- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശുവണ്ടി ഫാക്ടറിയിലെ കൂലിയും ഇടക്കിടെ പണിയില്ലാത്ത അവസ്ഥയും അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാനും രണ്ടും കൽപ്പിച്ച് അനാശാസ്യം തുടങ്ങി; ജീവിതത്തിലെ മാറ്റങ്ങളിൽ ആരേയും കുറ്റപ്പെടുത്തുന്നില്ല; എല്ലാറ്റിനും കാരണക്കാരൻ മുൻ ഭർത്താവും; ഇരിട്ടിയിലെ വാണിഭ മാഫിയയ്ക്കെതിരെ അന്വേഷണം നീളില്ല; തയ്യൽകാരിയേയും ഇടനിലക്കാരി ആലിസിനേയും പ്രതിചേർക്കില്ല; പിണറായി കൊലയിൽ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സൗമ്യ
കണ്ണൂർ: പിണറായി കൂട്ടക്കൊലയിൽ റിമാന്റിലായ യുവതി സൗമ്യയെക്കൊണ്ട് പണം വാരിയത് മുഴുവൻ ഇരിട്ടിയിലെ അറുപതുകാരി. അടുത്ത കാലത്തൊന്നും ഇത്തരമൊരു ആരോഗ്യവതിയും സാമാന്യം സുന്ദരിയുമായ ഒരു യുവതിയെ അവർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇരിട്ടിക്കാരിയുടെ കേന്ദ്രത്തിൽ അക്കാലത്ത് ഇടപാടുകൾ പൊടി പൊടിച്ചു. പിണറായി കൂട്ടക്കൊലയിലെ അന്വേഷണത്തിലാണ് പൊലീസ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലാക്കിയത്. എന്നാൽ ഇരിട്ടിയിലെ അനാശാസ്യ കേന്ദ്രത്തിനെതിരെ തൽകാലം അന്വേഷണ സംഘം തിരിയില്ല. ഇവർക്ക് കൂട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ അവർക്കും ഇടനിലക്കാരി ആലിസിനുമെതിരെ പൊലീസ് നടപടിയെടുക്കില്ല. സൗമ്യയെ അനാശാസ്യത്തിലെ പ്രധാനിയാക്കിയത് ഇരിട്ടിക്കാരിയാണ്. സമ്പന്നരും പ്രവാസികളുമായി ഇടപാടുകാർ ഇരിട്ടി -വെളിമാനം സ്വദേശിയായ സ്ത്രീക്ക് ചുറ്റും പാറി പറന്നു. സൗമ്യയെ ഉപയോഗിച്ച് വല വീശാനുള്ള നെറ്റ് വർക്കും അവർ വിപുലീകരിച്ചു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായ ആലീസാണ് സൗമ്യയെ ഇരിട്ടിക്കാരിക്ക
കണ്ണൂർ: പിണറായി കൂട്ടക്കൊലയിൽ റിമാന്റിലായ യുവതി സൗമ്യയെക്കൊണ്ട് പണം വാരിയത് മുഴുവൻ ഇരിട്ടിയിലെ അറുപതുകാരി. അടുത്ത കാലത്തൊന്നും ഇത്തരമൊരു ആരോഗ്യവതിയും സാമാന്യം സുന്ദരിയുമായ ഒരു യുവതിയെ അവർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇരിട്ടിക്കാരിയുടെ കേന്ദ്രത്തിൽ അക്കാലത്ത് ഇടപാടുകൾ പൊടി പൊടിച്ചു. പിണറായി കൂട്ടക്കൊലയിലെ അന്വേഷണത്തിലാണ് പൊലീസ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലാക്കിയത്. എന്നാൽ ഇരിട്ടിയിലെ അനാശാസ്യ കേന്ദ്രത്തിനെതിരെ തൽകാലം അന്വേഷണ സംഘം തിരിയില്ല. ഇവർക്ക് കൂട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ അവർക്കും ഇടനിലക്കാരി ആലിസിനുമെതിരെ പൊലീസ് നടപടിയെടുക്കില്ല.
സൗമ്യയെ അനാശാസ്യത്തിലെ പ്രധാനിയാക്കിയത് ഇരിട്ടിക്കാരിയാണ്. സമ്പന്നരും പ്രവാസികളുമായി ഇടപാടുകാർ ഇരിട്ടി -വെളിമാനം സ്വദേശിയായ സ്ത്രീക്ക് ചുറ്റും പാറി പറന്നു. സൗമ്യയെ ഉപയോഗിച്ച് വല വീശാനുള്ള നെറ്റ് വർക്കും അവർ വിപുലീകരിച്ചു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായ ആലീസാണ് സൗമ്യയെ ഇരിട്ടിക്കാരിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. സൗമ്യ ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാൻ വിലക്കപ്പെട്ട ഈ വഴി തന്നെ സ്വീകരിച്ചതിന് പിന്നിലും ആലീസ് തന്നെ. പക്ഷേ നിലവിലെ കേസിൽ ഇവർക്ക് പ്രതിയാകേണ്ട സാഹചര്യമില്ല. അതിനിടെ ഇരിട്ടിയിലെ കേന്ദ്രത്തിൽ റെയ്ഡ് വേണ്ടെന്ന നിർദ്ദേശവും പൊലീസിന് കിട്ടിയതായാണ് സൂചന.
ആലീസിന് കമ്മിഷൻ കിട്ടുന്ന ഇടപാടായതുകൊണ്ടു തന്നെ നിത്യവും ഈ വഴി തിരഞ്ഞെടുക്കാൻ ഉപദേശിക്കാറുമുണ്ട്. ആദ്യമാദ്യം സൗമ്യ ഇത്തരമൊരു വഴി സ്വീകരിക്കുന്നതിന് തയ്യാറായിരുന്നില്ല. കശുവണ്ടി ഫാക്ടറിയിലെ കൂലിയും ഇടക്കിടെ പണിയില്ലാത്ത അവസ്ഥയും അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാനും കഷ്ടപ്പാടേറി വന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആലീസ് കാട്ടിക്കൊടുത്ത അനാശാസ്യത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. ഇരിട്ടി വെളിമാനത്തെ വീട്ടിൽ ആലീസിനൊപ്പം ആദ്യമായെത്തിയ സൗമ്യ കണ്ടത് ശാരീരിക വൈകല്യമുള്ള രണ്ടു പേരെയാണ്. അവർ എന്തിന് വന്നതാണെന്നൊന്നും സൗമ്യക്ക് പ്രശ്നമായില്ല. അവരും ഈ വഴി തേടിയെത്തിയതാണോ എന്നും അറിയില്ല. ഏതായാലും അവിടെ വച്ചാണ് സൗമ്യ രണ്ടു കല്പിച്ച് അനാശാസ്യ വഴി സ്വീകരിച്ചത്.
ഇരിട്ടി ടൗണിൽ തന്നെ ഒരു തയ്യൽ സ്ഥാപനം നടത്തിയായിരുന്നു ഈ വയോധിക ഈ വ്യവസായം തുടങ്ങിയത്. ആവശ്യക്കാർക്ക് അവിടെ വെച്ചുതന്നെ സ്ത്രീകളെ ഇതിന്റെ മറവിൽ സംഘടിപ്പിച്ച് നൽകുകയും ചെയ്തിരുന്നു. കെട്ടിട ഉടമയുമായുള്ള തർക്കത്തെ തുടർന്ന് പിന്നീട് ഇരിട്ടിയിൽ തന്നെ മറ്റൊരു സ്ഥലത്ത് ഹോം നഴ്സിങ് സ്ഥാപനം ആരംഭിച്ചു. അതിന്റെ മറവിലാണ് പിന്നീടുള്ള ഇടപാടുകളെല്ലാം. വർഷങ്ങൾക്കു മുമ്പ് തിരുവിതാംകൂർ മേഖലയിൽ നിന്നും കുടിയേറിയെത്തിയ ഇവർ ഇപ്പോൾ വെളിമാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കുടുംബംഗങ്ങളടക്കം വൻ നെറ്റ് വർക്ക് ഇതിനായി ഉണ്ട്.
ഇരിട്ടിയിൽ നിന്നും കുടക് റോഡിലൂടെ കർണ്ണാടകത്തിലേക്ക് ഇവർ യുവതികളെ അയച്ചു വരുന്നതായും വിവരമുണ്ട്. ഇരിട്ടി- കുടക് അനാശാസ്യ ഇടനാഴി തന്നെ തീർത്ത് കച്ചവടം കൊഴുപ്പിക്കുകയാണ്. സൗമ്യ ഇവിടെയെത്തിയ ശേഷം വൻ ചൂഷണത്തിന് വിധേയമായതെന്നാണ് അറിവ്. അതേ തുടർന്നാണ് ഈ കേന്ദ്രം ഉപേക്ഷിച്ച് തലശ്ശേരി പിണറായിയിയലെ വീട്ടിൽ തന്നെ അവർ വഴി വിട്ട ജീവിതം തുടങ്ങിയതെന്നാണ് അറിയുന്നത്. എന്നാൽ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ ആരേയും കുറ്റപ്പെടുത്താൻ സൗമ്യ ശ്രമിക്കുന്നില്ല. എല്ലാറ്റിനും കാരണക്കാരൻ മുൻ ഭർത്താവ് കിഷോറാണെന്നു മാത്രമാണ് അവർ പറയുന്നത്.
കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന സുന്ദരനായ യുവാവിൽ സൗമ്യക്ക് അഭിനിവേശം ജനിച്ചു. അങ്ങിനെയാണ് കിഷോറുമായി സൗമ്യ അടുത്തത്. അതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി. പടന്നക്കരയിലെ ഗ്രാമീണ പെൺകൊടിക്ക് പരിഷ്ക്കാരം തലക്കു പിടിച്ചു. ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു. ഫാക്ടറിയിലെ കോണുകളിൽ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളർന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവർ വിലസി. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങൾ ഭാര്യാ ഭർത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. അതോടെ സൗമ്യയുടെ വീട്ടിലും കിഷോർ അന്തിയുറങ്ങി.
അവർക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചു. ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം തകർക്കിക്കുകയും പതിവായി. അതോടെ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോർ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസിൽ ഒഴിച്ചു തന്ന വിഷം ഒരു കവിൾ വായിലാക്കി. എന്നാൽ ഉടൻ തന്നെ ബാക്കി വിഷം കിഷോർ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപ്ത്രിയിലാക്കിയ ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു. കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സിൽ വളർത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയത് വളഞ്ഞ വഴിയായിരുന്നു.
ആയിടക്കാണ് തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി.
പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ.