കൊച്ചി: മാധ്യമങ്ങളോട് ഏറ്റവും അകന്ന് നിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് ഇന്റർവ്യൂ പോലും വളരെ വിരളമായി നൽകാറുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഒരു ടെലിവിഷൻ ഷോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. '്നാം മുന്നോട്ട്' എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവിദിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യവിഷനിലൂടെയും റിപ്പോർട്ടറിലൂടെയും മാധ്യമ പ്രവർത്തനത്തിലൂടെ എത്തി ഇപ്പോൾ ആറന്മുള എംഎ‍ൽഎ ആയ വീണാ ജോർജാണ് പരിപാടിയുടെ അവതാരക. മലയാളം വാർത്താ രംഗത്തെ ആദ്യത്തെ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്ററായ നേതൃത്വത്തിലാണ് വീണാ ജോർജിന്റെ നേതൃത്വത്തിൽ തന്നെയാണ് പരിപാടി ജനങ്ങളിലെത്തിക്കുന്നത്.

ദൂരദർശൻ ഉൾപ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തുന്നത്. ഇതിന്റെ ഭാഗിമായിതിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഒരുക്കിയ പ്രത്യേക സെറ്റിൽ ഏതാനും ഭാഗങ്ങൾ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ് ) ആണ് പരിപാടിയുടെ നിർമ്മാണം.

ഓരോ പുതിയ എപ്പിസോഡുകളിലും ഓരോ പുതിയ വിഷയങ്ങളാണ് ചർച്ചക്ക് എടുക്കുക. . വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവർത്തിക്കും. ഇവർക്ക് പുറമെ ചർച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും

മുഖ്യമന്ത്രിക്ക് നേരിട്ട് പല ആവശ്യങ്ങൾക്കായി പലപ്പോളായി കത്തെഴുെതിയ കുട്ടികളെ ഉൾപ്പെടുത്തി ഒരു ഭാഗവും പരിപാടിയിൽ ഉണ്ടാകും. പാനലിൽ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.

ഇതിന് മുമ്പ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾക്ക് കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രശ്‌നങ്ങളിൽനേരിട്ട് ഇടപെട്ട് പരിഹാരം കാണുവാൻ ഉദ്ദേശിച്ച് സുതാര്യകേരളം എന്ന ഒരു പരിപാടിയാണ് ആവിഷ്‌കരിച്ചിരുന്നു. തപാൽ വഴിയും നേരിട്ടും മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിൽ ലഭിക്കുന്ന പരാതിയിൽ അതാത് വകുപ്പുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരം കാണാനാണ് ഈ പരിപാടി സഹായിച്ചത്. എല്ലാ ആഴ്ചകളിലും ദൂരദർശനിൽ സുതാര്യകേരളം ഉണ്ടായിരുന്നു.

എന്നാൽ അത്ര സുതാര്യമായല്ല ഈ മുഖ്യമന്ത്രിയുടെ പരിപാടിയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാൽ ഉള്ള ഇമേജ് ബിൽഡിങ്ങിന്റെ ഭാഗമാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ ആരോപണമുയരുന്നുണ്ട്‌