തനിച്ചാണെന്നാണ് സൗമ്യയുടെ മൊഴി. എന്നാൽ, പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
സൗമ്യയെ പടന്നക്കരയിലെ വീട്ടിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാൻ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്. നാട്ടുകാർ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു. കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.എന്നാൽ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു.സൗമ്യ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന വാദം നാട്ടുകാരിൽ പലരും വിശ്വസിക്കുന്നില്ല.
അതേസമയം ചോദ്യം ചെയ്യലിൽ പൊലീസിനോട് സൗമ്യ വെളിപ്പെടുത്തിയ കഥകൾ ആരെയും ഞെട്ടിക്കുന്നതാണ്. തന്നിഷ്ടപ്രകാരം ജീവിക്കാനും, സുഖജീവിതം തുടരാനുമാണ് താൻ മക്കളെയും മാതാപിതാക്കളെയും വകവരുത്തിയതെന്ന് അവർ തുറന്നടിച്ചു.രണ്ടുയുവാക്കളോടൊപ്പം താൻ കിടപ്പറയിൽ നഗ്നയായി കിടക്കുന്നത് മകൾ നേരിട്ട് കണ്ടു.ഇതിനെ തുടർന്നാണ് അവളെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. മാതാപിതാക്കൾ തടസമായപ്പോൾ അവരെയും ഇല്ലാതാക്കി.തന്റെ രണ്ടാമത്തെ കുട്ടി ജനിച്ചതിന് ശേഷം ഭർത്താവ് പിണങ്ങിപ്പോയി. ഇതിന് ശേഷമാണ് തന്നെ ഇരിട്ടി സ്വദേശിനി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി പൊലീസിനോട് സമ്മതിച്ചു.
അറസ്റ്റിന്റെ സമ്മർദ്ദത്തിൽ ആദ്യം എല്ലാ നിഷേധിച്ച സൗമ്യ പതുക്കെ പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ആദ്യം മനസ് തുറന്നത് ഡിവൈഎസ്‌പി പി.പി. സദാനന്ദന്റെ മുന്നിലാണ്.. സിഐ കെ.ഇ. പ്രേമചന്ദ്രന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. മഫ്തിയിൽ നിൽക്കുന്ന എഎസ്‌പി ചൈത്ര തെരേസ ജോണിന്റെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടവും. പിന്നെ വിതുമ്പിക്കൊണ്ട് തലശേരി ഗവ. റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ മുറിയിൽ് പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു.
രാവിലെ പത്ത് മുതൽ വൈകുന്നേരം വരെ പൊലീസ് ഉദ്യോഗസ്ഥർ് പല തരത്തിൽ ചോദ്യം ചെയ്‌തെങ്കിലും ഒന്നും തുറന്നു പറയാൻ പ്രതി തയാറായിരുന്നില്ല. ഒടുവിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർ്‌ദ്ദേശ പ്രകാരം ഡിവൈഎസ്‌പി സദാനന്ദന് സൗമ്യയെ ചോദ്യം ചെയ്യുന്ന ഗവ. റസ്റ്റ് ഹൗസിലെത്തി. സൗമ്യക്കൊപ്പം നിന്ന് അവളുടെ ദുഃഖത്തിൽ പങ്കുചേർന്ന് സഹതാപവും അനുകമ്പയും ചൊരിഞ്ഞ് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതി മനസ് തുറന്നത്.
മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ'എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു പ്രതിയുടെ ആദ്യ മറുപടി. മറ്റുള്ള ഉദ്യോഗസ്ഥര് കൂടി പറയുന്നത് കേള്ക്കുന്നതില് കുഴപ്പമില്ലല്ലോയെന്ന് ഡിവൈഎസ്‌പി ചോദിച്ചപ്പോള് ആ ടീ ഷര്ട്ടുകാരനെ വിളിക്കൂ.... എന്ന് സൗമ്യ പറഞ്ഞു. അന്വേഷണ സംഘത്തിലെ സിഐ കെ.ഇ.പ്രേമചന്ദ്രനെ വിളിക്കാനാണ് പ്രതി ആവശ്യപ്പെട്ടത്. തുടർന്ന് തന്റെ മുന്നിലെത്തിയ സിഐയുടെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സൗമ്യ പൊട്ടിക്കരയുകയായിരുന്നു. പതിനഞ്ച് മിനിറ്റുകൊണ്ട് മൂന്ന് മരണങ്ങളുടേയും കഥ സൗമ്യ പൊലീസിന് വിവരിച്ച് നല്കി. പിന്നാലെ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുറത്തേക്കുവന്ന് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു.
ചെമ്മീന് കണ്ടത്തില് ജോലിക്കു വന്ന യുവാവിനെയാണ് സൗമ്യ ആദ്യം വിവാഹം കഴിച്ചത്. അയാള് ക്രൂരമായി മര്ദ്ദിക്കുമായിരുന്നു. ഒരിക്കല് എലി വിഷം നല്കി തന്നെ കൊല്ലാനും ശ്രമിച്ചു. ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നെ പിന്മാറാന് പറ്റാത്ത വിധം പെട്ടുപോവുകയായിരുന്നു. പതിനാറു വയസുകാരന് താനുമായി പതിവായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തില് നിരവധി ഞെട്ടിക്കുന്ന കഥകളാണ് പ്രതി പൊലീസിന് മുന്നിൽ പറഞ്ഞത്.
കൊലപാതകത്തിനായി രണ്ട് പായ്ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില് ഒന്ന് ഒരു കാമുകൻ വീട്ടിലെ ജൈവ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മകള് ഐശ്വര്യക്ക് വിഷം കൊടുത്തശേഷം ഛർ്ദ്ദി വന്നപ്പോൾ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. അവിടെ നിന്നും കോഴിക്കോട് കൊണ്ടുപോകുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു.
ഐശ്വര്യയുടെ മരണത്തില് സംശയിക്കാതിരുന്നപ്പോള് മാതാപിതാക്കളെ കൊല്ലാന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലെ ഒരു അര്ദ്ധ രാത്രിയില് മകൾ ഐശ്വര്യ താൻ നഗ്‌നയായി രണ്ടു യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടു. അവൾ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മ ഈ വിഷയത്തിന്റെ പേരിൽ ശകാരവും വഴക്കും ചൊരിഞ്ഞതാണ് അവരെയും കൊല്ലാൻ പ്രേരണയായത്.
അമ്മക്ക് ഭക്ഷണത്തില് വിഷം നല്കി. ഛര്ദ്ദി വന്നപ്പോള് തലശേരിയിലെ മറ്റൊരു ആശുപത്രിയില് കൊണ്ടുപോയി. ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. എന്നിട്ടും തന്നെ ആരും സംശയിക്കുന്നതായി തോന്നിയില്ല. അതുകൊണ്ടാണ് പിതാവിനേയും കൊല്ലാന് ഉറപ്പിച്ചതും നടപ്പിലാക്കിയതും. പിതാവ് കുഞ്ഞിക്കണ്ണന് ചൂടുള്ള രസത്തിലാണ് എലി വിഷം കലക്കി നല്കിയത്. മാതാവിന് മീന് കറിയിലാണ് വിഷം കൊടുത്തത്. മകള്ക്ക് ചോറിലും.
തടസങ്ങളെല്ലാം നീക്കി കാമുകന്മാർ്‌ക്കൊപ്പം സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യം. മരണങ്ങളില് സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില് അമോണിയം കലര്ന്നിട്ടുണ്ടെന്ന പ്രചരണം നടത്തിയതും വെള്ളം പരിശോധിക്കാനെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടുപോയതെന്നും സൗമ്യ പൊലീസിനോട് സമ്മതിച്ചു.
അമ്മ കമലയുടെ മരണശേഷം കിണറ്റിൽ അമോണിയത്തിന്റെ അളവ് ക്രമാതീതമാണെന്നും ഇതാണ് മരണകാരണമെന്നും സൗമ്യ പ്രചരിപ്പിച്ചു. നാട്ടിലെ ഒരു യുവാവും ഈ പ്രാചരണം ഏറ്റെടുത്തതോടെ അയൽക്കാരെല്ലാം അങ്കാലപ്പിലായി. കിണറുവെള്ളം ഉപയോഗിക്കുന്നവർ അത് ഒഴിവാക്കി പൈപ്പുവെള്ളത്തെ ആശ്രയിച്ചു. മണ്ഡലം എംഎൽഎ. കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ 30 ഓളം കിണറുകളിൽ പരിശോധന നടത്തി. എന്നാൽ വെള്ളത്തിൽ ഒന്നും കണ്ടെത്താനായില്ല. സൗമ്യയുടെ ഒരു ബന്ധുകൂടിയായ പെൺകുട്ടിയും വെള്ളത്തിന്റെ അമോണിയ അളവിനെക്കുറിച്ച പ്രചാരണം അഴിച്ചു വിട്ടു. എന്നാൽ ആരോഗ്യ വകുപ്പിന്റെ വ്യക്തമായ റിപ്പോർട്ട് വന്നതോടെ ഇതെല്ലാം പൊളിയുകയായിരുന്നു.
കുടിവെള്ളത്തിലെ പരാതി പിണറായിക്ക് കിട്ടയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. സ്ഥലം എംഎൽഎ കൂടിയായ പിണറായി വീട്ടിലെത്തി. കാര്യങ്ങൾ മനസ്സിലാക്കി. കുടിവെള്ളത്തിനല്ല കുഴപ്പമെന്നും മനസ്സിലായി. മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടതോടെ സൗമ്യ പിന്നീട് നാടകം കളിക്കുകയായിരുന്നു. ഛർദ്ദിച്ച് അവശയയായ നിലയിൽ അവർ അഭിനയിച്ചു. അയൽക്കാർ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ അജ്ഞാത രോഗമാണെന്നും ആശുപത്രിയിൽ കൊണ്ടു പോകേണ്ട കാര്യമില്ലെന്നും പറഞ്ഞ് തടയുകയായിരുന്നു.
എന്നാൽ സംശയം ബലപ്പെട്ട സാഹചര്യത്തിൽ നാട്ടുകാർ സൗമ്യയെ നിർബന്ധപൂർവ്വം ആശുപത്രിയിലാക്കി. പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഐശ്വര്യയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഒരു ബന്ധു പരാതി നൽകിയതോടെ എല്ലാം വേഗത്തിലായി. മാതാപിതാക്കളുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് വന്നതോടെ ഐശ്വര്യയുടെ കാര്യത്തിലും കൊലപാതകം തന്നെയെന്ന് സൂചന വന്നു. അതോടെ സൗമ്യയുടെ കുരുക്ക് മുറുകുകയായിരുന്നു.