- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത നായരുടെ നിയമോപദേശകയെ എസ്സി എസ്ടി കമ്മീഷൻ അംഗമാക്കിയതിനെതിരെ ആഞ്ഞടിക്കാൻ ഉറച്ച് സിപിഐ; സോളാറിൽ സരിതയെ ഇടതു പക്ഷത്തേക്ക് അടുപ്പിച്ചതിന് പ്രത്യുപകാരമാണ് കമ്മീഷൻ സ്ഥാനമെന്നും വിമർശനം; മന്ത്രിസഭയോഗത്തിൽഔട്ട് ഓഫ് അജണ്ടയായി വിഷയം എത്തിച്ചതും സിപിഎം ഉന്നതന്റെ ബുദ്ധിയെന്ന് ആരോപണം
തിരുവനന്തപുരം: സരിത നായരുടെയും ടീം സോളാറിന്റെയും നിയമോപദേശകയായിരുന്ന അഡ്വ. സിജയെ എസ് സി എസ് ടി കമ്മീഷൻ അംഗമാക്കിയതിനെതിരെ സിപി ഐ രംഗത്ത്. സാധാരണ ഗതിയിൽ ഇത്തരം പോസ്റ്റുകളിൽ സജീവ പാർട്ടി പ്രവർത്തകരെയാണ ്നിയോഗിക്കാറ്. എന്നാൽ സിപി എം മായോ എൽ ഡി എഫുമായോ ഒരു ബന്ധവുമില്ലാത്ത അഡ്വ.സിജ എങ്ങനെ കമ്മീഷൻ അംഗമായി എന്ന് സിപിഐക്കു നിശ്ചയിമില്ല. സിജയുടെ നിയമനത്തെ ചോദ്യം ചെയ്യാനാണ് സിപി ഐ യുടെ നീക്കം. സർക്കാർ വക നോട്ടിഫിക്കേഷൻ ഇറങ്ങിയപ്പോഴാണ് സിപിഐ കേന്ദ്രങ്ങൾ പോലും ഈ വാർത്ത അറിയുന്നത്. ഈ മാസം 17ന് ചേർന്ന് മന്ത്രിസഭായോഗത്തിൽ വിഷയം ഔട്ട ഓഫ് അജണ്ടയായാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതു കൊണ്ട് തന്നെ കൂടുതൽ ചർച്ചകളോ അഭിപ്രയങ്ങളോ ഇല്ലാതെ അംഗീകരിക്കുകയും ഇരുപതാം തിയ്യതി സർക്കാർ നോട്ടഫിക്കേഷൻ പുറത്തിറങ്ങുകയും ചെയ്തു.സർക്കാർ വിഞ്ജാപന പ്രകാരം ബി എസ് മാവോജിയാണ് എസ് സി എസി് ടി കമ്മീഷൻ ചെയർമാൻ. മാവോജി പഴയ എൻട്രൻസ് കമ്മീഷണറും സർവ്വ സമ്മതനുമാണെങ്കിലും സി പി എം ന്റെ പട്ടികയിൽ തന്നെയാണ് അദ്ദേഹത്തെ ചെയർമാനായി നിശ്ചയിച്ചത്
തിരുവനന്തപുരം: സരിത നായരുടെയും ടീം സോളാറിന്റെയും നിയമോപദേശകയായിരുന്ന അഡ്വ. സിജയെ എസ് സി എസ് ടി കമ്മീഷൻ അംഗമാക്കിയതിനെതിരെ സിപി ഐ രംഗത്ത്. സാധാരണ ഗതിയിൽ ഇത്തരം പോസ്റ്റുകളിൽ സജീവ പാർട്ടി പ്രവർത്തകരെയാണ ്നിയോഗിക്കാറ്. എന്നാൽ സിപി എം മായോ എൽ ഡി എഫുമായോ ഒരു ബന്ധവുമില്ലാത്ത അഡ്വ.സിജ എങ്ങനെ കമ്മീഷൻ അംഗമായി എന്ന് സിപിഐക്കു നിശ്ചയിമില്ല. സിജയുടെ നിയമനത്തെ ചോദ്യം ചെയ്യാനാണ് സിപി ഐ യുടെ നീക്കം. സർക്കാർ വക നോട്ടിഫിക്കേഷൻ ഇറങ്ങിയപ്പോഴാണ് സിപിഐ കേന്ദ്രങ്ങൾ പോലും ഈ വാർത്ത അറിയുന്നത്.
ഈ മാസം 17ന് ചേർന്ന് മന്ത്രിസഭായോഗത്തിൽ വിഷയം ഔട്ട ഓഫ് അജണ്ടയായാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതു കൊണ്ട് തന്നെ കൂടുതൽ ചർച്ചകളോ അഭിപ്രയങ്ങളോ ഇല്ലാതെ അംഗീകരിക്കുകയും ഇരുപതാം തിയ്യതി സർക്കാർ നോട്ടഫിക്കേഷൻ പുറത്തിറങ്ങുകയും ചെയ്തു.സർക്കാർ വിഞ്ജാപന പ്രകാരം ബി എസ് മാവോജിയാണ് എസ് സി എസി് ടി കമ്മീഷൻ ചെയർമാൻ. മാവോജി പഴയ എൻട്രൻസ് കമ്മീഷണറും സർവ്വ സമ്മതനുമാണെങ്കിലും സി പി എം ന്റെ പട്ടികയിൽ തന്നെയാണ് അദ്ദേഹത്തെ ചെയർമാനായി നിശ്ചയിച്ചത്. രണ്ട് കമ്മീഷൻ അംഗങ്ങളിൽ ഒരാൾ മുൻ ഒറ്റപാലം എം പിയും സിപി ഐ എം നേതാവുമായ എസ്. അജയകുമാറാണ്. അജയകുമാർ പാർട്ടി ലിസ്റ്റിൽ തന്നെയാണ് കമ്മീഷനിൽ എത്തിയത്. എന്നാൽ കമ്മീഷൻ അംഗമായി പട്ടികയിൽ രണ്ടാമത് ഉൾപ്പെടുത്തിയിരിക്കുന്ന അഡ്വ. സിജ ആരുടെ നോമിനിയാണന്ന് എൽ ഡി എഫിൽ ഉള്ള മറ്റു കക്ഷികൾക്കും വ്യക്തതയില്ല.
സിജയുടെ യഥാർത്ഥ മേൽവിലാസം കോട്ടയമാണെന്നിരിക്കെ അത് മറച്ചുവെച്ച് തിരുവനന്തപുരത്തെ വഞ്ചിയൂരിലെ അഭിഭാഷക ഓഫീസ് അഡ്രസാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത്. സ്വാഭാവികമായി ഒരു കമ്മീഷനംഗം സിപിഐ ക്ക് കൊടുക്കുക പതിവാണ് അതുണ്ടായില്ലെന്ന് മാത്രമല്ല വരും ദിവസങ്ങളിൽ വലിയ വിവാദത്തിന് വഴിവെയ്ക്കാവുന്ന നിയമനം കൂടി നടത്തി പുലവാലു പിടിച്ചിരിക്കയാണ് സി പി എം ഉം സർക്കാരും. വിഷയത്തിൽ സിപിഐ ക്കുള്ളിൽ വലിയ അപ്രീതി രൂപപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടാത്തതല്ല സിപിഐ യുടെ പ്രശ്നം. ടീം സോളാറിന്റെ നിയമോപദേശകയെ എസ് സി എസ് ടി കമ്മീഷൻ അംഗം ആക്കിയത് എങ്ങനെയെന്ന് സി പി എം മറുപടി പറയണമെന്നാണ് സിപിഐ ആവിശ്യപ്പെടുന്നത്. അഡ്വ. സിജയുടെ നിയമനവുമായി ബന്ധപ്പെട്ടവിശദാംശങ്ങൾ ശേഖരിക്കാൻ മന്ത്രി ഇ ചന്ദ്രശേഖരനോടു തന്നെ പാർട്ടി ആവിശ്യപ്പെട്ടുവെന്നാണ് സൂചന. ഇതിനിടെ സരിതയെ ഇടതു പക്ഷത്തേക്ക് അടുപ്പിച്ചതിന് പ്രത്യൂപകാരമാണ് കമ്മീഷൻ അംഗത്വം എന്ന നിലയിലും വാർത്തകൾ പരക്കുന്നുണ്ട്.
യു ഡി എഫ് നേതാക്കളെ പ്രതികൂട്ടിൽ നിർത്താനും തെരെഞ്ഞടുപ്പുകൾ മുന്നിൽ കണ്ട് വെളിപ്പെടുത്തലുകൾ നടത്താനും സി പി എം നേതൃത്വം സരിതക്ക് പ്രേരണ നൽകിയത് ഈ അഭിഭാഷക വഴിയാണന്നാണ് പ്രധാന വിമർശനം. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയാണ് സംഭവിച്ചതെന്നാണ് വലതു കേന്ദ്രങ്ങൾ പറയുന്നത്. വിഷയത്തിൽ സിപിഐ പടയൊരുക്കത്തിന് തയ്യാറെടുക്കുന്നതിനാൽ ഈ നിയമനം സബന്ധിച്ച കാര്യങ്ങളിൽ സിപി എം നേതൃത്വത്തിന് വ്യക്തത വരുത്തേണ്ടതായി വരും. പാർട്ടി കമ്മിറ്റി കളിലോ സി പി എം അഭിഭാഷക സംഘടയിലോ അംഗമല്ലാത്ത ആളുടെ നിയമനം ജില്ലയിലെ പാർട്ടി കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കയാണ്. സി പി എം സമ്മേളനങ്ങൾ നടന്നു വരുന്നതിനാൽ ആരെങ്കിലും സമ്മേളനത്തിൽ ഇത് ഉന്നയിക്കമോ എന്ന ആശങ്ക സി പി എം കേന്ദ്രങ്ങൾക്കുണ്ട്്.