- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലീസ് വെറും ഇടനിലക്കാരി; യഥാർത്ഥ വില്ലത്തി വെളിമാനത്തെ അറുപതുകാരി; ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ വഴി കർണ്ണാടകത്തിലേക്ക് വാഹനങ്ങളിൽ യുവതികളെ ആവശ്യക്കാർക്കൊപ്പം അയക്കും; വൈകീട്ട് തിരിച്ചെത്തുന്ന രീതിയിൽ അനാശ്വാസ്യം; കിഷോറുമായി പിണങ്ങിയത് മുതലെടുത്ത് സൗമ്യയെ കൂടെക്കൂട്ടിയ തയ്യൽക്കാരിയെ തേടി അന്വേഷണം; പിണറായിയിലെ കൂട്ടക്കൊലയിൽ ചർച്ചയായ സെക്സ് മാഫിയയെ തകർക്കാനൊരുങ്ങി പൊലീസ്
കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിൽ പ്രതിസ്ഥാനത്തുള്ള സൗമ്യയെ വഴി വിട്ട ജീവിതത്തിന് പ്രേരിപ്പിച്ചത് ഇരിട്ടി-വെളിമാനത്തെ 60 കാരിയെന്ന് വിവരം. ഇരിട്ടിയിൽ നിന്നും തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായി എത്തിയ ആലീസാണ് ഇതിലെ ഇടനിലക്കാരി. സൗമ്യയും കിഷോറും തമ്മിലുള്ള ദാമ്പത്യത്തിലെ അകൽച്ച ആലീസ് മനസ്സിലാക്കിയിരുന്നു. മാത്രമല്ല സൗമ്യ നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നവും ആലീസുമായി പങ്കുവെച്ചു. അങ്ങിനെയാണ് ആലീസ് ഇരിട്ടിക്കാരിയായ സ്ത്രീയുടെ അടുത്തേക്ക് സൗമ്യയെ എത്തിച്ചത്. അവർ അതിന് മുമ്പു തന്നെ ഇരിട്ടി കേന്ദ്രീകരിച്ച് വ്യാപക അനാശ്വാസ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇരിട്ടിയിലെ ഒരു തയ്യൽ സ്ഥാപനം വഴി യുവതികളെ ഇവർ വല വീശിപ്പിടിച്ച് വെളിമാനത്തുകൊണ്ടു പോയിരുന്നു. പൊലീസിനെ ഭയന്ന് പിന്നീട് അത് പൂട്ടിയെങ്കിലും ഇപ്പോഴും മലയോര മേഖല കേന്ദ്രീകരിച്ച് സുഗമമായ പ്രവർത്തനമുണ്ട്. ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ വഴി കർണ്ണാടകത്തിലേക്ക് വാഹനങ്ങളിൽ യുവതികളെ ആവശ്യക്കാർക്കൊപ്പം അയക്കുകയും വൈകീട്ട് തിരിച്ചെത്തുന്ന രീതിയിൽ
കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിൽ പ്രതിസ്ഥാനത്തുള്ള സൗമ്യയെ വഴി വിട്ട ജീവിതത്തിന് പ്രേരിപ്പിച്ചത് ഇരിട്ടി-വെളിമാനത്തെ 60 കാരിയെന്ന് വിവരം. ഇരിട്ടിയിൽ നിന്നും തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായി എത്തിയ ആലീസാണ് ഇതിലെ ഇടനിലക്കാരി. സൗമ്യയും കിഷോറും തമ്മിലുള്ള ദാമ്പത്യത്തിലെ അകൽച്ച ആലീസ് മനസ്സിലാക്കിയിരുന്നു. മാത്രമല്ല സൗമ്യ നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നവും ആലീസുമായി പങ്കുവെച്ചു. അങ്ങിനെയാണ് ആലീസ് ഇരിട്ടിക്കാരിയായ സ്ത്രീയുടെ അടുത്തേക്ക് സൗമ്യയെ എത്തിച്ചത്. അവർ അതിന് മുമ്പു തന്നെ ഇരിട്ടി കേന്ദ്രീകരിച്ച് വ്യാപക അനാശ്വാസ പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇരിട്ടിയിലെ ഒരു തയ്യൽ സ്ഥാപനം വഴി യുവതികളെ ഇവർ വല വീശിപ്പിടിച്ച് വെളിമാനത്തുകൊണ്ടു പോയിരുന്നു. പൊലീസിനെ ഭയന്ന് പിന്നീട് അത് പൂട്ടിയെങ്കിലും ഇപ്പോഴും മലയോര മേഖല കേന്ദ്രീകരിച്ച് സുഗമമായ പ്രവർത്തനമുണ്ട്. ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ വഴി കർണ്ണാടകത്തിലേക്ക് വാഹനങ്ങളിൽ യുവതികളെ ആവശ്യക്കാർക്കൊപ്പം അയക്കുകയും വൈകീട്ട് തിരിച്ചെത്തുന്ന രീതിയിൽ അനാശ്വാസ പ്രവർത്തനം വളർത്തിയെടുത്തിട്ടുണ്ട്. ഇത് വഴി അനാശ്വാസ ഇടനാഴി തന്നെ അവർ തീർത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നും എത്തിപ്പെടുന്ന യുവതികളെ ഈ കേന്ദ്രത്തിലെത്തിക്കാൻ ആലീസിനെ പോലുള്ള ഇടനിലക്കാർ ഇവർക്കുണ്ട്. സൗമ്യയും ഇതുപോലുള്ള ഒരു സാഹചര്യത്തിലാണ് ഇരിട്ടിയിൽ എത്തപ്പെട്ടത്. എന്നാൽ പിന്നീട് സൗമ്യയുടെ അവിഹിത ബന്ധം പിണറായിയിലെ വസതിയിലേക്ക് മാറ്റുകയായിരുന്നു.
ഇരിട്ടിയിലെ ഇടപാടിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ. ജീവിതം അപഥ സഞ്ചാരമായപ്പോൾ സൗമ്യ പ്രതികാര ദാഹിയായി. എല്ലാറ്റിനും കാരണക്കാരൻ ഭർത്താവായ കിഷോർ തന്നെയെന്ന് അവൾ ഉറപ്പിച്ചു. രണ്ടു മക്കളും അയാളുടേത് തന്നെ. ബന്ധം വഷളാകുന്നതു വരെ താൻ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവർത്തിച്ചു പറയുന്നു.
അമ്മ കമലക്കൊപ്പം തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോകുന്നതുവരെ സൗമ്യക്ക് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. കശുവണ്ടി കമ്പനിയിൽ പീലിങ് വിഭാഗത്തിലായിരുന്നു സൗമ്യയുടെ ജോലി. രാവിലെ ജോലിക്കെത്തുകയും വൈകീട്ട് വരെ പണി തുടരുകയും ചെയ്യും. എന്നും ജോലിക്ക് വരുന്ന ശീലനവും അവൾക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ 2008 കാലഘട്ടത്തിലെ ഏറ്റവും മികച്ച കൂലി സൗമ്യ വാങ്ങുകയും ചെയ്തു. പിണറായിയിലെ സാധാരണക്കാരിയായ സൗമ്യയാണ് തന്റെ കുടുംബത്തെ തന്നെ ഇല്ലായ്മ ചെയ്തത്. കുറ്റസമ്മത മൊഴി അനുസരിച്ച് ഒരു മകളേയും അച്ഛനേയും അമ്മയേയും സൗമ്യ വകവരുത്തി. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന സുന്ദരനായ യുവാവിൽ സൗമ്യക്ക് അഭിനിവേശം ജനിച്ചു. അങ്ങിനെയാണ് കിഷോറുമായി സൗമ്യ അടുത്തത്. അതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി. പടന്നക്കരയിലെ ഗ്രാമീണ പെൺകൊടിക്ക് പരിഷ്‌ക്കാരം തലക്കു പിടിച്ചു. ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു. ഫാക്ടറിയിലെ കോണുകളിൽ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളർന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവർ വിലസി. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങൾ ഭാര്യാ ഭർത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. അതോടെ സൗമ്യയുടെ വീട്ടിലും കിഷോർ അന്തിയുറങ്ങി.
അവർക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചു. ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം തകർക്കിക്കുകയും പതിവായി. അതോടെ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോർ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസിൽ ഒഴിച്ചു തന്ന വിഷം ഒരു കവിൾ വായിലാക്കി. എന്നാൽ ഉടൻ തന്നെ ബാക്കി വിഷം കിഷോർ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപ്ത്രിയിലാക്കിയ ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു. കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സിൽ വളർത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയത് വളഞ്ഞ വഴിയായിരുന്നു.
ആയിടക്കാണ് തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി.
പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ.