- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തും; മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു; സ്ഥാപിത താൽപര്യക്കാർ സാഹചര്യം മുതലെടുത്തു മുസ്ലിങ്ങളെയാകെ പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു: ഐസിസിൽ ചേരാൻ മലയാളികൾ പോയെന്ന വാർത്തയിൽ നിലപാടു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കാണാതായ മലയാളികൾ ഐസിസിൽ ചേരാൻ പോയെന്ന സംഭവത്തിൽ നിലപാടു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സ്ഥാപിത താൽപര്യക്കാർ സാഹചര്യം മുതലെടുക്കുന്നുവെന്നും മുസ്ലിങ്ങളെയാകെ പുകമറയിൽ നിർത്താൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാസർഗോഡ് അടക്കം വിവിധ ഇടങ്ങളിൽ നിന്ന് കാണാതായ മലയാളികൾ ഐസിസിൽ ചേർന്നതായുള്ള അഭ്യൂഹങ്ങൾ നിയമസഭയിൽ ചർച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പടന്നയിൽ കാണാതായത് 17 പേരെയാണെന്നും കാണാതായവരിൽ എട്ട് യുവാക്കളും ആറ് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് കാണാതായത് നാലു പേരാണ്. ഇവരിൽ ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തും. 21 പേരുടെ തിരോധാനം അതീവ ഗൗരവമുള്ള വിഷയമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് ശക്തമായ നടപടിയെടുക്കും. ഭീകരവാദത്തിനു മതാടിസ്ഥാനമില്ലെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
തിരുവനന്തപുരം: കാണാതായ മലയാളികൾ ഐസിസിൽ ചേരാൻ പോയെന്ന സംഭവത്തിൽ നിലപാടു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സ്ഥാപിത താൽപര്യക്കാർ സാഹചര്യം മുതലെടുക്കുന്നുവെന്നും മുസ്ലിങ്ങളെയാകെ പുകമറയിൽ നിർത്താൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കാസർഗോഡ് അടക്കം വിവിധ ഇടങ്ങളിൽ നിന്ന് കാണാതായ മലയാളികൾ ഐസിസിൽ ചേർന്നതായുള്ള അഭ്യൂഹങ്ങൾ നിയമസഭയിൽ ചർച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പടന്നയിൽ കാണാതായത് 17 പേരെയാണെന്നും കാണാതായവരിൽ എട്ട് യുവാക്കളും ആറ് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് കാണാതായത് നാലു പേരാണ്. ഇവരിൽ ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തും. 21 പേരുടെ തിരോധാനം അതീവ ഗൗരവമുള്ള വിഷയമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് ശക്തമായ നടപടിയെടുക്കും. ഭീകരവാദത്തിനു മതാടിസ്ഥാനമില്ലെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നേമം എംഎൽഎ ഒ.രാജഗോപാൽ തുടങ്ങിയവർ വിഷയം ഉന്നയിച്ചു. കാണാതായ മലയാളികൾ ഐസിസിൽ ചേർന്നതായുള്ള വാർത്തകളും അഭ്യൂഹങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ പരിഹരിക്കുന്ന വിധം മുഖ്യമന്ത്രി ഇടപെടണം. സർക്കാരിന് പുറത്തു പറയാൻ കഴിയുന്ന കാര്യങ്ങൾ നിയമസഭയേയും ജനങ്ങളേയും അറിയിക്കണം. കാണാതായ മലയാളികൾ ഒന്നടങ്കം ഐസിസിൽ ചേർന്നു എന്ന് പറയുന്നത് ഒട്ടും വിശ്വസനീയമല്ലെന്നും ചെന്നിത്തല പറഞ്ഞു. വാട്ട്സ്ആപ്പ് പോലുള്ള മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന കാര്യങ്ങൾ മതസ്പർധ വളർത്തുന്നതാണെന്നും അതു നിയന്ത്രിക്കാൻ നടപടികളെടുക്കണമെന്നും ചെന്നിത്തല സബ്മിഷനിൽ ആവശ്യപ്പെട്ടു.
കാണാതായ മലയാളികൾ ഭീകരപ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായതായാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യും കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാൽപ്പതിലേറെ മലയാളികൾ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമായി ഉണ്ടെന്നാണ് എൻഐഎയ്ക്കു ലഭിച്ചിട്ടുള്ള വിവരം. ഫിറോസ് എന്നയാൾ മുംബൈ പൊലീസിന്റെ പിടിയിലായതായും വാർത്തകൾ പുറത്തുവന്നു.