- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിവിട്ട് മറുകണ്ടം ചാടിയ പഴയ സഖാവിനോട് പിണക്കമൊന്നും ഭാവിക്കാതെ മംഗളാശംസകളുമായി പിണറായി; സിന്ധുജോയിക്കും ശാന്തിമോൻ ജേക്കബിനും വിവാഹാശംസകൾ നേർന്ന് സ്വന്തം കൈപ്പടയിൽ കത്തെഴുതി മുഖ്യമന്ത്രി; അന്ന് സ്ഥലത്ത് ഇല്ലാത്തതിനാലാണ് പങ്കെടുക്കാത്തതെന്നും വ്യക്തമാക്കി സഖാവ്
തിരുവനന്തപുരം: ഒരുകാലത്ത് വളരെ അടുപ്പമുണ്ടായിരുന്ന സിന്ധു ജോയിയെന്ന പഴയ സഖാവിന് വിവാഹാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. വിവാഹത്തിന് സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന കത്തിൽ ശാന്തിമോൻ ജേക്കബിനും സിന്ധുജോയിക്കും ആശംസകൾ നേർന്നുകൊണ്ടാണ് പിണറായി സ്വന്തം കൈപ്പടയിൽ കത്തെഴുതിയിരിക്കുന്നത്. കത്ത് സോഷ്യൽ മീഡിയയിൽ സിന്ധു ജോയി തന്നെയാണ് പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട ശാന്തിമോൻ ജേക്കബ്, നിങ്ങളുടെ വിവാഹ ക്ഷണക്കത്ത് കിട്ടി. അന്നേദിവസം സ്ഥലത്ത് ഇല്ലാത്തതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. നിങ്ങൾക്കും സിന്ധു ജോയിക്കും എന്റെ ആശംസകൾ.. സ്‌നേഹപൂർവം പിണറായി... എന്ന ആശംസാ കത്താണ് പിണറായി അയച്ചത്. ഒരുകാലത്ത് സി.പി.എം യുവജന സംഘടനയുടെ തീപ്പൊരി നേതാവായിരുന്നു സിന്ധുജോയി. പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രതിപക്ഷ സമരമുഖങ്ങളിലെ മുൻനിര പോരാളി. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലുമെല്ലാം പാർട്ടി സ്ഥാനാർത്ഥി
തിരുവനന്തപുരം: ഒരുകാലത്ത് വളരെ അടുപ്പമുണ്ടായിരുന്ന സിന്ധു ജോയിയെന്ന പഴയ സഖാവിന് വിവാഹാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. വിവാഹത്തിന് സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന കത്തിൽ ശാന്തിമോൻ ജേക്കബിനും സിന്ധുജോയിക്കും ആശംസകൾ നേർന്നുകൊണ്ടാണ് പിണറായി സ്വന്തം കൈപ്പടയിൽ കത്തെഴുതിയിരിക്കുന്നത്. കത്ത് സോഷ്യൽ മീഡിയയിൽ സിന്ധു ജോയി തന്നെയാണ് പോസ്റ്റ് ചെയ്തത്.
പ്രിയപ്പെട്ട ശാന്തിമോൻ ജേക്കബ്, നിങ്ങളുടെ വിവാഹ ക്ഷണക്കത്ത് കിട്ടി. അന്നേദിവസം സ്ഥലത്ത് ഇല്ലാത്തതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. നിങ്ങൾക്കും സിന്ധു ജോയിക്കും എന്റെ ആശംസകൾ.. സ്‌നേഹപൂർവം പിണറായി... എന്ന ആശംസാ കത്താണ് പിണറായി അയച്ചത്.
ഒരുകാലത്ത് സി.പി.എം യുവജന സംഘടനയുടെ തീപ്പൊരി നേതാവായിരുന്നു സിന്ധുജോയി. പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രതിപക്ഷ സമരമുഖങ്ങളിലെ മുൻനിര പോരാളി. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലുമെല്ലാം പാർട്ടി സ്ഥാനാർത്ഥിയായി പിണറായിയുടെ വിശ്വസ്തത നേടിയ സിന്ധുജോയി പിന്നീട് പാർട്ടിവിട്ട് കോൺഗ്രസ്സിലേക്ക് ചേക്കേറിയതോടെ സി.പി.എം കടുത്ത അങ്കലാപ്പിലാണ് അകപ്പെട്ടത്.
എസ്എഫ്ഐ നടത്തിയിരുന്ന പല സമരങ്ങളുടെയും കുന്തമുനയായിരുന്നു സിന്ധു ജോയി. പൊലീസുകാർ എറിഞ്ഞ കണ്ണീർവാതക ഷെൽ കാലിൽ തുളച്ചുകയറി ചോരയിൽ കുളിച്ച് കിടക്കുമ്പോഴും വർദ്ധിതവീര്യയായി പാർട്ടിക്ക് സിന്ദാബാദ് വിളിച്ച സിന്ധുവിന് എങ്ങനെ എതിർപാളയത്തിലേക്ക പോകാൻ കഴിഞ്ഞുവെന്ന ചോദ്യമാണ് സഖാക്കൾ അടക്കമായി ചോദിച്ചത്. അതോടെ പാർട്ടിക്ക് അനഭിമതയായി, വിമർശനങ്ങൾ ഏറെ നേരിട്ട സിന്ധുജോയിയുടെ വിവാഹം നിശ്ചയിച്ച വിവരം പുറത്തുവന്നപ്പോൾ ആദ്യമുയർന്ന ചോദ്യവും മറ്റൊന്നായിരുന്നില്ല. പഴയ സഖാക്കളിൽ എത്രപേർ വിവാഹത്തിനെത്തും എന്ന്.
പഴയ കൂട്ടുകാർ എല്ലാം എത്തുമെന്ന് ഉറപ്പിച്ചുപറഞ്ഞാണ് സിന്ധു ഇതിനോട് പ്രതികരിച്ചത്. എസ്എഫ്‌ഐയിലെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും എത്തിയപ്പോഴും മുതിർന്ന നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധേയമായി. എം സ്വരാജ് ഉൾപ്പെടെ യുവ നേതാക്കളിൽ പലരും എത്തി. കോൺഗ്രസ് പക്ഷത്തുനിന്ന് ഹൈബി ഈഡനും മറ്റുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആദ്യം രാഷ്ട്രീയ വനവാസത്തിലേക്കും പിന്നീട് ഇപ്പോൾ ലണ്ടനിൽ ബിസിനസുകാരനും ആത്മീയ പ്രഭാഷകനുമായ മുൻ പത്രപ്രവർത്തകൻ ശാന്തിമോൻ ജേക്കബിന്റെ ജീവിതത്തിലേക്കും എത്തിയിരിക്കുകയാണ് സിന്ധു ജോയി. ഈ സന്തോഷ വേളയിൽ പിണറായി ആശംസയറിയിച്ച് എഴുതിയ കുറിപ്പ് സിന്ധു സന്തോഷ സൂചകമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു.