- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സഹമന്ത്രി ആയിരിക്കവേ ആഴ്ച്ചയിൽ ഏഴ് ദിവസവും കോഴിക്കോട്ട് ഉണ്ടായിരുന്ന മുല്ലപ്പള്ളി ബെഹ്റയുടെ കേസിന്റെ ഫയൽ കണ്ടുവെന്ന് എങ്ങനെ വിശ്വസിക്കും? മോദിക്കും അമിത്ഷാക്കും എതിരായ ഗൗരവമായ റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് യുപിഎ സർക്കാറും ചിദംബരവും നടപടി എടുത്തില്ല; തന്റെ ചുമതല നിറവേറ്റാതെ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം? മോദി പറയുന്നിടത്ത് ഒപ്പുവെക്കാനല്ല ഈ സർക്കാർ: ബെഹ്റക്കെതിരായ മുല്ലപ്പള്ളിയുടെ ആരോപണം പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രൂക്ഷമായി പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ചുമതല നിർവഹിക്കാതെ വിളിച്ചുപറഞ്ഞു നടന്നിട്ട് കാര്യമില്ലെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പത്തു വർഷം യുപിഎ ഭരിച്ചിട്ടും മോദിക്കെതിരായ ഫയലിൽ ഒരു നടപടിയുമെടുത്തില്ലെന്ന പറഞ്ഞായിരുന്നു മുഖ്യമന്ത്രി ആരോപത്തോട് പ്രതികരിച്ചത്. ഏഴുദിവസമുള്ള ആഴ്ചയിൽ എട്ടുദിവസവും കോഴിക്കോട് ഉണ്ടായിരുന്ന കേന്ദ്രമന്ത്രിയാണ് മുല്ലപ്പള്ളിയെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രമന്ത്രി ്സ്ഥാനം ഉപയോഗിച്ച് മുല്ലപ്പള്ളി ചെയ്തിരുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനം ഉപയോഗിച്ച് ചില പ്രസ്താവനകൾ നടത്താനും ചില പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ആളുകളെയും ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു അറിയുന്നത്. ചിദംബരമായിരുന്നു ആഭ്യന്തര വകുപ്പ് തലവൻ. അതുകൊണ്ട് എത്ര ഫയലുക
തിരുവനന്തപുരം: ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രൂക്ഷമായി പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ചുമതല നിർവഹിക്കാതെ വിളിച്ചുപറഞ്ഞു നടന്നിട്ട് കാര്യമില്ലെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പത്തു വർഷം യുപിഎ ഭരിച്ചിട്ടും മോദിക്കെതിരായ ഫയലിൽ ഒരു നടപടിയുമെടുത്തില്ലെന്ന പറഞ്ഞായിരുന്നു മുഖ്യമന്ത്രി ആരോപത്തോട് പ്രതികരിച്ചത്.
ഏഴുദിവസമുള്ള ആഴ്ചയിൽ എട്ടുദിവസവും കോഴിക്കോട് ഉണ്ടായിരുന്ന കേന്ദ്രമന്ത്രിയാണ് മുല്ലപ്പള്ളിയെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രമന്ത്രി ്സ്ഥാനം ഉപയോഗിച്ച് മുല്ലപ്പള്ളി ചെയ്തിരുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനം ഉപയോഗിച്ച് ചില പ്രസ്താവനകൾ നടത്താനും ചില പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ആളുകളെയും ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു അറിയുന്നത്. ചിദംബരമായിരുന്നു ആഭ്യന്തര വകുപ്പ് തലവൻ. അതുകൊണ്ട് എത്ര ഫയലുകൾ മുല്ലപ്പള്ളിക്ക് കാണാൻ സാധിച്ചു എന്നറിയില്ല. താൻ പറഞ്ഞത് നാട്ടിൽ അറിയാവുന്ന വസ്തുതയാണെന്നും പറയുന്നു.
യുപിഎ മോദിയെ സംരക്ഷിച്ചുവെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. ഇക്കാര്യത്തിൽ പി.ചിദംബരം പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദിക്കും അമിത്ഷാക്കും എതിരായ ഫയൽ ചിദംബരം കണ്ടില്ലെങ്കിൽ എന്തുകൊണ്ട് അദ്ദേഹം മേലധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും പിണറായി ചോദിച്ചു. ഇടതു പക്ഷം അധികാരത്തിൽ വരുന്ന സമയത്ത് ഡിജിപി ആയിരുന്നത് സെൻകുമാർ ആയിരുന്നു. അദ്ദേഹത്തെ മാറ്റി പുതിയ ഡിജിപിയെ നിയമിക്കാൻ തീരുമാനിച്ചു. അന്ന് എന്തുകൊണ്ട് മുല്ലപ്പള്ളി ബഹ്‌റയെ നിയമിക്കരുത് എന്നു പറഞ്ഞില്ല? ഇത്രയും നാൾ ഒന്നും മിണ്ടാതിരുന്നു.
ഒന്നോ രണ്ടോ വർഷമല്ല, യുപിഎ അധികാരത്തിൽ ഇരുന്നത് പത്ത് വർഷമാണ്. എന്നിട്ടും മോദിക്കെതിരായ റിപ്പോർട്ട് യുപിഎ സർക്കാർ കാര്യമായി എടുത്തില്ല എന്നല്ലേ മനസിലാക്കേണ്ടത്. അന്ന് ചുമതല ചെയ്യാതിരുന്ന ശേഷം ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫയലിൽ ഉള്ള കാര്യം ഇങ്ങനെ വിളിച്ചു പറയാമോ എന്ന സന്ദേഹവും മുഖ്യമന്ത്രി ഉന്നയിച്ചു. അങ്ങനെ ഉണ്ടെങ്കിൽ എന്തുകൊണ്ട് നടപടിയിലേക്ക് കടക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ബെഹ്‌റയെ നിയമിക്കുമ്പോൾ യാതൊരു പരാതിയും വന്നിരുന്നില്ല. ഡിജിപി സ്ഥാനത്തിരിക്കാൻ പറ്റിയ വ്യക്തികളിൽ സർവഥാ യോഗ്യനാണ് ബെഹ്‌റ. മറിച്ച് അതുകൊണ്ടാണ് ഇരിക്കേണ്ട ആള് ശബരിമല കയറുമ്പോൾ പറഞ്ഞത് കേട്ടല്ലോ? അങ്ങനെയുള്ള ആളെയാണോ ഡിജിപി ആക്കേണ്ടത്. - പിണറായി ചോദിച്ചു. നരേന്ദ്ര മോദി പറയുന്നത് കേട്ടാൽ അത് കേൾക്കുന്നത് ആളാണോ പിണറായി എന്നു ആലോചിക്കണം. നരേന്ദ്ര മോദി പറയുന്നിടത്ത് ഒപ്പുവെക്കാനല്ല ഈ സർക്കാർ. നിങ്ങൾ പറയുന്നത് വസ്തുതയാണെങ്കിൽ നിങ്ങൾ പരിശോധിക്കേണ്ട കാര്യമാണ്. കോൺഗ്രസ് പരിശോധിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ചിദംബരം അഭിപ്രായം പറയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കെപിസിസി അധ്യക്ഷൻ ഉന്നയിച്ച ആരോപണം കോൺഗ്രസ് പാർട്ടിയിൽ ആരും ഏറ്റുപിടിച്ചിരുന്നില്ല. മുല്ലപ്പള്ളിയുടെ ആരോപണം നനഞ്ഞ പടക്കമാകുമെന്ന യുഡിഎഫിന് തന്നെ ബോധ്യമായിട്ടുണ്ട്. ഇസ്രത് ജഹാൻ കേസിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ എൻഐഎയിൽ അന്വേഷണ ഉദ്യോഗസ്ഥനായപ്പോൾ ബെഹ്‌റ ശ്രമിച്ചുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
മോദിയുടെ പ്രേരണ കൊണ്ടാണ് നാല് മുതിർന്ന ഐപിഎസ് ഓഫീസർമാരെ മറികടന്നു ബെഹ്റയെ പിണറായി വിജയൻ ഡിജിപിയാക്കിയത് എന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. കേരളാ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ആരോപണങ്ങൾക്ക് നേരെ രാഷ്ട്രീയ വൃത്തങ്ങൾ തികഞ്ഞ വിമുഖതയാണ് പ്രദർശിപ്പിക്കുന്നത്. രണ്ടു കാരണങ്ങൾകൊണ്ടാണ് രാഷ്ട്രീയ വൃത്തങ്ങൾ ആരോപണങ്ങൾ ഏറ്റുപിടിക്കാത്തത്. ഒന്ന്- ആരോപണങ്ങളിൽ സത്യപ്രതിജ്ഞാ ലംഘനം നിലനിൽക്കുന്നു. മുല്ലപ്പള്ളി ആഭ്യന്തര സഹ മന്ത്രിയായിരിക്കെയാണ് ഈ കാര്യങ്ങൾ നടന്നത്. അന്ന് ഫയൽ കണ്ടിട്ടും ഒരു നടപടിയും മുല്ലപ്പള്ളി കൈക്കൊണ്ടിട്ടില്ല. രണ്ടാമത് ശബരിമല സുപ്രീംകോടതിക്ക് വിധിക്ക് പിറകെ വന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വൻ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ പരാജയം പുറത്തു വന്നതിന് ശേഷമാണ് ബെഹ്റയ്ക്കും പിണറായിക്കും മോദിക്കും നേരെ മുല്ലപ്പള്ളി ആഞ്ഞടിച്ചത്.
ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടംകൊയ്തത് ഇടതുമുന്നണിയുമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഈ ആരോപണങ്ങൾക്ക് പിന്നിലുള്ളതെന്നു ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനു നേർക്ക് ശക്തമായ പ്രതികരണവുമായി രംഗത്ത് വരാൻ മുല്ലപ്പള്ളിക്ക് കഴിഞ്ഞതുമില്ല. ഇതോടെയാണ് മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ചീറ്റിപ്പോകുന്ന അവസ്ഥ വന്നത്. ബെഹ്റ ഡിജിപിയായി നിയമിതനായിട്ടു രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഈ കാര്യത്തിൽ മുല്ലപ്പള്ളി ഒരു പ്രതികരണവും നടത്തിയില്ല.
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫിന് തിരിച്ചടി വന്നതോടെ മുല്ലപ്പള്ളി ആരോപണങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ഇതോടെയാണ് മുല്ലപ്പള്ളിയുടെ ആരോപണങ്ങൾക്ക് നേരെ രാഷ്ട്രീയ വൃത്തങ്ങൾ മുഖം തിരിക്കാൻ ഇടയാവുന്നത്. ഈ പ്രശ്‌നങ്ങളിൽ പ്രതികരിച്ചാൽ ഒന്നുകിൽ മുല്ലപ്പള്ളിക്ക് അനുകൂലമാകും. അല്ലെങ്കിൽ ബെഹ്റയ്ക്ക് അനുകൂലമാകും. സത്യപ്രതിജ്ഞാ ലംഘനത്തിന്റെ നിഴലുമുള്ള ആരോപണമാണിത്. മന്ത്രി കാണുന്ന രഹസ്യ ഫയലിന്റെ വിശദാശംങ്ങൾ പുറത്തു പറയുന്നത് ശരിയല്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പ്രതികരണം നടത്താൻ ആരും മടിക്കും-ഉന്നത രാഷ്ട്രീയ നേതാവ് മറുനാടനോട് പ്രതികരിച്ചത്.