- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റേയും അമ്മയുടേയും സംരക്ഷണവും നഷ്ടപ്പെട്ട് വരുമാനവുമില്ലാത്ത പ്രതിസന്ധിയിലാണ് കുട്ടികളിപ്പോൾ; ഒരാഴ്ച മാത്രമാണ് ഇനി ഈ സർക്കാരിന് ഉള്ളത്; ആ കുട്ടികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം: പിണറായിയെ വിമർശിച്ച് ശൂരനാട്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റേയും അമ്പിളിയുടേയും മക്കളോട് വാക്ക് പാലിക്കാത്ത സർക്കാർ നടപടിക്കെതിരെ ശൂരനാട് രാജശേഖരൻ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി വൈസ് പ്രസിഡന്റിന്റെ വിമർശനം
പോസ്റ്റ് ചുവടെ
പിണറായി നയിച്ച കമ്യൂണിസ്റ്റ് സർക്കാർ കേരളം കണ്ട ഏറ്റവും വലിയ ബൂർഷ്വാ സർക്കാർ ആയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ച സർക്കാരാണ് പിണറായി സർക്കാരെന്ന് പിണറായി ഒഴിച്ചുള്ള പോളിറ്റ് ബ്യൂറോ മെമ്പർ മാർ വരെ സമ്മതിക്കും.
വാഗ്ദാന ലംഘനങ്ങളുടെ നീണ്ട പട്ടികയാണ് ഈ ഭരണം അവസാനിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടേയും മക്കളോട് വാക്കു പാലിക്കാത്തത്, തർക്കഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് വരുമാനം പോലുമില്ലാതെ കുട്ടികളുടെ താമസം.
ദമ്പതികളുടെ മരണം നടന്ന് നാല് മാസം പിന്നിട്ടിട്ടും പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.കുടിയൊഴിപ്പിക്കലിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജൻ അമ്പിളി ദമ്പതികളുടെ മക്കൾക്ക് ഭൂമിയും വീടും ജോലിയുമായിരുന്നു സർക്കാർ വാഗ്ദാനം. മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ അറിയിച്ചിരുന്നത്. പക്ഷേ ഇതുവരെ ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ല.
അച്ഛന്റേയും അമ്മയുടേയും സംരക്ഷണവും നഷ്ടപ്പെട്ട് വരുമാനവുമില്ലാത്ത പ്രതിസന്ധിയിലാണ് കുട്ടികളിപ്പോൾ. ഒരാഴ്ച മാത്രമാണ് ഇനി ഈ സർക്കാരിന് ഉള്ളത്. ആ കുട്ടികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം.
മറുനാടന് മലയാളി ബ്യൂറോ