- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങളെ എപ്പോഴും കാണില്ലെന്നു പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ പിണറായി മോഡേണായി; സ്വാതന്ത്ര്യദിനത്തിലും ചിങ്ങം ഒന്നിനും കേരള മുഖ്യമന്ത്രിയുടെ ആശംസയെത്തിയത് അനിമേഷൻ ചിത്രങ്ങളുടെ അകമ്പടിയോടെ
തിരുവനന്തപുരം: മാദ്ധ്യമങ്ങളെ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും മോഡേണാകുമെന്ന് ആരും കരുതിക്കാണില്ല. ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ നേരിട്ടുപറയാൻ ചാനലുകളുടെ മൈക്കും ക്യാമറയും വേണ്ടെന്നും അതിന് ഫെയ്‌സ് ബുക്കിലെ മുഖ്യമന്ത്രിയുടെ പേജ് മതിയെന്നുമുള്ള നിലപാട് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കഴിഞ്ഞദിവസങ്ങളിൽ ഈ പേജിൽ കണ്ട കാര്യങ്ങൾ. മുഖ്യമന്ത്രി നവമാദ്ധ്യമങ്ങളിൽ അനിമേഷൻ ചിത്രങ്ങൾ സമർപ്പിച്ചാണ് ഇപ്പോൾ കയ്യടിനേടുന്നത്. സ്വാതന്ത്ര്യദിനത്തിനും പിന്നാലെ ചിങ്ങം ഒന്നിന് കർഷദിനത്തിനും മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശങ്ങൾ അനിമേഷൻ ചിത്രങ്ങളുടെ അകമ്പടിയോടെ എത്തിയപ്പോൾ അത് പുതിയൊരു സമീപനവുമായി മാറിയതോടെ വ്യാപകമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയെ എങ്ങനെ മുഖ്യമന്ത്രിക്ക് ജനങ്ങളുമായി ബന്ധപ്പെടാനുള്ള മീഡിയമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. മലയാളികൾക്കു മാത്രമല്ല, കേരളത്തിനു പുറത്തുള്ളവർക്കും മലയാളം അറിയാത്ത കേരളീ
തിരുവനന്തപുരം: മാദ്ധ്യമങ്ങളെ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും മോഡേണാകുമെന്ന് ആരും കരുതിക്കാണില്ല. ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ നേരിട്ടുപറയാൻ ചാനലുകളുടെ മൈക്കും ക്യാമറയും വേണ്ടെന്നും അതിന് ഫെയ്‌സ് ബുക്കിലെ മുഖ്യമന്ത്രിയുടെ പേജ് മതിയെന്നുമുള്ള നിലപാട് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കഴിഞ്ഞദിവസങ്ങളിൽ ഈ പേജിൽ കണ്ട കാര്യങ്ങൾ. മുഖ്യമന്ത്രി നവമാദ്ധ്യമങ്ങളിൽ അനിമേഷൻ ചിത്രങ്ങൾ സമർപ്പിച്ചാണ് ഇപ്പോൾ കയ്യടിനേടുന്നത്.
സ്വാതന്ത്ര്യദിനത്തിനും പിന്നാലെ ചിങ്ങം ഒന്നിന് കർഷദിനത്തിനും മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശങ്ങൾ അനിമേഷൻ ചിത്രങ്ങളുടെ അകമ്പടിയോടെ എത്തിയപ്പോൾ അത് പുതിയൊരു സമീപനവുമായി മാറിയതോടെ വ്യാപകമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയെ എങ്ങനെ മുഖ്യമന്ത്രിക്ക് ജനങ്ങളുമായി ബന്ധപ്പെടാനുള്ള മീഡിയമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.
മലയാളികൾക്കു മാത്രമല്ല, കേരളത്തിനു പുറത്തുള്ളവർക്കും മലയാളം അറിയാത്ത കേരളീയർക്കുമായി സന്ദേശമെത്തിക്കുന്നതിന് ഇംഗഌഷിലും പ്രത്യേകം അനിമേഷൻ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. നേരത്തേ മലയാളത്തിൽ മാത്രം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അതോടൊപ്പം ഇംഗഌഷ് പോസ്റ്റുകളും അടുത്തിടെ വന്നുതുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അനിമേഷൻ ചിത്രങ്ങൾക്കും ഇംഗഌഷ് വേർഷൻ നൽകിയിട്ടുള്ളത്.
സ്വാതന്ത്ര്യദിനത്തിൽ നൽകിയ ആശംസയുടെ അനിമേഷൻ ചിത്രത്തിൽ ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന് തുരത്തിയവർ ചുവന്നകൊടി പിടിച്ചവരാണെന്ന സൂചന നൽകിയതിന് ചെറിയതോതിൽ വിമർശനവും ഉയർന്നുവെങ്കിലും അതൊന്നും ഈ പുതിയ പരീക്ഷണത്തിന് തടസ്സമായില്ല. തൊട്ടുപിന്നാലെ കർഷകദിനത്തിലും കിടിലൻ അനിമേഷൻ ചിത്രവുമായിത്തന്നെ പിണറായി ഫെയ്‌സ് ബുക്കിൽ ജനങ്ങൾക്കുമുന്നിലെത്തി.
ഇന്ത്യയിൽത്തന്നെ അപൂർവമായാണ് പ്രത്യേകം തയ്യാറാക്കിയ അനിമേഷൻ ചിത്രങ്ങളിലൂടെ ഒരു നേതാവ് ജനങ്ങൾക്കുമുന്നിൽ സോഷ്യൽമീഡിയയിലൂടെ എത്തുന്നത്. പിണറായി വിജയന്റെ സ്വന്തം പേരിൽ തയ്യാറാക്കിയ അനിമേഷൻ ചിത്രങ്ങളിൽ സർക്കാരിന്റെ മൊത്തം പേരിലല്ല, മറിച്ച് പിണറായിയുടെ പേരിലാണ് ആശംസകൾ അറിയിച്ചിരിക്കുന്നതും. പിണറായിയുടെ മുഖം രേഖാചിത്രത്തിൽ തെളിയുന്ന അനിമേഷനുകൾ അദ്ദേഹത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതാണെന്നും വ്യക്തമാണ്.
പിണറായി നൽകിയ അനിമേഷനുകൾ ഇപ്രകാരം: