- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പറയിലെ അവിഹിതം മകൾ കണ്ടതിൽ ക്രുദ്ധയായി; ഭർത്താവ് തന്നെ കൊലപ്പെടുത്താൻ തന്ന എലിവിഷം മൂത്തവൾക്ക് കൊടുത്ത് പ്രതികാരം തീർത്തു; ഐശ്വര്യയെ വകവരുത്തിയത് അച്ഛനും അമ്മയും അറിഞ്ഞെന്ന സംശയത്തിൽ അവർക്കും വിഷം കൊടുത്തു; കിണറ്റിൽ അമോണിയയുണ്ടെന്ന് പറഞ്ഞ് നാട്ടുകാരേയും തെറ്റിധരിപ്പിച്ചു; കുടിവെള്ളത്തിൽ പരാതി പിണറായിക്ക് കിട്ടിയപ്പോൾ കളി മാറി; അസുഖ നാടകം പൊളിച്ച് പൊലീസിന്റെ ചോദ്യം ചെയ്യൽ; പിണറായിയിലെ ദുരൂഹ കൊലയിലെ ഗൂഢാലോചന ഇങ്ങനെ
കണ്ണൂർ: വീട്ടിലെ കിടപ്പറയിൽ അവിഹിത ബന്ധം നടത്തവേ മൂത്ത് മകൾ ഐശ്വര്യ മുറിക്കകത്തെ ലൈറ്റിട്ടു. എല്ലാറ്റിനും സാക്ഷിയായ മകൾ കരഞ്ഞു കൊണ്ടു ബഹളം വെച്ചു. ക്രുദ്ധയായ സൗമ്യ കുട്ടിയെ പൊതിരെ മർദ്ദിച്ചു. ഒടുവിൽ വിഷം നൽകി കൊലപ്പെടുത്തുകയും ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ സ്വന്തം മകളെ കൊലപ്പെടുത്തിയത് ഇങ്ങിനെ. കൊല്ലം സ്വദേശിയായ ഭർത്താവ് വർഷങ്ങൾക്കു മുമ്പ,് തന്നെ കൊലപ്പെടുത്താനുപയോഗിച്ച എലിവിഷമാണ് മകളേയും മാതാപിതാക്കളേയും കൊല്ലാൻ വേണ്ടി സൗമ്യ കണ്ടെത്തിയത്. അതോടെ ഈ വർഷം ജനുവരി 21 ന് അലൂമിനിയം ഫോസ്ഫേറ്റ് അടങ്ങിയ എലിവിഷം 9 വയസ്സുകാരി ഐശ്വര്യക്ക് ചോറിൽ കലർത്തി നൽകി. ഛർദ്ദിലും വയറുവേദനയും അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഐശ്വര്യയുടെ മരണത്തിൽ ബന്ധുക്കൾക്കോ നാട്ടുകാർക്കോ സംശയം തോന്നാത്തതിനാൽ അവർ വീണ്ടും കാമുകനുമായി സല്ലപിച്ചു. കാമുകന്മാർ വീട്ടിലെത്തുന്നത് പതിവാക്കി. സൗമ്യയുടെ ദുർനടപ്പ് സഹിക്കാനാവാതെ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഫലമുണ
കണ്ണൂർ: വീട്ടിലെ കിടപ്പറയിൽ അവിഹിത ബന്ധം നടത്തവേ മൂത്ത് മകൾ ഐശ്വര്യ മുറിക്കകത്തെ ലൈറ്റിട്ടു. എല്ലാറ്റിനും സാക്ഷിയായ മകൾ കരഞ്ഞു കൊണ്ടു ബഹളം വെച്ചു. ക്രുദ്ധയായ സൗമ്യ കുട്ടിയെ പൊതിരെ മർദ്ദിച്ചു. ഒടുവിൽ വിഷം നൽകി കൊലപ്പെടുത്തുകയും ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ സ്വന്തം മകളെ കൊലപ്പെടുത്തിയത് ഇങ്ങിനെ.
കൊല്ലം സ്വദേശിയായ ഭർത്താവ് വർഷങ്ങൾക്കു മുമ്പ,് തന്നെ കൊലപ്പെടുത്താനുപയോഗിച്ച എലിവിഷമാണ് മകളേയും മാതാപിതാക്കളേയും കൊല്ലാൻ വേണ്ടി സൗമ്യ കണ്ടെത്തിയത്. അതോടെ ഈ വർഷം ജനുവരി 21 ന് അലൂമിനിയം ഫോസ്ഫേറ്റ് അടങ്ങിയ എലിവിഷം 9 വയസ്സുകാരി ഐശ്വര്യക്ക് ചോറിൽ കലർത്തി നൽകി. ഛർദ്ദിലും വയറുവേദനയും അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഐശ്വര്യയുടെ മരണത്തിൽ ബന്ധുക്കൾക്കോ നാട്ടുകാർക്കോ സംശയം തോന്നാത്തതിനാൽ അവർ വീണ്ടും കാമുകനുമായി സല്ലപിച്ചു.
കാമുകന്മാർ വീട്ടിലെത്തുന്നത് പതിവാക്കി. സൗമ്യയുടെ ദുർനടപ്പ് സഹിക്കാനാവാതെ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഫലമുണ്ടായില്ല. തന്റെ അതിരുവിട്ട സുഖജീവിതത്തിന് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കാൻ എലിവിഷം തന്നെ മരുന്നെന്ന് സൗമ്യ വിശ്വസിച്ചു. അതോടെ ആദ്യം അമ്മ കമലയെ. കറിയിൽ വിഷം നൽകി ഇല്ലാതാക്കി. ഐശ്വര്യ മരിച്ച് 42 ദിവസം തികയുമ്പോഴേക്കാണ് ഈ കൊല നടന്നത്. കമല മരിച്ച് 40 ാം ദിവസം അച്ഛൻ കുഞ്ഞിക്കണ്ണനും കറിയിൽ തന്നെ വിഷം നൽകി കൃത്യം നിർവ്വഹിക്കുകയായിരുന്നു. ഐശ്വര്യയുടെ മരണത്തെ കുറിച്ച് അച്ഛനും അമ്മയ്ക്കും ചില സൂചന കിട്ടിയിരുന്നു. ഇതോടെ താൻ പിടിക്കപ്പെടുമെന്ന് സൗമ്യ കരുതി. ഇതാണ് ഇവരെ കൊല്ലാൻ കാരണം.
അമ്മ കമലയുടെ മരണശേഷം കിണറ്റിൽ അമോണിയത്തിന്റെ അളവ് ക്രമാതീതമാണെന്നും ഇതാണ് മരണകാരണമെന്നും സൗമ്യ പ്രചരിപ്പിച്ചു. നാട്ടിലെ ഒരു യുവാവും ഈ പ്രാചരണം ഏറ്റെടുത്തതോടെ അയൽക്കാരെല്ലാം അങ്കാലപ്പിലായി. കിണറുവെള്ളം ഉപയോഗിക്കുന്നവർ അത് ഒഴിവാക്കി പൈപ്പുവെള്ളത്തെ ആശ്രയിച്ചു. മണ്ഡലം എംഎൽഎ. കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ 30 ഓളം കിണറുകളിൽ പരിശോധന നടത്തി. എന്നാൽ വെള്ളത്തിൽ ഒന്നും കണ്ടെത്താനായില്ല. സൗമ്യയുടെ ഒരു ബന്ധുകൂടിയായ പെൺകുട്ടിയും വെള്ളത്തിന്റെ അമോണിയ അളവിനെക്കുറിച്ച പ്രചാരണം അഴിച്ചു വിട്ടു. എന്നാൽ ആരോഗ്യ വകുപ്പിന്റെ വ്യക്തമായ റിപ്പോർട്ട് വന്നതോടെ ഇതെല്ലാം പൊളിയുകയായിരുന്നു.
കുടിവെള്ളത്തിലെ പരാതി പിണറായിക്ക് കിട്ടയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. സ്ഥലം എംഎൽഎ കൂടിയായ പിണറായി വീട്ടിലെത്തി. കാര്യങ്ങൾ മനസ്സിലാക്കി. കുടിവെള്ളത്തിനല്ല കുഴപ്പമെന്നും മനസ്സിലായി. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടതോടെ സൗമ്യ പിന്നീട് നാടകം കളിക്കുകയായിരുന്നു. ഛർദ്ദിച്ച് അവശയയായ നിലയിൽ അവർ അഭിനയിച്ചു. അയൽക്കാർ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ അജ്ഞാത രോഗമാണെന്നും ആശുപത്രിയിൽ കൊണ്ടു പോകേണ്ട കാര്യമില്ലെന്നും പറഞ്ഞ് തടയുകയായിരുന്നു.
എന്നാൽ സംശയം ബലപ്പെട്ട സാഹചര്യത്തിൽ നാട്ടുകാർ സൗമ്യയെ നിർബന്ധപൂർവ്വം ആശുപത്രിയിലാക്കി. പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഐശ്വര്യയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഒരു ബന്ധു പരാതി നൽകിയതോടെ എല്ലാം വേഗത്തിലായി. മാതാപിതാക്കളുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് വന്നതോടെ ഐശ്വര്യയുടെ കാര്യത്തിലും കൊലപാതകം തന്നെയെന്ന് സൂചന വന്നു. അതോടെ സൗമ്യയുടെ കുരുക്ക് മുറുകുകയായിരുന്നു.